'ഒരു നടനും അതൊന്നും ചെയ്യില്ല'.. ഷെയ്ന്‍ മടങ്ങി വരണം, തുറന്ന് പറഞ്ഞ് സംവിധായകന്‍
കൊച്ചി: നടന്‍ ഷെയ്ന്‍ നിഗം വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് മലയാള സിനിമ മേഖലയില്‍ ലഹരി ഉപയോഗം വ്യാപകമാണെന്ന ആക്ഷേപം നിര്‍മ്മാതാക്കളുടെ സംഘടന ഉയര്‍ത്തിയത്. യുവതാരങ്ങള്‍ ഇതിന് അടിമപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം വേണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു. ഇതോടെ ചില മുതിര്‍ന്ന നടന്‍മാരും ഈ ആരോപണത്തെ ശരിവെച്ച് രംഗത്തെത്തി.
എന്നാല്‍ ലഹരി ഉപയോഗം സിനിമയില്‍ പുതിയ സംഭവമല്ലെന്ന് സംവിധായകനും ചലച്ചിത്ര അക്കാമദമി ചെയര്‍മാന്‍ കമല്‍. അഭിപ്രായപ്പെട്ടു. ഷെയ്ന്‍ നിഗം വിവാദത്തില്‍ മീഡിയ വണ്‍ ചാനലിനോട് പ്രതികരിക്കുകയായിരുന്നു കമല്‍. വിശദാംശങ്ങളിലേക്ക്

സഹകരിക്കാമെന്ന് ഷെയ്ന്‍
വെയില്‍ സിനിമയുമായി സഹകരിക്കുന്നില്ലെന്നാരോപിച്ച് നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് തന്നെ ഭീഷണിപ്പെടുത്തിയെന്ന ഷെയ്ന്‍ നിഗത്തിന്‍റെ പരാതിയോടെയാണ് മലയാള സിനിമയിലെ പുതിയ വിവാദങ്ങള്‍ക്ക് വഴി തുറന്നത്. തുടര്‍ന്ന് വിഷയത്തില്‍ താരസംഘടനയുടെ ഇടപെടലിലൂടെ സിനിമയുമായി സഹകരിച്ച് പോകാമെന്ന് ഷെയ്ന്‍ വ്യക്തമാക്കി.

മുടി മുറിച്ച ലുക്ക്
എന്നാല്‍ തുടര്‍ന്നും ഷെയ്ന്‍ നിസഹകരണം തുടരുകയാണെന്ന് ആരോപിച്ച് നടനെതിരെ സിനമയുടെ സംവിധായകന്‍ ശരതും രംഗത്തെത്തി. ഈ വിവാദങ്ങള്‍ ശക്തമാകുന്നതിനിടയിലാണ് ഒരു സുപ്രഭാതത്തില്‍ മുടി പറ്റ വെട്ടിയ നിലയില്‍ ഷെയ്ന്‍ തന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

സിനിമ ഉപേക്ഷിച്ചു
കരാര്‍ ലംഘിച്ചെന്ന് കാണിച്ച് ഒടുവില്‍ നടനെ ഇനി ഒരു സിനിമയിലും സഹകരിപ്പിക്കില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന പത്രസമ്മേളനം വിളിച്ച് വ്യക്തമാക്കുകയായിരുന്നു. ചിത്രീകരണം പുരോഗമിക്കുകയായിരുന്നു വെയില്‍, കുര്‍ബാനി സിനിമകള്‍ ഉപേക്ഷിതയും നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു.

തെറ്റിധാരണ മാത്രം
വിവാദങ്ങളില്‍ അനുനയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ സിനിമ ചെയ്യാന്‍ ഷെയ്ന്‍ തയ്യാറാകണം എന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് വെയില്‍ സിനിമയുടെ സംവിധായകന്‍ ശരത് മേനോന്‍. ഉണ്ടായത് വെറും തെറ്റിധാരണ മാത്രമാണെന്നും താരത്തോട് ഒരു വിരോധവും ഇല്ലെന്നും ശരത് വ്യക്തമാക്കി.

ഷെയിനിന്‍റെ നിലപാട്
വ്യക്തിപരമായി ഷെയ്നുമായി യാതൊരു പ്രശ്നവും തനിക്ക് ഇല്ല. ഷെയ്ന്‍ മടങ്ങിയെത്തി സിനിമ പൂര്‍ത്തിയാക്കണമെന്ന് തന്നെയാണ് തന്‍റെ ആവശ്യം. ഇപ്പോഴുണ്ടായതെല്ലാം വെറും തെറ്റിധാരണ മാത്രമാണെന്നും ശരത് പറയുന്നു. സിനിമ പൂര്‍ത്തീകരിക്കണമെന്ന നിലപാട് തന്നെയാണ് ഷെയിനിനെന്നും ശരത് പറഞ്ഞു.

ഇരിങ്ങാലക്കുടയില്‍
സിനിമയുടെ കഥകേട്ട് ഇഷ്ടപ്പെട്ട ശേഷമാണ് വെയില്‍ ചെയ്യാമെന്നും ഷെയിന്‍ അറിയിച്ചത്. ഞങ്ങള്‍ ഒരുമിച്ച് സിനിമയുടെ ലൊക്കേഷന്‍ നോക്കാനായി ഇരിങ്ങാലക്കുടയില്‍ പോയിരുന്നു. ഇങ്ങനെയൊന്നും ഒരു നടനും ചെയ്യില്ല, ശരത് പറഞ്ഞു.

15 ദിവസം മാത്രം
നാല് വര്‍ഷം മുന്‍പാണ് ഈ സിനിമ ചെയ്യാമെന്ന് ഷെയ്ന്‍ പറയുന്നത്. തന്‍റെ ഏറെക്കാലമായുള്ള സ്വപ്നമാണ് വെയില്‍. സിനിമയുടെ 75 ശതമാനത്തോളം ഭാഗങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇനി വെറും 15 ദിവസത്തെ ഷൂട്ടിങ്ങ് മാത്രമാണ് ബാക്കിയുള്ളത്, ശരത് പറഞ്ഞു.

പുറകോട്ട് വലിക്കുന്നത്
സിനിമ ഉപേക്ഷിക്കാന്‍ തനിക്ക് ആവില്ല. വെയില്‍ സിനിമയ്ക്ക് മുന്‍പാണ് ജോജി ജോര്‍ജ്ജ് ഷൈലോക്ക് എന്ന മമ്മൂട്ടി ചിത്രം തുടങ്ങിയത്. അത് ഇപ്പോള്‍ പൂര്‍ത്തിയായി. എന്നാല്‍ വെയില്‍ ഇപ്പോഴും പ്രതിസന്ധിയിലാണ്. ഇതൊക്കെയാണ് നിര്‍മ്മാതാവിനെ പുറകോട്ട് വലിക്കുന്നതെന്നും ശരത് പറഞ്ഞു.

കരിയര്‍ ഇല്ലാതാവും
സിനിമ ഉപേക്ഷിക്കാനുള്ള നിര്‍മ്മാതാക്കളുടെ തിരുമാനിത്തിന് മുന്‍പ് തന്നെ ഫെഫ്കയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കൊണ്ട് ശരതും കുര്‍ബാനിയുടെ സംവിധായകന്‍ ജിയോയും ഫെഫ്കയ്ക്ക് കത്ത് നല്‍കിയിരുന്നു. വിഷയത്തില്‍ ഇടപെട്ടില്ലേങ്കില്‍ തങ്ങളുടെ കരിയര്‍ തന്നെ ഇല്ലാതാവുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇരുവരും കത്ത് അയച്ചത്.

ആവശ്യം ഇങ്ങനെ
വെയില്‍, കുര്‍ബാനി എന്നീ സിനിമകള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ഷെയിന്‍ മറ്റ് ചിത്രങ്ങളില്‍ അഭിനയിക്കാവൂ എന്നായിരുന്നു ഇരുവരുടേയും ആവശ്യം. എന്നാല്‍ ഷെയ്ന്‍ മുടി മുറിച്ചെത്തിയതോടെപ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നടനെതിരെ വിലക്ക് പ്രഖ്യാപിക്കുകായിരുന്നു. മാത്രമല്ല ചിത്രം ഉപേക്ഷിച്ചതായും സിനിമകളുടെ നഷ്ടപരിഹാരമായി 7 കോടിയും ഷെയിനില്‍ നിന്ന് ആവശ്യപ്പെട്ടിരുന്നു.

സംവിധായകനെതിരെ
അതേസമയം സിനിമ ചെയ്യാന്‍ തയ്യാറാണെന്നും താന്‍ സിനിമ ഉപേക്ഷിക്കാത്തിടത്തോളം അവര്‍ക്ക് തന്നില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ കഴിയില്ലെന്നുമായിരുന്നു ഷെയ്ന്‍ പ്രതികരിച്ചത്. സംവിധായകന്‍ ശരതിനെതിരേയും ഷെയ്നും അമ്മ സുനിലയും രംഗത്തെത്തിയിരുന്നു.

ആരോപണം
കടുത്ത സമ്മര്‍ദ്ദമായിരുന്നു ഷെയ്ന്‍ സെറ്റില്‍ അനുഭവിച്ചത്. ശരത് പിടിവാശി കാണിക്കുകയാണ് ഉണ്ടായത്. നീ വേണമെങ്കില്‍ അഭിനയിച്ചാല്‍ മതിയെന്നടക്കം ഷെയ്നിനോട് ശരത് പറഞ്ഞിരുന്നുവെന്നും സുനില ആരോപിച്ചിരുന്നു.
ഷെയ്ന്‍ വിവാദത്തില്‍ ഇടപെട്ട് മോഹന്‍ലാല്‍;ആദ്യ പ്രതികരണം, ഇനി സംഘടനകള്‍ക്ക് നിലപാട് എടുക്കേണ്ടി വരും
സിനിമകളില്‍ ഷെയിന്‍ അഭിനയിക്കും; പക്ഷേ, ഇതാണ് കണ്ടീഷന്‍, അമ്മ സുനില പറയുന്നു