Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രചരണ തന്ത്രമോ കപട സദാചാരമോ? ഷക്കീല ചേച്ചിയുടെ വരുമാന മാർഗ്ഗം ഇല്ലാതാക്കുകയാണെന്ന് ഒമർ ലുലു

കോഴിക്കോട്: നടി ഷക്കീല പങ്കെടുക്കുന്നുവെന്ന കാരണത്താല്‍ കോഴിക്കോട് ഹൈലൈറ്റ് മാള്‍ അധികൃതർ പരിപാടി റദ്ദാക്കിയെന്ന സംവിധായകന്‍ ഒമർ ലുലുവിന്റെ ആരോപണം വലിയ രീതിയിലുള്ള ചർച്ചകള്‍ക്കാണം വഴിയൊരുക്കിയിരിക്കുന്നത്. ഷക്കീല മുഖ്യ അഥിഥിയായി പങ്കെടുക്കുന്ന പരിപാടിക്ക് ആദ്യം മാള്‍ അധികൃതർ അനുകൂല നിലപാട് സ്വീകരിച്ചിരുന്നെങ്കിലും പിന്നീട് സുരക്ഷാ പ്രശ്രനങ്ങള്‍ ചൂണ്ടിക്കാട്ടി അനുമതി നിഷേധിക്കുകയായിരുന്നുവെന്നാണ് ഒമർ ലുലു പറയുന്നത്. അതേസമയം, വിവാദം ഒമർലുലുവിന്റെ പുതിയ സിനിമയുടെ പ്രചരണത്തിന്റെ വേണ്ടിയുള്ള തന്ത്രമാണോയെന്ന് ചോദിച്ചുകൊണ്ടും ഒരുവിഭാഗം രംഗത്ത് എത്തിയിട്ടുണ്ട്.

എന്നാല്‍ ഒരാളുടെ വരുമാന മാർഗ്ഗം കൂടെയില്ലാതാക്കുന്ന നടപടിയാണ് ഇതെന്നാണ് സംവിധായകന്‍ പറയുന്നത്. റിപ്പോർട്ടർ ടിവിയുടെ എഡിറ്റേഴ്സ് അവറില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷക്കീല പങ്കെടുക്കുന്നത് അറിയിക്കാതെയാണ് പരിപാടി ബുക്ക് ചെയ്തതെന്ന മാള്‍ അധികൃതരുടെ വിശദീകരണത്തിനും അദ്ദേഹം മറുപടി നല്‍കുന്നു.

അത് കഴിഞ്ഞാണ് ഷക്കീല ചേച്ചി വരുന്നുണ്ടെന്ന്

ട്രെയിലർ ലോഞ്ചെന്ന് പറഞ്ഞാണ് ആദ്യം പരിപാടി ബുക്ക് ചെയ്തത്. അത് കഴിഞ്ഞാണ് ഷക്കീല ചേച്ചി വരുന്നുണ്ടെന്ന് പറഞ്ഞത്. ഇതിന് ശേഷമാണ് ഇവരുടെ ഡിമാന്‍ഡുകള്‍ മാറിക്കൊണ്ടിരുന്നത്. ചേച്ചി വരുന്നുണ്ടെങ്കില്‍ കമ്മീഷ്ണർ ഓഫീസില്‍ നിന്നും പെർമിഷന്‍ വാങ്ങിക്കണമെന്ന് പറഞ്ഞു. അതുവരെ അങ്ങനെ ഒരു കാര്യം ആവശ്യപ്പെട്ടിരുന്നില്ലെന്നും ഒമർ ലുല പറയുന്നു.

 ഒറ്റദിവസംകൊണ്ട് ഒരിക്കലും കമ്മീഷ്ണർ

ഒറ്റദിവസംകൊണ്ട് ഒരിക്കലും കമ്മീഷ്ണർ ഓഫീസില്‍ നിന്നും അത്തരമൊരു അനുമതി ലഭിക്കില്ലെന്ന് ഇവർക്ക് വ്യക്തമായി അറിയാം. കമ്മീഷ്ണറുമായി ഞാന്‍ നേരിട്ട് വിളിച്ച് സംസാരിക്കാമെന്ന് പറഞ്ഞപ്പോഴാണ് പറയുന്നത് അവർ സമ്മതിച്ചാലും അവിടെ മുഴുവനായി ബാരിക്കേഡ് കെട്ടണമെന്ന് പറയുന്നത്. അഞ്ച് ലക്ഷം രൂപയോളം അതിന് ചിലവാകും. ഇതുപോലെയുള്ള ഓരോരോ കാര്യങ്ങള്‍ മുന്നോട്ട് വെക്കുകയായിരുന്നു.

ഷക്കീല ചേച്ചി ഇതിന് മുമ്പും കേരളത്തില്‍ വന്നിട്ടുണ്ട്

ഷക്കീല ചേച്ചി ഇതിന് മുമ്പും കേരളത്തില്‍ വന്നിട്ടുണ്ട്. അപ്പോഴൊന്നും ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. പ്ലാന്‍ ചെയ്ത് വളരെ നല്ല രീതിയില്‍ നടത്താവുന്ന കാര്യമേയുള്ളു. എന്നാല്‍ ഇവരെ ഒഴിവാക്കാന്‍ വേണ്ടിയാണ് അവർ തടസ്സങ്ങള്‍ പറഞ്ഞത്. ഇതുപോലുള്ള പ്രമോഷനൊക്കെ പോവുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിലൂടെയാണ് ചേച്ചി ജീവിക്കുന്നത്.

അവരുടെ പരിപാടിക്ക് കമ്മീഷ്ണർ ഓഫീസില്‍

അവരുടെ പരിപാടിക്ക് കമ്മീഷ്ണർ ഓഫീസില്‍ നിന്നും അനുമതി വേണമെന്നൊക്കെ പറഞ്ഞാല്‍ പിന്നെ ചേച്ചിയെ ആരും ഒരു പരിപാടിക്കും വിളിക്കില്ല. അതിലൂടെ അവരുടെ വരുമാന മാർഗ്ഗം ഇല്ലാതാക്കുകയാണ്. വേറെ ഏതെങ്കിലും സൂപ്പർ സ്റ്റാറാണ് വരുന്നതെങ്കില്‍ ഇവർ തന്നെ എല്ലാ സൌകര്യങ്ങളും അവിടെ തയ്യാറാക്കുമെന്നും ഒമർ ലുലു ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് വ്യക്തമാക്കുന്നു.

ചേച്ചിയില്ലാതെ നിങ്ങള്‍ മാത്രമായി വന്ന് പരിപാടി

ചേച്ചിയില്ലാതെ നിങ്ങള്‍ മാത്രമായി വന്ന് പരിപാടി നടത്താം എന്ന് അറിയിച്ചെങ്കിലും അതിന് എനിക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞു. ചേച്ചി വരുമ്പോള്‍ മാത്രം എന്താണ് ഇത്ര വലിയ പ്രശ്നം ഉണ്ടാവുന്നത്. ഇതുകൊണ്ടെല്ലാമുള്ള നഷ്ടം ഷക്കീല ചേച്ചിക്ക് മാത്രമാണ്. ഇന്നലെ 11 മണിയോടെ തന്നെ ഷക്കീല ചേച്ചി വരുന്ന കാര്യം ഞാന്‍ അവരെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് ചേച്ചി അവിടുന്ന ട്രെയിനൊക്കെ കയറി കഴിഞ്ഞ് ഒരു മൂന്ന് മണിയോടെയാണ് കാര്യങ്ങള്‍ മാറുന്നത്. ഷക്കീല ചേച്ചി വരുന്നതായിരുന്നു അവരുടെ പ്രശ്നമെന്നും സംവിധായകന്‍ കൂട്ടിച്ചേർക്കുന്നു.

കാര്യങ്ങള്‍ കൃത്യമായി അറിയിച്ചിരുന്നെങ്കില്‍

അതേസമയം കാര്യങ്ങള്‍ കൃത്യമായി അറിയിച്ചിരുന്നെങ്കില്‍ പരിപാടി നടത്താന്‍ കഴിയുമായിരുന്നുവെന്നും ഹെലൈറ്റ് മാള്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ തന്‍വീര്‍ വ്യക്തമാക്കുന്നത്. ഏതെങ്കിലും മുന്‍നിര താരങ്ങള്‍ ഉണ്ടോയെന്ന് ഞാന്‍ നിരന്തരം ഒമര്‍ ലുലുവിനോട് ചോദിച്ചിരുന്നു. ഇല്ലെന്നാണ് ആദ്യം പറഞ്ഞത്. ഷക്കീല എന്ന നടിയെ മാളില്‍ പ്രവേശിക്കുന്നതില്‍ ഞങ്ങള്‍ക്ക് യാതൊരു തടസവും ഇല്ല. മറ്റൊരു ദിവസം ഇതേ അതിഥിയെ വെച്ച് പരിപാടി സംഘടിപ്പിക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+