കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്നെ വിലക്കിയപ്പോള്‍ പ്രതികരിക്കാന്‍ ആരുമില്ലായിരുന്നു; മമ്മൂട്ടിയുടെ പ്രതികരണത്തില്‍ വിനയന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ശ്രീനാഥ് ഭാസിക്കെതിരായ വിലക്കില്‍ സൂപ്പര്‍ താരം മമ്മൂട്ടി ഇന്ന് പ്രതികരിച്ചിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ ആകെ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. വിലക്കിയ നടപടി തെറ്റാണെന്ന് മമ്മൂട്ടി തുറന്നടിച്ചിരുന്നു. എന്നാല്‍ തിലകന്റെ കാര്യത്തില്‍ വിരുദ്ധമായ നിലപാടായിരുന്നു മമ്മൂട്ടി സ്വീകരിച്ചതെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം മമ്മൂട്ടിയുടെ പ്രതികരണത്തിലും, ശ്രീനാഥ് ഭാസിയെ വിലക്കിയ സംഭവത്തിലും പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ വിനയന്‍. മമ്മൂട്ടിക്ക് അദ്ദേഹം പിന്തുണ നല്‍കി. വിശദമായ വിവരങ്ങളിലേക്ക്....

1

ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് ശരിയായ നടപടിയല്ലെന്ന് വിനയന്‍ വ്യക്തമാക്കി. മമ്മൂട്ടി ഈ വിഷയത്തില്‍ പ്രതികരിച്ചത് നന്നായി. ഒരാളുടെ തൊഴില്‍ വിലക്കാന്‍ പാടില്ല. അത് ശരിയായ നടപടിയല്ലെന്നും വിനയന്‍ പറഞ്ഞു. ഏഷ്യാനെറ്റിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശ്രീനാഥ് ഭാസിക്കെതിരായ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ആ വിഷയത്തില്‍ കോടതി തീരുമാനിക്കട്ടെ എന്താണ് സത്യമെന്ന്. തന്നെ വിലക്കിയപ്പോള്‍ ഇവിടെ പ്രതികരിക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്നും വിനയന്‍ പറഞ്ഞു.

2

ലക്ഷണമൊത്ത രണ്ട് പുരുഷന്മാര്‍ ചിത്രത്തിലുണ്ട്; ഒരാളെ കണ്ടെത്തിയാല്‍ ജീനിയസ്, 5 സെക്കന്‍ഡ് തരാംലക്ഷണമൊത്ത രണ്ട് പുരുഷന്മാര്‍ ചിത്രത്തിലുണ്ട്; ഒരാളെ കണ്ടെത്തിയാല്‍ ജീനിയസ്, 5 സെക്കന്‍ഡ് തരാം

മമ്മൂട്ടിയും വിലക്കിനെതിരെ രംഗത്ത് വന്നിരുന്നു. ശ്രീനാഥ് ഭാസിയെ വിലക്കാന്‍ പാടില്ല. തൊഴില്‍ നിഷേധം തെറ്റാണ്. വിലക്ക് പിന്‍വലിച്ചു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നതെന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്. മമ്മൂട്ടിയുടെ പുതിയ ചിത്രം റോഷാക്കുമായി ബന്ധപ്പെട്ട പ്രസ് മീറ്റിലായിരുന്നു താരം നിലപാട് വ്യക്തമാക്കിയത്. ഓരോ ആളുകളും അവരുടെ ചോദ്യങ്ങളും, അതുപോലെ മറുപടി അവരവര്‍ക്കുള്ളതുമാണ് നല്‍കുന്നത്. അതിനെ നമുക്ക് നിയന്ത്രിക്കാനോ സെന്‍സര്‍ ചെയ്യാനോ ആവില്ല. സാമാന്യമായ ധാരണയാണ് അതിനാവശ്യം. ചര്‍ച്ചകള്‍ നടക്കട്ടെയെന്നും മമ്മൂട്ടി പറഞ്ഞു.

3

25 കോടി അടിച്ചാല്‍ എത്ര കൈയ്യില്‍ കിട്ടും? ലോട്ടറി വകുപ്പ് പറയുന്ന തുക കിട്ടുമോ; ഇതാണ് ഉത്തരം25 കോടി അടിച്ചാല്‍ എത്ര കൈയ്യില്‍ കിട്ടും? ലോട്ടറി വകുപ്പ് പറയുന്ന തുക കിട്ടുമോ; ഇതാണ് ഉത്തരം

അതേസമയം ശ്രീനാഥ് ഭാസിയുടെ വിലക്ക് പിന്‍വലിച്ചിട്ടില്ലെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചത്. ഭാസിക്കെതിരെ അച്ചടക്കം ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടി നിലനില്‍ക്കുന്നുണ്ട്. അവതാരകയുടെ പരാതിയില്‍ ആണ് നടപടിയെന്നും, ഭാസിക്കെതിരെ നിരവധി പരാതികള്‍ കിട്ടിയിട്ടുണ്ടെന്നും സംഘടന അറിയിച്ചു. നേരത്തെ യുട്യൂബ് ചാനല്‍ അവതാരകയെ അപമാനിച്ച സംഭവത്തില്‍ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടിരുന്നു. പരാതിക്കാരി ശ്രീനാഥിനെതിരായ പരാതി പിന്‍വലിക്കുകയാണെന്നും അറിയിച്ചിരുന്നു.

4

അസഭ്യം പറഞ്ഞ കേസ് ഒത്തുതീര്‍ന്നെങ്കിലും ലഹരി പരിശോധന ഫലം പുറത്തുവരാനുണ്ട്. താരം മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയാല്‍ നടപടി വീണ്ടും ശക്തമാകും. അതേസമയം ശ്രീനാഥിനെ മാറ്റിനിര്‍ത്തുന്നത് തെറ്റ് തിരുത്താനുള്ള അവസരമായിട്ടാണെന്ന് നിര്‍മാതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു. നിലവില്‍ കരാറൊപ്പിട്ട സിനിമകളില്‍ അഭിനയിക്കാന്‍ ശ്രീനാഥിന് അസോസിയേഷന്‍ അനുവാദം നല്‍കിയിട്ടുണ്ട്. ഒപ്പം ഡബ്ബിങ് പൂര്‍ത്തിയാക്കാനുള്ളവയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കാനും അനുവാദവും നല്‍കിയിട്ടുണ്ട്.

5

പേഴ്‌സും മോഷ്ടിച്ച് ഓട്ടം, രക്ഷപ്പെടാന്‍ കടലില്‍ ചാടി; യുവാവിന് കിട്ടിയത് എട്ടിന്റെ പണിപേഴ്‌സും മോഷ്ടിച്ച് ഓട്ടം, രക്ഷപ്പെടാന്‍ കടലില്‍ ചാടി; യുവാവിന് കിട്ടിയത് എട്ടിന്റെ പണി

അതേസമയം മമ്മൂട്ടിയുടെ പ്രതികരണത്തിനെതിരെ സോഷ്യല്‍ മീഡിയ രംഗത്ത് വന്നിട്ടുണ്ട്. തിലകനെ വിലക്കിയ ആളാണ് ഇപ്പോള്‍ ഭാസിയെ ന്യായീകരിച്ച് രംഗത്ത് വന്നിരിക്കുന്നതെന്നാണ് വിമര്‍ശനം. മഹാനടന്‍ തിലകനെ വിലക്കുന്നതില്‍ മമ്മൂട്ടിക്കും അമ്മ നേതൃത്വത്തിനും വലിയ പങ്കുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. അന്ന് മമ്മൂട്ടിയും തിലകനും തമ്മില്‍ പരസ്യമായ വാക്‌പോരാണ് നടന്നിരുന്നതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ മമ്മൂട്ടിയെ പിന്തുണച്ചവരും ഇക്കൂട്ടത്തിലുണ്ട്. കാലം മാറുമ്പോള്‍ മനുഷ്യനും താരവും മാറുമെന്നാണ് ഇവര്‍ പറഞ്ഞത്.

English summary
director vinayan says ban is not good, mammootty is right on sreenath bhasi issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X