മുകേഷിന് അഹന്ത.. കൊല്ലത്ത് ഒന്നുകൂടി ജയിക്കുമോ.. വിവരമുള്ളവർ ചെയ്യുന്ന പണിയാണോ ഇത്??

  • By: Kishor
Subscribe to Oneindia Malayalam

അമ്മയുടെ ജനറല്‍ സെക്രട്ടറി കൂടിയായ മമ്മൂട്ടിയാണ് തന്റെ വിലക്കിനെതിരെ സംസാരിച്ചത് എന്ന് സംവിധായകൻ വിനയൻ. മമ്മൂട്ടി ഇത് പറഞ്ഞപ്പോൾ ഉണ്ടായ രസകരമായ ഒരു കാര്യം കൂടി വിനയൻ ഏഷ്യാനെറ്റ് ന്യൂസിന്റ ന്യൂസ് അവർ പരിപാടിയിൽ പറഞ്ഞു. വിലക്ക് നീക്കുന്ന കാര്യം മമ്മൂട്ടി പറഞ്ഞപ്പോൾ എം എൽ എ കൂടിയായ മുകേഷ് നടത്തിയ പ്രതികരണമെന്തെന്നാണ് വിനയന് പറയാനുണ്ടായിരുന്നത്.

ടി വിയില്‍ കേറി വന്നിരുന്ന് അമ്മയെ തെറി പറയരുതെന്ന് അയാളോട് പറയണം എന്നായിരുന്നത്രെ മുകേഷിന്റെ ആവശ്യം. അമ്മയെ അയാൾ തെറി പറയരുതെന്ന് പറയണം. എന്താണ് ഈ പറഞ്ഞതിന് അർഥം. സി പി എമ്മിനെയും പിണറായി വിജയനെയും എതിർക്കുന്നവരുടെ റേഷൻ കാർഡ് വെട്ടുമോ. ഇല്ലല്ലോ. ഇതൊരു അഹന്തയാണ്.

mukesh

ഇക്കാര്യം കൊല്ലത്തുള്ള ഒരു വലിയ രാഷ്ട്രീയ നേതാവിനോട് സംസാരിച്ചപ്പോൾ കിട്ടിയ മറുപടിയും വിനയൻ പറഞ്‍ഞു. കൊല്ലത്ത് ഒരിക്കൽക്കൂടി ജയിച്ചിട്ട് മുകേഷ് ഇങ്ങനെയൊക്കെ പറഞ്ഞാൽ കൊള്ളാമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞതെന്ന് വിനയൻ ഏഷ്യാനെറ്റിൽ പറഞ്ഞു. അഹന്തയും ഗർവും കണ്ടിട്ടാണ് ഇത് പറയുന്നത് മറ്റൊന്നും കൊണ്ടല്ല.

അമ്മയുടെ പത്രസമ്മേളനത്തിൽ വെച്ച് താരങ്ങൾ പെരുമാറിയ രീതിയിലും വിനയന് അഭിപ്രായ വ്യത്യാസമുണ്ട്. പ്രത്യേകിച്ച് ജനപ്രതിനിധികളായ മുകേഷും ഇന്നസെൻറും. സ്നേഹമുണ്ടെങ്കിൽ ഇവർ ദിലിപിനെ അവിടെയിരുത്തി ഇതൊക്കെ പറയുമോ. വിവരമുള്ളവർ ആരെങ്കിലും അങ്ങനെ ചെയ്യുമോ - വിനയൻ ചോദിക്കുന്നു.

English summary
Director Vinayan talks about AMMA meeting details in TV discussion,
Please Wait while comments are loading...