• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഈ അവിഹിത കഥകള്‍ കേള്‍ക്കുമ്പോള്‍ ശരിക്കും അറപ്പ് തോന്നുന്നില്ലേ, കേരളം ചെറുതായി'; തുറന്നടിച്ച് പണ്ഡിറ്റ്

Google Oneindia Malayalam News

കൊച്ചി: കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ- സമകാലിക വിഷയങ്ങളില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. നരബലി, എല്‍ദോസ് കുന്നപ്പിള്ളിയുടെ കേസ്, പി പി ഇ കിറ്റ് അഴിമതി ആരോപണം തുടങ്ങിയ വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് പണ്ഡിറ്റിന്റെ വിമര്‍ശനം. 100 ശതമാനം സാക്ഷരത നേടിയ പ്രബുദ്ധര്‍ വാഴുന്ന കേരളത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ കഷ്ടം തോന്നുണ്ടെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

1

പി പി ഇ കിറ്റ് അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മന്ത്രിസഭയില്‍ ഏറ്റവും കൂടുതല്‍ ഇമേജ് ഉണ്ടാക്കിയ മന്ത്രിക്ക് എതിരെയുള്ള ലോകായുക്തയുടെ അന്വേഷണ വാര്‍ത്ത വേദനിപ്പിക്കുന്നത് ആണെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ കേരളം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട നരബലിയെ കുറിച്ചും സന്തോഷ് പണ്ഡിറ്റ് പ്രതികരിച്ചു.

2

നരബലി അടക്കം വാര്‍ത്ത പുറത്ത് വന്നതോടെ മറ്റു സംസ്ഥാനങ്ങളുടെ മുന്നില്‍ കേരളം വളരെ ചെറുതായി. എങ്ങും കൊലപാതവും സ്ത്രീ പീഡനവും അഴിമതിയും ആത്മഹത്യയും ലഹരി മാഫികളുടെ അഴിഞ്ഞാട്ടവുമാണെന്ന് സന്തോഷ് പണ്ഡിറ്റ് കുറ്റപ്പെടുത്തുന്നു. ആ നരബലി വാര്‍ത്തയുടെ വിശദാംശങ്ങളും, മറ്റു അവിഹിത കഥകളും കേള്‍ക്കുമ്പോള്‍ ശരിക്കും അറപ്പ് തോന്നുന്നില്ലേ എന്നും സന്തോഷ് പണ്ഡിറ്റ് ചോദിച്ചു. സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകളിലേക്ക്...

3

പീഡിപ്പിച്ചതായി ഒരു അധ്യാപിക മൊഴി നല്‍കിയതിനെ തുടര്‍ന്നു എം എല്‍ എ എല്‍ദോസ് ജിക്ക് എതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തല്ലോ.. നിലവില്‍ എം എല്‍ എ ഒളിവില്‍ ആണത്രേ.. സംഭവത്തിന്റെ സത്യാവസ്ഥ കോടതിയില്‍ ചെല്ലുമ്പോള്‍ അറിയാം.. എന്തായാലും ഈ വാര്‍ത്ത നാണക്കേട് ഉണ്ടാക്കുന്നതാണ്..

4

കോവിഡ് കാലത്ത് പിപിഇ കിറ്റുകളും സര്‍ജിക്കല്‍ ഉപകരണങ്ങളും വാങ്ങിയതില്‍ വന്‍ അഴിമതി നടന്നതായി ഏതോ ഒരു കോണ്‍ഗ്രസ്സ് പ്രവര്‍ത്തക പരാതി നല്‍കിയതിനെ തുടര്‍ന്ന് ലോകായുക്ത മുന്‍ മന്ത്രി കെ.കെ.ശൈലജ ജിക്ക് എതിരെ അന്വേഷണം തുടങ്ങി. പി പി ഇ കിറ്റ് യഥാര്‍ത്ഥത്തില്‍ 350-400 രൂപ ഉള്ളൂ എന്നും അത് 1500.

5

ബള്‍ക്ക് പര്‍ചേസ് ആണെങ്കില്‍ വില പിന്നെയും കുറയും.സര്‍ക്കാര്‍ വാങ്ങിയത് 1500 നിരക്കില്‍ കോടി കണക്കിന് രൂപയുടെ പി പി ഇ കിറ്റ് വാങ്ങി എന്നൊക്കെയാണ് ആരോപണം.. ഇതിലൊക്കെ എത്ര ശരിയുണ്ട് എന്നും , പി പി ഇ കിറ്റ് വില യഥാര്‍ത്ഥത്തില്‍ എത്ര ഉണ്ടായിരുന്നു എന്നൊക്കെ അടുത്ത ദിവസങ്ങളില്‍ അറിയാം.

6

കേരളത്തിലുടനീളം മരുന്നുകളും സര്‍ജിക്കല്‍ ഉപകരണങ്ങളും കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യേണ്ടതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിന് ഉണ്ടു. പക്ഷേ അതില്‍ മന്ത്രിയുടെ പങ്ക് എന്താണ് എന്നൊക്കെ വരും ദിവസങ്ങളില്‍ അറിയാം. എന്തായാലും കഴിഞ്ഞ മന്ത്രിസഭയില്‍ ഏറ്റവും കൂടുതല്‍ ഇമേജ് ഉണ്ടാക്കിയ മന്ത്രിക്ക് എതിരെയുള്ള ലോകായുക്തയുടെ അന്വേഷണ വാര്‍ത്ത വേദനിപ്പിക്കുന്നത് ആണ്.

7

ഈ ദീപാവലിക്ക് നിങ്ങള്‍ക്ക് കോളടിക്കും; ഐശ്വര്യ ദേവതയുടെ വരവാണ്,ഈ ദീപാവലിക്ക് നിങ്ങള്‍ക്ക് കോളടിക്കും; ഐശ്വര്യ ദേവതയുടെ വരവാണ്,

കൂടെ കഞ്ചാവും, ലഹരിയും പിടിച്ച വാര്‍ത്തകളും, അത് ഉപയോഗിച്ച് ഉണ്ടാകുന്ന അടിപിടി വാര്‍ത്തകള്‍.. നരബലി അടക്കം വാര്‍ത്ത പുറത്ത് വന്നതോടെ മറ്റു സംസ്ഥാനങ്ങളുടെ മുന്നില്‍ കേരളം വളരെ ചെറുതായി. എങ്ങും കൊലപാതവും സ്ത്രീ പീഡനവും അഴിമതിയും ആത്മഹത്യയും ലഹരി മാഫികളുടെ അഴിഞ്ഞാട്ടവും..

8

(വാല്‍കഷ്ണം.. കേരളത്തില്‍ അരി വില കുതിച്ചു ഉയരുകയാണ്.. കിലോക്ക് 10 മുതല്‍ 15 രൂപ വരെ കൂടുന്നു.. അഴിമതി , നരബലി , കഞ്ചാവ്, സ്വപ്നയുടെ ആത്മകഥ വാര്‍ത്തകള്‍ക്ക് ഇടയില്‍ ഈ കാര്യം ചര്‍ച്ച ചെയ്യുവാന്‍ ആര്‍ക്കും സമയമില്ല..)

കഴിവ് കെട്ട നേതാവാണ് സുരേന്ദ്രന്‍, വാര്യരോ വചസ്പതിയോ കേറി വരും; ആഞ്ഞടിച്ച് മേജര്‍ രവികഴിവ് കെട്ട നേതാവാണ് സുരേന്ദ്രന്‍, വാര്യരോ വചസ്പതിയോ കേറി വരും; ആഞ്ഞടിച്ച് മേജര്‍ രവി

English summary
Director Santhosh Pandit reaction Goes Viral on current political issues in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X