എംആര്‍ വാക്‌സിനേഷന്‍ നിരീക്ഷിക്കാന്‍ ജില്ലാ കളക്ടര്‍ സ്‌കൂളില്‍ നേരിട്ടെത്തി

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: ജില്ലയിലെ എംആര്‍ വാക്‌സിനേഷന്‍ പദ്ധതിയുടെ നടത്തിപ്പ് നിരീക്ഷിക്കാന്‍ ജില്ലാ കളക്ടര്‍ സ്‌കൂളില്‍ നേരിട്ടെത്തി. മേല്‍മുറി മഅ്ദിന്‍ പബ്ലിക് സ്‌കൂളിലാണ് ഇന്നലെ കലക്ടര്‍ അമിത് മീണ സന്ദര്‍ശനം നടത്തിയത്. ശേഷം വാക്‌സിനേഷന്‍ സൈറ്റ് നിരീക്ഷിച്ചു. വാക്‌സിന്‍ എടുത്ത കുട്ടികള്‍ വളരെ ആവേശത്തോടു കൂടിയാണ് കളക്ടറെ സ്വീകരിച്ചത്.

school

എം.ആര്‍ വാക്‌സിനേഷന്‍ പദ്ധതിയുടെ നടത്തിപ്പ് നിരീക്ഷിക്കാന്‍ ജില്ലാ കളക്ടര്‍ അമിത് മീണ മേല്‍മുറി മഅ്ദിന്‍ പബ്ലിക് സ്‌കൂളിലെത്തിയപ്പോള്‍

വാക്‌സിന്‍ എടുക്കാത്ത കുട്ടികളോട് വാക്‌സിന്‍ എടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കളക്ടര്‍ വിശദീകരിച്ചു. മീസില്‍സ് റുബെല്ല രോഗങ്ങളെ ജില്ലയില്‍ നിന്ന് തുടച്ചു നീക്കാന്‍ ഓരോ ക്ലാസിലെയും എല്ലാ കുട്ടികളും വാക്‌സിന്‍ എടുത്ത് വിജയിപ്പിക്കേണ്ട ആവശ്യകത സ്‌കൂള്‍ അധികൃതരെ മനസിലാക്കി കൊടുത്ത ശേഷമാണ് കളക്ടര്‍ പോയത്.ആദ്യ ദിവസം തന്നെ 1112 കുട്ടികള്‍് കുത്തിവെപ്പെടുത്തു മാതൃകയായി.എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ.ഷിബുലാല്‍ ,ഡോ.വി.ബിനില എന്നിവര്‍ കലക്ടറെ അനുഗമിച്ചു.

പ്രചരിക്കുന്നത് എല്ലാം വ്യാജവാര്‍ത്ത.. ഭാവനയുടെ വിവാഹത്തിന്റെ സത്യം ഇതാണ്!

English summary
district collector make direct visit in school to check mr vacination

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്