Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മിലേക്ക് വഴി തുറന്നത് 'കണ്ണൂർ സഖാക്കള്‍'; സിനിമ നിർദേശമടക്കം ബിജെപി അംഗീകരിച്ചില്ല: രാജസേനന്‍

തിരുവനന്തപുരം: പാർട്ടി വിട്ടതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മുന്‍ സംസ്ഥാന സമിതിയംഗവും സംവിധായകനുമായ രാജസേനന്‍. പാർട്ടിയില്‍ മുന്നോട്ട് വെച്ച പല നിർദേശങ്ങളും നേതൃത്വം അംഗീകരിച്ചില്ല. തീരെ പരിഗണന പാർട്ടിയില്‍ ലഭിക്കാതെ വന്നപ്പോള്‍ ഒരു വർഷത്തോളം മനഃപ്പൂർവ്വം മാറി നിന്നപ്പോള്‍ ആരെങ്കിലും വിളിച്ച് സംസാരിക്കുമെന്നായിരുന്നു ഞാന്‍ കരുതിയത്. എന്നാല്‍ ആരും ബന്ധപ്പെട്ട് കാരണം എന്താണെന്ന് പോലും അന്വേഷിച്ചില്ലെന്നും രാജസേനന്‍ പറയുന്നു.

നേരത്തെ കമ്മ്യൂണിസം ചിന്തിച്ചിരുന്ന ആളായിരുന്നു ഞാന്‍. അങ്ങനെത്തെ കുടുംബത്തില്‍ ജനിച്ച ആളുമാണ്. ദേശീയ തലത്തിലെ കാര്യങ്ങള്‍ കൂടി ചിന്തിച്ചപ്പോഴാണ് ബിജെപി പ്രവേശനത്തിന് തയ്യാറായത്. രാജ്നാഥ് സിങ് അടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത വലിയ സ്വീകരണച്ചടങ്ങായിരുന്നു അന്ന് പൂജപ്പുരയില്‍ നടന്നത്. കുമ്മനം രാജശേഖരന്‍ നയിച്ച വിമോചന യാത്ര തീരുന്ന ദിവസം കൂടിയായിരുന്നു അതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

 rajasenan1

ബിജെപിയില്‍ ചേർന്ന അന്ന് തന്നെ കെ സുരേന്ദ്രന്‍ വിളിച്ച് സീറ്റ് വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് ഞാന്‍ നിരസിച്ചു. എന്നാല്‍ പാർട്ടിയുടെ തീരുമാനം അതാണെന്ന് പറഞ്ഞ് അദ്ദേഹം കാര്യങ്ങള്‍ പഠിപ്പിച്ച് തന്നു. ആദ്യം തിരുവനന്തപുരം സീറ്റായിരുന്നു പറഞ്ഞത്. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അത് നെടുമങ്ങാടായി. അവിടെ പ്രവർത്തനം തുടങ്ങിയപ്പോഴാണ് അരുവിക്കരയ്ക്ക് മാറ്റുന്നതെന്നും മാതൃഭൂമിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ രാജസേനന്‍ പറയുന്നു.

അരുവിക്കരയാണെന്ന് അറിഞ്ഞപ്പോള്‍ എന്റെ സുഹൃത്തുക്കളെല്ലാം തന്നെ അങ്ങോട്ട് പോവേണ്ടതില്ലെന്ന് പറഞ്ഞു. അങ്ങനെ അക്കാര്യം ഞാന്‍ സുരേന്ദ്രനെ വിളിച്ച് അറിയിച്ചു. വീണ്ടും അദ്ദേഹം നിർബന്ധിച്ചപ്പോഴാണ് മത്സരിക്കാന്‍ തീരുമാനിച്ചത്. അരുവിക്കരയില്‍ മത്സരിക്കാന്‍ വേറൊരു ബിജെപി നേതാവിന് താല്‍പര്യമുണ്ടായിരുന്നു. അത് എന്നെ വിളിച്ച് പറയുകയും ചെയ്തിട്ടുണ്ട്. സീറ്റ് കിട്ടാതായ അദ്ദേഹത്തിന്റെ വിഷമം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെയടക്കം ബാധിച്ചെന്നാണ് പറയുന്നത്.

തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ സംസ്ഥാന സമിതിയിലെത്തി. അങ്ങനെയുള്ള ഒരാളുടെ പെട്ടെന്നുള്ള വളർച്ച് ചെറുപ്പം മുതലെ പ്രവർത്തിക്കുന്നവർക്ക് ഇഷ്ടമില്ലാതായി മാറുന്നത് സ്വാഭാവികമാണ്. കലാകാരന്‍മാർക്ക് ബിജെപിയില്‍ പൊതുവെ സ്വീകാര്യത കിട്ടുന്നില്ല. ശബരിമല സത്രീപ്രവേശന വിഷയം വന്നപ്പോള്‍ അതിനെ എതിർക്കുന്ന തലത്തിലുള്ള ഒരു സിനിമയൊക്കെ നിർദേശിച്ചിരുന്നു. എന്നാല്‍ അതൊന്നും സ്വീകരിക്കപ്പെട്ടില്ലെന്നും രാജസേനന്‍ കൂട്ടിച്ചേർക്കുന്നു.

സ്റ്റേജ് ആര്‍ട്ടിസ്റ്റുകളെ ചേര്‍ത്ത് സംഘകലാവേദി എന്നൊരു സംഘടന ഞാന്‍ തുടങ്ങിയിരുന്നു. ബിജെപിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അത്. മികച്ച നിരവധി കലാകാരന്മാർ ആ സംഘടനയുടെ കീഴിലുണ്ട്. തിരഞ്ഞെടുപ്പിന് വേണ്ടി അവരെ ഉപയോഗപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ പാർട്ടി പരിഗണിച്ചില്ല. വന്ദേമാതരം പാടാന്‍ പോലും അതിലെ പാട്ടുകാരെ പാര്‍ട്ടി സമ്മേളനങ്ങളില്‍ വിളിക്കാറില്ല. സ്വന്തം കാശ് മുടക്കിയാണ് സംഘടനയെ കുറേക്കാലം മുന്നോട്ടുകൊണ്ടുപോയത്.

 rajasenan

കലാകാരന്മാരുടെ പിന്തുണ പാര്‍ട്ടിക്ക് കിട്ടണമെന്ന ഉദ്ദേശമായിരുന്നു എനിക്ക്. സിപിഎമ്മൊക്കെ വളര്‍ന്നതിന് പിന്നില്‍ കലാ- സാംസ്‌കാരിക രംഗത്തുള്ളവരുടെ പിന്തുണയും ഒരു ഘടകമാണ്. സാംബശിവനേപ്പോലെയുള്ള കലാകാരന്മാര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജനങ്ങളിലുണ്ടാക്കിയ സ്വീകാര്യത വളരെ വലുതാണ്. ഇത്തരം കാര്യങ്ങള്‍ ഞാന്‍ ബിജെപിയോട് സൂചിപ്പിച്ചെങ്കിലും അതിനോടൊന്നും യാതൊരു വിധ പ്രതികരണവും ഉണ്ടായില്ലെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.

ബിജെപിയില്‍ പരിഗണന കുറഞ്ഞപ്പോഴാണ് ഒരു വർഷം പാർട്ടി പരിപാടികളില്‍ പോവാതെ മനഃപ്പൂർവ്വം മാറി നില്‍ക്കുന്നത്. എന്നാല്‍ ആരും വിളിച്ച് കാര്യം അന്വേഷിക്കുന്നില്ല. ഇതിനിടയിലാണ് നാട്ടില്‍ വന്ന കുറച്ച് കണ്ണൂർ സഖാക്കളുമായി പരിചയമാവുന്നത്. അവർ കുറച്ച് ആശയങ്ങള്‍ പങ്കുവെച്ചു. കലാകാരനെ അംഗീകരിക്കാനും, അവനെ സഹായിക്കാനും സിപിഎം ആദ്യം മുതലെ ശ്രദ്ധിക്കുന്നുണ്ടെന്ന് എനിക്ക് അറിയാം.

സിപിഎമ്മുകാരായ ഒരുപാട് കാലാകാരന്മാരെ കാണാം. അവരെ ആരും എങ്ങും ഉപരോധിച്ചിട്ടില്ല. എല്ലാവരേയും സ്വീകരിച്ചിട്ടുണ്ട്. കെടാമംഗലം സദാനന്ദന്‍, സാംബശിവന്‍ ഇവരൊക്കെ ഇടതു ചിന്താഗതിക്കാരായിരുന്നു. അവരുടെ പാത പിന്തുടര്‍ന്നുവന്ന മിക്ക കലാകാരന്മാരും ഇടതുപക്ഷത്തുള്ളവരായിരുന്നു. കലാകാരന്മാര്‍ എവിടെ സുരക്ഷിതരാണോ അവിടെ അവരെത്തും. പഴയകാലത്ത് വലിയ വേതനമൊന്നും കിട്ടിയിരുന്നില്ല. അപ്പോളാണ് ഇവരൊക്കെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചത്.

ബിജെപിയില്‍ നിന്നും മാറി നിന്ന സമയത്ത് ഒരാളെങ്കിലും വിളിച്ച് ചോദിച്ചിരുന്നെങ്കില്‍ ഞാന്‍ ഒരുപക്ഷെ ഇങ്ങനെ ചിന്തിക്കില്ലായിരുന്നു. സുരേഷ് ഗോപിക്കും കൃഷ്ണകുമാറിനും ഇത്തരം പ്രശ്നമുണ്ടോ എന്നുള്ളത് എനിക്ക് അറിയില്ല. സുരേഷ് ഗോപിയുമായി സിനിമ മാത്രമേ സംസാരിക്കാറുള്ളു. സിപിഎം നേതാവ് ഗോവിന്ദന്‍ മാഷുമായിട്ടാണ് സംസാരിച്ചത്. പാർട്ടിയുടെ കലാസാംസ്കാരിക സംഘടനയുമായി ചേർന്ന് പ്രവർത്തിക്കണമെന്നും പാർട്ടി അംഗത്വം ഉള്‍പ്പടേയുള്ള കാര്യങ്ങളില്‍ തീരുമാനം പിന്നീട് അറിയിക്കാമെന്നാണ് പറഞ്ഞതെന്നും രാജസേനന്‍ കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+