കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

Google Oneindia Malayalam News

തിരുവനന്തപുരം: പ്രശസ്ത സംവിധായകനും രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നിയമിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ടല്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ മന്ത്രിസഭയുടേതാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം തീരുമാനമുണ്ടാകുമെന്നാണ് രഞ്ജിത്ത് അറിയിച്ചിരിക്കുന്നത്. നിലവില്‍ സംവിധായകന്‍ കമല്‍ ആണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍. 2016ല്‍ ആയിരുന്നു അദ്ദേഹത്തെ ചെയര്‍മാനായി തിരഞ്ഞെടുത്തത്.

 തന്റ വീഡിയോ കണ്ട് മമ്മൂക്ക മെസേജ് ഇട്ടു; ശരിക്കും ഞെട്ടിപ്പോയെന്ന് മനോജ് കുമാർ..ആദിത്യൻ വിളിച്ച് കര‍ഞ്ഞു തന്റ വീഡിയോ കണ്ട് മമ്മൂക്ക മെസേജ് ഇട്ടു; ശരിക്കും ഞെട്ടിപ്പോയെന്ന് മനോജ് കുമാർ..ആദിത്യൻ വിളിച്ച് കര‍ഞ്ഞു

മലയാള സിനിമയിലെ പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമാണ് രഞ്ജിത്ത് ഏതാനും സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്. 1985 ല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ഡിഗ്രി എടുത്ത രഞ്ജിത്ത് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ആദ്യ സിനിമ ഒരു മെയ് മാസപുലരിയില്‍ പുറത്തിറങ്ങി. തുടര്‍ന്ന് കമല്‍, ഷാജി കൈലാസ്, സിബി മലയില്‍, വിജി തമ്പി തുടങ്ങി പ്രമുഖ സംവിധായകര്‍ക്കു വേണ്ടി തിരക്കഥകള്‍ എഴുതി.

kerala

പക്ഷേ മലയാള സിനിമയിലെ തിരക്കഥാ രീതി തന്നെ മാറ്റി മറിച്ച ഒരു തിരക്കഥയായിരുന്നു ദേവാസുരം എന്ന സിനിമയുടേത് . മോഹന്‍ലാല്‍ അഭിനയിച്ച മംഗലശ്ശേരി നീലകണ്ഠന്‍ എന്ന കഥാപാത്രത്തെ അനശ്വരമാക്കുന്നതില്‍ രഞ്ജിത്തിന്റെ തിരക്കഥക്ക് ഒരു പാട് പങ്കുണ്ട്. ദേവാസുരത്തിന്റെ വിജയത്തിനു ശേഷം രഞ്ജിത്ത് ഷാജി കൈലാസ് - മോഹന്‍ലാല്‍ സഖ്യത്തിനോടൊപ്പം ചേര്‍ന്ന് ആറാം തമ്പുരാന്‍, നരസിംഹം എന്നി ചിത്രങ്ങള്‍ക്കും തിരക്കഥ എഴുതി.

Recommended Video

cmsvideo
മമ്മൂട്ടിയേയും കമലിനേയും കണ്ടെത്തിയ പ്രതിഭ, K. S. Sethumadhavan അന്തരിച്ചു

രണ്ടും വന്‍ വിജയം നേടിയ സിനിമകളായിരുന്നു. ഈ സിനിമകളുടെ വിജയത്തിനു ശേഷം രഞ്ജിത്ത് ആദ്യമായി തിരക്കതയെഴുതി സംവിധാനം ദേവാസുരം സിനിമയുടെ രണ്ടാം ഭാഗമായ രാവണപ്രഭു സംവിധാനം ചെയ്തത്. ആ വര്‍ഷത്തെ ഏറ്റവും നല്ല ജനപ്രിയ സിനിമയായിരുന്ന് രാവണപ്രഭു.

English summary
Director Ranjith has been appointed as the Chairman of Chalachithra Academy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X