Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദം തലപൊക്കി; ചലച്ചിത്രനയ രൂപീകരണ കമ്മറ്റിയില്‍ നിന്ന് രാജീവ് രവിയും മഞ്ജു വാര്യരും പിന്മാറി

കൊച്ചി: ചലച്ചിത്ര നയരൂപീകരണ കമ്മറ്റിയില്‍ നിന്ന് സംവിധായകനും ഛായഗ്രഹകനുമായ രാജീവ് രവി, നടി മഞ്ജു വാര്യര്‍ എന്നിവര്‍ പിന്മാറി. സംസ്ഥാന ചലച്ചിത്ര നയം രൂപീകരിക്കാനുള്ള കമ്മിറ്റിയുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് രണ്ട് പേരുടെയും പിന്മാറ്റം. കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ഫിലിം ചേംബറും സിനിമയിലെ വനിത കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവും ( ഡബ്ല്യു സി സി) എതിര്‍പ്പ് അറിയിച്ച് രംഗത്തെത്തിയിരുന്നു

സിനിമ സംഘടനകളുമായി കൂടിയാലോചിക്കാതെയാണ് ഇങ്ങനെ ഒരു കമ്മിറ്റി രൂപീകരിച്ചതെന്നാണ് ഫിലിം ചേംബര്‍ ആരോപിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഫിലിം ചേംബര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. കമ്മിറ്റിയില്‍ അംഗങ്ങളാണെന്നു പറയുന്ന മുഴുവന്‍ പേരുടെയും അറിവോടും, സമ്മതത്തോടും കൂടിയാണോ ഇത്തരമൊരു ഗൗരവപ്പെട്ട കമ്മിറ്റി രൂപീകരിച്ചതെന്ന് ഡബ്ല്യു സി സി സോഷ്യല്‍ മീഡിയയിലൂടെ ചോദിച്ചിരുന്നു.

cinema

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ കൂടി പരിഹരിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട്, ഇത്തരമൊരു കമ്മിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ എടുത്ത മുന്‍കൈയെ ആദ്യമായി ഞങ്ങള്‍ അഭിനന്ദിക്കട്ടെ. എന്നാല്‍ അതിന്റെ രൂപീകരണം നടപ്പിലാക്കിയ രീതി ഞങ്ങളെ ഏറെ നിരാശരാക്കുന്നു. ഇത് സംബന്ധിച്ച് ഗൗരവമായ ചില ആശങ്കകള്‍ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ് കൊണ്ടാണ് ഡബ്ല്യു സി സി ഇതേ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

'ഒന്നാമതായി, ഇതില്‍ അംഗങ്ങളാണെന്നു പറയുന്ന മുഴുവന്‍ പേരുടെയും അറിവോടും, സമ്മതത്തോടും കൂടിയാണോ ഇത്തരമൊരു ഗൗരവപ്പെട്ട കമ്മിറ്റി രൂപീകരിച്ചത് എന്നത് അന്വേഷിക്കേണ്ടിയിരിക്കുന്നു. രണ്ടാമതായി, ഇത്തരമൊരു സുപ്രധാന സംരംഭത്തിന്റെ ഭാഗമാകാന്‍ അംഗങ്ങള്‍ തിരിഞ്ഞെടുക്കപ്പെടുന്നതിന്റെ മാനദണ്ഡം, യോഗ്യത എന്താണെന്നതുമായി ബന്ധപ്പെട്ട വ്യക്തതയില്ലായ്മ ഞങ്ങളെ ഉത്കണ്ഠാകുലരാക്കുന്നു'.

'കൂടാതെ, ചലച്ചിത്ര നയം രൂപീകരിക്കുന്നതില്‍ ഈ കമ്മിറ്റിയുടെ പങ്കും, കമ്മിറ്റിയുടെ ഔദ്യോഗിക പദവിയും അവ്യക്തമായി തുടരുന്നു.
അതൊരു നിയമപരമായ ബോഡി ആയിരിക്കുമോ? ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലേത് പോലെ അതിന്റെ ശുപാര്‍ശകളും, അര്‍ത്ഥവത്തായ നിര്‍ദ്ദേശങ്ങളും നടപ്പിലാക്കാതെ പൊടിപിടിച്ച് വിസ്മൃതിയിലായി പോകുമോ? വ്യക്തതയില്ലാത്ത ഇത്തരം നീക്കങ്ങള്‍, ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. അതു സംബന്ധിച്ചു ഞങ്ങള്‍ ആവര്‍ത്തിച്ച് ഉന്നയിച്ച ചോദ്യങ്ങളോടുള്ള അവഗണനയായി മാത്രമെ ഈ നീക്കത്തെയും കാണാനാവുന്നുള്ളൂ'.

'ഏകപക്ഷീയമായി രൂപീകരിക്കപ്പെടുന്ന ഇത്തരം കമ്മിറ്റികള്‍ക്ക്, ഞങ്ങളുടെ ജോലിസ്ഥലത്ത് ആഴത്തില്‍ വേരൂന്നിയ പ്രശ്നങ്ങള്‍ക്ക് പ്രായോഗികമായ ഒരു പരിഹാരവും വാഗ്ദാനം ചെയ്യാന്‍ സാധിക്കില്ല എന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. എന്നാല്‍ ഈ വിഷയത്തെ ഗൗരവമായി സമീപിക്കുന്ന, അതിനു തക്കതായ യോഗ്യതയുള്ള, താല്‍പര്യമുള്ള അംഗങ്ങളുടെ ഒരു കമ്മിറ്റി രൂപീകരിക്കുന്നത് വഴി, പ്രശ്‌നങ്ങളില്‍ ഗുണപരമായ പരിവര്‍ത്തനം കൊണ്ടുവരാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ വീണ്ടും ഓര്‍മ്മിപ്പിക്കട്ടെ !

സിനിമാരംഗത്ത് എല്ലാവര്‍ക്കും തുല്യമായ ഇടം വളര്‍ത്തിയെടുക്കുന്നതിനൊപ്പം, നിയമങ്ങളും, ചട്ടങ്ങളും നടപ്പിലാക്കുന്നതില്‍ കൂടി വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിലൂടെ മാത്രമേ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തുല്യമായ തൊഴിലിടം സൃഷ്ടിക്കാന്‍ നമുക്ക് സാധിക്കുകയുള്ളൂ'- ഡബ്ല്യു സി സി ഫേസ്ബുക്കില്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+