കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അന്ന് ലീഗിന്റെ പച്ച കൊടി തന്നെയാവും എന്റെ കയ്യിൽ', സംഘിയെന്ന് പറയുന്നവരോട് ഒമർ ലുലു

Google Oneindia Malayalam News

കൊച്ചി: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചതിന് പിന്നാലെ ഉയര്‍ന്ന സംഘി വിളികള്‍ക്ക് മറുപടിയുമായി സംവിധായകന്‍ ഒമര്‍ ലുലു. താന്‍ ഇനി ഒരിക്കലും രാഷ്ട്രീയത്തിലേക്ക് വരില്ലെന്ന് ഒമര്‍ ലുലു വ്യക്തമാക്കി. ഫേസ്ബുക്കിലാണ് ഒമര്‍ ലുലുവിന്റെ പ്രതികരണം. തനിക്ക് കുറച്ചെങ്കിലും ഇഷ്ടമുളള പാര്‍ട്ടി മുസ്ലീം ലീഗ് ആണെന്നും ഒമര്‍ ലുലു പറയുന്നു.

'പള്‍സര്‍ സുനിക്കും ദിലീപിനും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ല', തുല്യശിക്ഷയെന്ന് അഡ്വ. അജകുമാർ'പള്‍സര്‍ സുനിക്കും ദിലീപിനും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ല', തുല്യശിക്ഷയെന്ന് അഡ്വ. അജകുമാർ

ഒമർ ലുലുവിന്റെ കുറിപ്പ് വായിക്കാം: '' ഞാന്‍ സംഘിയാണ് എന്ന് പറയുന്ന സുഡാപ്പി അണ്ണൻമാർ അറിയാൻ ഞാന്‍ ഒരിക്കലും ഇനി രാഷ്ട്രിയത്തിൽ വരില്ലാ. ഞാൻ കൈപ്പറമ്പ് മുസ്ലിം ലീഗിന്റെ മണ്ഡലം പ്രസിഡന്റായിരുന്നു ഒന്നര വർഷം. എന്റെ ഉമ്മച്ചിയും പപ്പയും പറയുന്നത് അവരുടെ വെൽഫെയർ പാർട്ടിയിൽ പ്രവർത്തിക്കാൻ,എനിക്ക്‌ ആണെങ്കിൽ വെൽഫെയർ പാർട്ടി ഇഷ്ടം അല്ലാ കാരണം മൗദൂദി factor. So ഞാന്‍ No രാഷ്ട്രിയം No രാഷ്ട്രിയപ്രവർത്തനം. പക്ഷേ എന്റെ ഉള്ളിന്റെ ഉള്ളിൽ കുറച്ച് ഇഷ്ടമുള്ള പാർട്ടി മുസ്ലിം ലീഗാണ് അവരാണ്. കുറച്ച്‌ കൂടി മതേതരമായ മുസ്ലിം സമുദായത്തിൽ നിന്നുള്ള പാർട്ടിയായി ഫീൽ ചെയ്തിട്ടുള്ളത്''.

77

''ഞാന്‍ രാഷ്ട്രിയത്തിലേക്ക് ഇനി ഇല്ലാ എന്ന് പറയാൻ കാരണം ഇതൊക്കെയാണ്.
ആദ്യം വെൽഫെയർ പാർട്ടികാരായ ജമാഅത്തെ ഇസ്ലാം ആയ എന്റെ വീട്ടുകാരുടെ ഞാന്‍ ലീഗിൽ പ്രവർത്തിക്കുമ്പോൾ ഉള്ള ഇഷ്ടകേട് മാറണം. ഞാന്‍ കള്ള് അങ്ങനെ സ്ഥിരം കുടിക്കാറില്ല. പക്ഷേ എന്റെ അടുത്ത സുഹൃത്തുകൾക്ക് ദുബായിൽ നിന്ന് വരുമ്പോൾ എയർപ്പോർട്ടിൽ നിന്ന് വിദേശ മദ്യം വാങ്ങി കൊടുക്കാറുണ്ട്. പിന്നെ ഞാന്‍ സിനിമ ചെയ്യുന്ന വ്യക്തിയാണ്. ഈ രീതിയിൽ ഒക്കെ എന്നെ ലീഗ് അംഗീകരിക്കാന്‍ ഇത്തിരി ബുദ്ധിമുട്ട് ഉണ്ട്.അങ്ങനെ ഒക്കെ എന്നെ എന്ന് ലീഗ് അംഗീകരിക്കുന്നുവോ അന്ന് ലീഗിന്റെ പച്ച കൊടി തന്നെയാവും എന്റെ കയ്യിൽ. അത് വരേ വേറെ ഒരു കൊടിയും ഞാന്‍ പിടിക്കില്ലാ''

''മുസ്ലീം ലീഗ് മതേത്വര പാർട്ടിയാണ് എന്ന് പറഞ്ഞപ്പോൾ കളിയാക്കിയ അണ്ണൻമാരോട് ഞാന്‍ മുസ്ലിം ലീഗാവാൻ ഉള്ള ഒരു കാരണം കൂടി പറയാം. 1992 Dec 6ന് ബാബരി മസ്ജിദ് തകർത്തപ്പോൾ ലീഗ് നേതാക്കൾ അണികളോട് പറഞ്ഞത് "ആയിരം പള്ളികൾ പൊളിച്ചാലും ഒരു അമ്പലത്തിന് പോലും ഒന്നും സംഭവിക്കരുത്" എന്നാണ്. അന്ന് മുതൽ ആണ് ഞാന്‍ ലീഗ് ഫാൻ ആയത്. അതാണ് എനിക്ക്‌ മതേതര്വതം''

English summary
Director Omar lulu opens up on his favorite political party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X