കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യേശുദാസ് മരിച്ചാല്‍ പള്ളിയിലടക്കം ചെയ്യുന്നത് നിഷേധിക്കുമോ... സഭയ്‌ക്കെതിരെ രഞ്ജിത്ത്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: അന്യമതസ്ഥനെ വിവാഹം ചെയ്തതിന്റെ പേരില്‍ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ ശവ സംസ്‌കാരം നടത്താന്‍ വിസമ്മതിച്ച യാക്കോബായ സഭയ്‌ക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരിക്കുകയാണ്. പ്രിയങ്കയുടെ മുത്തശി മേരി ജോണ്‍ അഖൗരിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് കുമരകം ആറ്റാമംഗലം യാക്കോബായ പള്ളി അധികൃതര്‍ വിസമ്മതിക്കുകയായിരുന്നു. പ്രിയങ്കാ ചോപ്രയും ബന്ധുക്കളുമടക്കം സാംസ്‌കാരിക രംഗത്തെ പ്രമുഖരും സഭാ നടപടിക്കെതിരെ രംഗത്തു വന്നിരുന്നു.

പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും തുടരുന്നിടെ യാക്കോബായ സഭയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായ സംവിധായകന്‍ രഞ്ജിത്തും രഗത്തു വന്നു. ശബരി മലയിലും ഗുരുവായൂര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തിയെന്ന പേരില്‍ കേരളത്തിന്റെ ഗാന ഗന്ധര്‍വന്‍ യേശുദാസിനെയും പള്ളിപ്പറമ്പില്‍ അടക്കം ചെയ്യാന്‍ അനുവദിക്കില്ലേ എന്നാണ് രഞ്ജിത്ത് ചോദിക്കുന്നത്. മാതൃഭൂമി ചാനലില്‍ നടന്ന ചര്‍ച്ചക്കിടെയാണ് രഞ്ജിത്തിന്റെ വിമര്‍ശനം.

Ranjith- Director

നടന്‍ അഗസ്റ്റിന്‍ മരിച്ചപ്പോള്‍ യാക്കോബായ സഭയില്‍ നിന്നും നേരിട്ട ദുരനുഭവം രഞ്ജിത്ത് വെളിപ്പെടുത്തി. അഗസ്റ്റിന്‍ മൂകാംബകയിലും ശബരിമലയിലും ദര്‍ശനം നടത്തിയെന്നാരോപിച്ച് കോടഞ്ചേരി പള്ളി അഗസ്റ്റിന്റെ മൃതദേഹം അടക്കം ചെയ്യാന്‍ തയ്യാറായില്ല. താന്‍ മാമോദിസ മുങ്ങിയ പള്ളിയില്‍ തന്നെ അടക്കം ചെയ്യണമെന്നത് അഗസ്റ്റിന്റെ അവസാനത്തെ ആഗ്രഹമായിരുന്നുവെന്ന് രഞ്ജിത്ത് പറഞ്ഞു.

ബോളിവുഡ് താരത്തിന്റെ മുത്തശ്ശിയായതിനാലാണ് ഇത് വാര്‍ത്തയായത്. സഭയുടെ ക്രൂരതയ്ക്ക് വിധേയരായ സാധാരണക്കാര്‍ അനവധിയാണെന്നും രഞ്ജിത്ത് പറയുന്നു. പ്രിയങ്ക ചോപ്രയുടെ മുത്തശി അന്യമതസ്ഥനെ വിവാഹം ചെയ്തു എന്ന് സഭയ്ക്ക് വാദിക്കാം. എന്നാല്‍ അഗസ്റ്റിന്റെ കാര്യത്തില്‍ എന്ത് ന്യായീകരണമാണ് സഭയ്ക്ക് നല്‍കാനുള്ളത്. മതപരമായ കാര്യങ്ങളാണ്. പക്ഷെ ഇത്തരമൊരു നിഷേധം ആര്‍ക്കെതിരെയുമുണ്ടാകരുത്. ഇക്കാര്യം സഭാ നേതൃത്വം പരിശോധിക്കണമെന്നും രഞ്ജിത്ത് ആവശ്യപ്പെട്ടു.

English summary
Priyanka Chopras grandmother funeral controversy, director Ranjith has come up with strong protest against diocese decision
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X