Get Updates
Get notified of breaking news, exclusive insights, and must-see stories!

വിനയന്റെ വിലക്ക് നീങ്ങാന്‍ കാരണം മമ്മൂട്ടി? മമ്മൂട്ടിയുടെ നിലപാടിനോട് ബഹുമാനമെന്ന് വിനയന്‍!

കൊച്ചി: സംവിധായകന്‍ വിനയന്റെ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് താരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു താരസംഘടനയായ അമ്മ. പരോക്ഷത്തില്‍ വിലക്ക് വിനയന് തന്നെ. താരസംഘടനയിലെ അംഗങ്ങളെ വെച്ച് പടമെടുക്കാന്‍ പറ്റില്ല. എന്നാലും വിട്ടുകൊടുക്കാനും മാപ്പ് പറയാനുമൊന്നും വിനയന്‍ പോയില്ല. പറ്റുന്നവരെയൊക്കെ വെച്ച് പടമെടുത്തു. അമ്മ വിലക്കിയ താരങ്ങളെയും കൂട്ടി.

ഇപ്പോഴിതാ വിനയന്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് താരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് അമ്മ പിന്‍വലിച്ചിരിക്കുകയാണ്. കൊച്ചിയില്‍ അടുത്തിടെ നടന്ന യോഗത്തിലാണ് തീരുമാനം. എങ്കില്‍ ആരാണ് അമ്മ യോഗത്തില്‍ വിനയന് വേണ്ടി സംസാരിച്ചത്. അത് മറ്റാരുമല്ല, മെഗാസ്റ്റാര്‍ മമ്മൂട്ടി തന്നെ. വിനയന്‍ തന്നെയാണ് ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ പറഞ്ഞത്.

vinayan

അമ്മയുടെ ജനറല്‍ സെക്രട്ടറി കൂടിയായ മമ്മൂട്ടിയാണ് വിനയന്റെ വിലക്കിനെതിരെ സംസാരിച്ചത്. മമ്മൂട്ടിയുടെ ഈ നിലപാടിനെ താന്‍ ബഹുമാനിക്കുന്നു എന്നും വിനയന്‍ പറഞ്ഞു. മുമ്പ് വിനയന്റെ രാക്ഷസരാജാവ് എന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനായിരുന്നു. തന്നെ മാത്രമല്ല തിലകനെ വിലക്കിയതും തെറ്റായി എന്ന് മമ്മൂട്ടി പറഞ്ഞുപോലും.

അമ്മയുടെ യോഗം രഹസ്യമൊന്നുമല്ലല്ലോ നമ്മള്‍ക്ക് വേണ്ടപ്പെട്ട ആളുകളും അവിടെ ഇഷ്ടം പോലെയുണ്ട് എന്ന് പറഞ്ഞാണ് വിനയന്‍ ഈ വിവരങ്ങള്‍ പറഞ്ഞത്. മുമ്പൊരു ദേഷ്യത്തിന്റെയോ സംഘടനാപരമായ വിദ്വേഷത്തിന്റെയോ പേരില്‍ ഉണ്ടായതെല്ലാം മറക്കാനും പൊറുക്കാനും താനും തയ്യാറാണ് എന്നാണ് വിനയന്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+