കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമയിലെ സ്ത്രീ വിരുദ്ധത: മാപ്പ് പറയേണ്ട ആവശ്യം ഉണ്ടെന്ന് കരുതുന്നില്ലെന്ന് രഞ്ജിത്ത്

  • By Desk
Google Oneindia Malayalam News

സിനിമയിലെ സ്ത്രീ വിരുദ്ധതയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ രഞ്ജിത്ത്. തന്‍റെ ചിത്രങ്ങളിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളില്‍ മാപ്പ് പറയില്ലെന്ന് അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ മറുപടിയില്‍ പറഞ്ഞു. താന്‍ സ്ത്രീകളെ ആക്രമിക്കുന്നതിനെ അനുകൂലിക്കുന്ന ആളല്ല. സിനിമയിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ ആ കഥാപാത്രത്തിന്‍റെ സ്വഭാവവുമായി മാത്രമേ കൂട്ടി വായിക്കേണ്ടതുള്ളൂവെന്നും രഞ്ജിത്ത് പറഞ്ഞു.

paru-1533905188.jpg -

സിനിമയുടെ ഉള്ളടകത്തിന്‍റെ പേരില്‍ ആരോടും മാപ്പ് പറയേണ്ടതില്ലെന്നാണ് ഞാന്‍ കരുതുന്നത്. അത് കഥാപാത്രവുമായി ബന്ധപ്പെടുത്തിയെഴുതുന്ന നിര്‍ദോഷമായ തമാശകളായി മാത്രം കാണണം രഞ്ജിത്ത് പറഞ്ഞു. കഥാപാത്രങ്ങള്‍ കഥാസന്ദര്‍ഭങ്ങള്‍ക്ക് അനുസരിച്ച് എന്താണ് പറയേണ്ടത് എന്ന് തിരുമാനിക്കേണ്ടത് സംവിധായകനാണ്. സിനിമയിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ വെച്ച് സിനിമ സ്ത്രീ വിരുദ്ധമാണെന്ന് പറയാന്‍ കഴിയില്ല.

അതേസമയം കസബ വിവാദത്തെ കുറിച്ചുള്ള ചോദ്യത്തില്‍ നടി പാര്‍വ്വതിക്ക് അവരുടെ അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും രഞ്ജിത്ത് പറഞ്ഞു. അഭിപ്രായം പറഞ്ഞതിന്‍റെ പേരില്‍ ആക്രമിക്കുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
director renjith about his movies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X