മോഹന്‍ലാലിന്റെ പ്രസ്താവന രാഷ്ട്രീയ മുതലെടുപ്പുകാരെ സഹായിക്കുന്നതെന്ന് വിനയന്‍
സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെയെടുത്ത് സോഷ്യല്‍ മീഡിയക്കാര്‍ അമ്മാനമാടുകയാണ്. ഫിലിം അവാര്‍ഡിനെ ചുറ്റിപ്പറ്റിയുള്ള ട്രോളുകള്‍ക്ക് പിറകെ മോഹന്‍ലാലിന്റെ ബ്ലോഗും ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. ജെഎന്‍യു വിഷയത്തെക്കുറിച്ചായിരുന്നു മോഹന്‍ലാലിന്റെ ബ്ലോഗ്. ഇതിനെതിരെ പലരും പ്രതികരിക്കാന്‍ തുടങ്ങി. സംവിധായകന്‍ വിനയനും മോഹന്‍ലാലിനെ വിമര്‍ശിച്ചു കൊണ്ടെത്തി.
മോഹന്‍ലാലിന്റെ പ്രസ്താവന രാഷ്ട്രീയ മുതലെടുപ്പുകാരെ സഹായിക്കുന്നതാണെന്ന് വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ജെഎന്‍യു വിഷയത്തില്‍ മോഹന്‍ലാല്‍ പ്രതികരിച്ചതിങ്ങനെ..'രാജ്യസ്‌നേഹവുമായി കൂട്ടിക്കുഴച്ച് ദയവുചെയ്ത് ഇത്തരം ചര്‍ച്ചകളും കോലാഹലങ്ങളും നിര്‍ത്തണമെന്നാണ്' മോഹന്‍ലാല്‍ പറഞ്ഞത്. മോഹന്‍ലാലിന്റെ ബ്ലോഗ് വായിച്ചപ്പോള്‍ പല സംശയങ്ങളുമുണ്ടായി. രാജ്യദ്രോഹികള്‍ക്ക് കൂടിയ ശിക്ഷ നല്‍കുകയാണ് വേണ്ടത്.
രാജ്യസ്‌നേഹിയല്ലാത്ത ഒരു വ്യക്തിയേയും നമ്മള്‍ സംരക്ഷിക്കേണ്ടതില്ലെന്നും വിനയന്‍ പറയുന്നു. സര്‍ക്കാരിനെതിരെ വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം മുഴക്കിയപ്പോള്‍ അവരെ രാജ്യദ്രോഹികളാക്കി ജയിലിലടച്ചു. അതില്‍ പ്രതിഷേധം രാജ്യത്തൊട്ടാകെ മുഴങ്ങി. ആ ചര്‍ച്ചകളും ബഹളങ്ങളുമൊക്കെ സത്യവും നീതിയും തമസ്‌ക്കരിക്കപ്പെടുന്നതിന്റെ പേരിലാണെന്ന് മോഹന്‍ലാല്‍ ഓര്‍ക്കണമെന്നും വിനയന്‍ കുറിക്കുന്നു.

രാഷ്ട്രീയ മുതലെടുപ്പ്
മോഹന്‍ലാലിന്റെ പ്രസ്താവന രാഷ്ട്രീയ മുതലെടുപ്പുകാരെ സഹായിക്കുന്നതാണെന്ന് വിനയന്‍ പറയുന്നു.

ചര്‍ച്ചകളും കോലാഹലങ്ങളും
രാജ്യസ്‌നേഹവുമായി കൂട്ടിക്കുഴച്ച് ദയവുചെയ്ത് ഇത്തരം ചര്‍ച്ചകളും കോലാഹലങ്ങളും നിര്‍ത്തണമെന്നാണ് ജെഎന്‍യു വിഷയത്തില്‍ മോഹന്‍ലാല്‍ പ്രതികരിച്ചത്.
സര്‍വ്വകലാശാലകളില്‍ രാജ്യസ്‌നേഹത്തെ ചൊല്ലി തല്ല്, നിയമസഭയില്‍ ബഹളം, പാര്‍ലമെന്റില്‍ ബഹളം, രാഷ്ട്രീയ കൊലപാതകം,ബാര്‍ കോഴ, തിരഞ്ഞെടുപ്പിനുള്ള അടവ് നയങ്ങള്‍... മോഹന്‍ലാലിന് ഒരേ സമയം തോന്നിയത് ദു:ഖവും ലജ്ജയും ആണെന്നും ബ്ലോഗില്‍ പറയുന്നു.

രാജ്യദ്രോഹികളാക്കി ജയിലിലടച്ചു
സര്‍ക്കാരിനെതിരെ വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം മുഴക്കിയപ്പോള്‍ അവരെ രാജ്യദ്രോഹികളാക്കി ജയിലിലടച്ചു. അതില്‍ പ്രതിഷേധം രാജ്യത്തൊട്ടാകെ മുഴങ്ങി. ആ ചര്‍ച്ചകളും ബഹളങ്ങളുമൊക്കെ സത്യവും നീതിയും തമസ്‌ക്കരിക്കപ്പെടുന്നതിന്റെ പേരിലാണെന്ന് മോഹന്‍ലാല്‍ ഓര്‍ക്കണമെന്നും വിനയന്‍ കുറിക്കുന്നു.

സംരക്ഷിക്കേണ്ടതില്ല
എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. രാജ്യസ്‌നേഹിയല്ലാത്ത ഒരു വ്യക്തിയേയും നമ്മള്‍ സംരക്ഷിക്കേണ്ടതില്ലെന്നും വിനയന്‍ പറയുന്നു.
|
അനുവദിക്കാന്‍ പറ്റില്ല
ഇന്ത്യയെ വിഭജിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനം ഇനി അനുവദിച്ചുകൂടാ. നമ്മുടെ ജവാന്മാര്‍ ജീവന്‍ നല്‍കി സംരക്ഷിക്കുന്ന ഇന്ത്യയെ വര്‍ഗീയതയുടെ പേരുപറഞ്ഞ് ചിലര്‍ നശിപ്പിച്ചാല്‍ അത് ജവാന്മാരുടെ ആത്മവിനോടുള്ള തെറ്റാകുമെന്നും വിനയന്‍ പറയുന്നു.

ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍
മരിക്കാത്ത ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ ജവാന്മാരുടെ മനക്കരുത്ത് മാത്രം പോരാ ജാതിമതഭേദമന്യേ ഭാരതീയരെ ഒരുമിച്ചു നിര്‍ത്താനുള്ള പക്വതയും ഭരണാധികാരികള്‍ക്കു വേണം. ജനങ്ങള്‍ അതുള്‍ക്കൊള്ളണമെന്നും വിനയന്‍ കുറിക്കുന്നു.

പരിഹാസ്യം
ജീവന്‍ പോലും നിലനില്‍ക്കാത്ത ഉയരങ്ങളില്‍ സ്വന്തം രാജ്യത്തിന് വേണ്ടി കാവല്‍ നിന്ന സൈനികര്‍ ജീവന്‍ ബലി നല്‍കി നിലനിര്‍ത്തുന്ന സ്വാതന്ത്ര്യത്തിലും സുരക്ഷയിലും ഇരുന്ന് നമ്മള്‍ പരിഹാസ്യരായി പകിട കളിയ്ക്കുന്നു എന്നും മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചിരുന്നു.

നാണം കെട്ട പരിപാടി
എന്താണ് രാജ്യസ്‌നേഹം എന്ന് മോഹന്‍ലാല്‍ ചോദിക്കുന്നുണ്ട്. വൃത്തികെട്ട രീതിയില്‍ തല്ലു കൂടുന്നത് പോലെ നാണം കെട്ട പരിപാടി മറ്റെന്തുണ്ടെന്നും ലാല്‍ പറഞ്ഞു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications