Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊട്ടിത്തെറിച്ച് പിജെ ജോസഫ്; മുന്നണി വിടുമെന്ന ഭീഷണിയില്‍ യുഡിഎഫ് വഴങ്ങി, ശക്തി ഉടന്‍ കാണാം

കോട്ടയം: കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം വീതംവെക്കാനുള്ള തീരുമാനത്തില്‍ യുഡിഎഫ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പിജെ ജോസഫ്. മുന്നണി വിടുമെന്ന ജോസ് കെ മാണി വിഭാഗത്തിന്‍റെ ഭീഷണിക്ക് വഴങ്ങിയാണ് പ്രസിഡന്‍റ് സ്ഥാനം പങ്കിടാമെന്ന ധാരണയില്‍ യുഡിഎഫ് നേതൃത്വം എത്തിയതെന്നാണ് പിജെ ജോസഫിന്‍റെ ആരോപണം. യുഡിഎഫ് എടുത്തത് തെറ്റായ തീരുമാനം ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യുഡിഎഫിന്‍റെ തീരുമാനത്തില്‍ ശക്തമായ എതിര്‍പ്പുണ്ട്. ന്യായമല്ലാത്ത കാര്യത്തിന് യുഡിഎഫ് കൂട്ടുനിന്നു. അത് അവര്‍ മനസ്സിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. ആര്‍ക്കാണ് ഈ ജില്ലയില്‍ ശക്തിയെന്ന് വരുംദിവസങ്ങളില്‍ തന്നെ ഞങ്ങള്‍ തെളിയിക്കും. വിഷയം യുഡിഎഫ് ശരിയായി പഠിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. പാലാ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പടെ ശക്തമായ അടിയൊഴുക്ക് നടന്നുകൊണ്ടിരിക്കുകയാണെന്നും ജോസഫ് പറഞ്ഞു.

ശക്തി ക്ഷയിക്കുന്നു

ശക്തി ക്ഷയിക്കുന്നു

അവസാനത്തെ ആറ് മാസം പ്രസിഡന്‍റ് സ്ഥാനം തങ്ങള്‍ക്ക് നല്‍കാനാണ് യുഡിഎഫിന്‍റെ തീരുമാനം. എന്നാല്‍ അത് ഏറ്റെടുക്കുമോ എന്നത് ഇപ്പോള്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടില്ല. ജില്ലാപഞ്ചായത്തിനെ തകര്‍ത്ത ആളുകളുടെ സമ്മര്‍ദ്ദത്തിന് വീണ്ടും വഴങ്ങിയിരിക്കുകയാണ് യുഡിഎഫ്. ജോസ് കെ മാണി വിഭാഗത്തിന്‍റെ ശക്തി അനുദിനം ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. ചങ്ങനാശ്ശേരിയില്‍ 5 ശതമാനം പോലു പിന്തുണ അവര്‍ക്കില്ല. പുതുപള്ളിയിലും വൈക്കത്തുമടക്കം ജോസ് പക്ഷം ക്ഷീണിച്ചുകൊണ്ടിരിക്കുകയാണ്.

യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് എം

യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് എം

മാണി സാറിനോട് ഞങ്ങള്‍ക്കെല്ലാം ബഹുമാനുണ്ട്. ഞങ്ങളാണ് യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് എം. അത് യുഡിഎഫ് നേതൃത്വത്തിന് മനസ്സിലാക്കിക്കൊടുക്കാനുള്ള പ്രവര്‍ത്തനം വരും ദിവസങ്ങളില്‍ ഉണ്ടാകും. അംഗബലം കുറഞ്ഞത് കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്ത് ഞങ്ങള്‍ക്ക് വിട്ടുവീഴ്ച്ച ചെയ്യേണ്ടി വന്നു എന്ന പ്രചരണം ശരിയല്ല. കേരള കോണ്‍ഗ്രസിലെ 6 പേരും അവര്‍ക്കൊപ്പമാണെന്നായിരുന്നു അവരുടെ അവകാശവാദം.

അപ്പുറത്ത് നിന്നവര്‍

അപ്പുറത്ത് നിന്നവര്‍

എന്നാല്‍ പ്രഗല്‍ഭനായ അജിത് മുതിരമല, ഏറ്റവും സീനിയറായ മേരി സെബാസ്റ്റന്‍ എന്നിവര്‍ അപ്പുറത്ത് നിന്നവരല്ലെ, അവര്‍ എന്തുകൊണ്ട് ഇപ്പുറത്ത് വന്നുവെന്നും ജോസഫ് വിഭാഗം നോതാക്കള്‍ കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തില്‍ ചോദിച്ചു. ഞങ്ങള്‍ക്ക് കിട്ടേണ്ട പ്രസിഡന്‍റ് സ്ഥാനം പൂര്‍ണ്ണമായും അവര്‍ക്ക് വേണമെന്നായിരുന്നു ആവശ്യം.

യുഡിഎഫിന് നല്ല ബോധ്യമുണ്ട്

യുഡിഎഫിന് നല്ല ബോധ്യമുണ്ട്

എന്നാല്‍ യുഡിഎഫ് പരിശോധിച്ചതിന് ശേഷം, ഞങ്ങള്‍ക്ക് അതൃപ്തിയുണ്ടെങ്കിലും രണ്ട് കൂട്ടര്‍ക്കുമായി കോട്ടയം ജില്ലാപഞ്ചായത്തില്‍ പ്രസിഡന്‍റ് സ്ഥാനം വീതിക്കാന്‍ തീരുമാനിച്ചത് ഞങ്ങള്‍ നിര്‍ണ്ണായക ശക്തിയാണെന്ന് യുഡിഎഫിന് നല്ല ബോധ്യമുള്ളത് കൊണ്ടാണെന്ന് മോന്‍സ് ജോസഫ് അഭിപ്രായപ്പെട്ടു. ആ ബോധ്യം അവര്‍ക്ക് കൂടുതല്‍ ബോധ്യപ്പെടുത്താന്‍ ഉതകുന്ന പ്രവര്‍ത്തികള്‍ തങ്ങള്‍ അടുത്ത ദിവസം തന്നെ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിസന്ധി

പ്രതിസന്ധി

കേരള കോണ്‍ഗ്രസ് എമ്മിന് അര്‍ഹതപ്പെട്ട പ്രസിഡന്‍റ് സ്ഥാനത്തിനത്തിനായി ജോസഫ്-ജോസ് വിഭാഗങ്ങള്‍ രംഗത്ത് എത്തിയതോടെ വലിയ പ്രതിസന്ധിയായിരുന്നു കോട്ടയത്തെ യൂഡിഎഫില്‍ രൂപപ്പെട്ടത്. തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയാതിരുന്നതോടെ ഇന്നലെ നടക്കേണ്ടിയിരുന്നു തിരഞ്ഞടുപ്പില്‍ നിന്ന് കോണ്‍ഗ്രസും ജോസ് കെ മാണി വിഭാഗവും വിട്ടുനിന്നതോടെ ക്വാറം തികയാതെ വന്നതിനാല്‍ തിരഞ്ഞെടുപ്പ് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

കോണ്‍ഗ്രസ് നേതൃത്വത്തില്‍

കോണ്‍ഗ്രസ് നേതൃത്വത്തില്‍

പ്രശ്നപരിഹാരത്തിനായി ഇന്നലെ രാത്രി വൈകിയും തിരക്കിട്ട കൂടിയാലോചനകളാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ കോട്ടയത്ത് നടന്നത്. ഒടുവില്‍ പ്രസിഡന്‍റ് സ്ഥാനം പങ്കിടാമെന്ന ധാരണയില്‍ ഇരുവിഭാഗവും എത്തുകയായിരുന്നു. ഇതനുസരിച്ച് 14 മാസം കാലാവധി ബാക്കിയുള്ള ജില്ലാ പഞ്ചായത്ത് ഭരണസമിതിയില്‍ ജോസ് കെ മാണി വിഭാഗത്തിന് ആദ്യത്തെ എട്ടുമാസവും പി ജെ ജോസഫ് വിഭാഗത്തിന് തുടര്‍ന്നുള്ള ആറ് മാസവും പ്രസിഡന്‍റ് സ്ഥാനം നല്‍കാനായിരുന്നു യുഡിഎഫ് തീരുമാനം. ഈ തീരുമാനത്തനെതിരെയാണ് ജോസഫ് വിഭാഗം നേതാക്കള്‍ ഇപ്പോള്‍ പരസ്യമായി രംഗത്ത് വിന്നിരിക്കുന്നത്.

തിരഞ്ഞെടുപ്പില്‍ പിന്തുണച്ചു

തിരഞ്ഞെടുപ്പില്‍ പിന്തുണച്ചു

യുഡിഎഫ് തീരുമാനത്തില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയെങ്കിലും ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗം ജോസ് വിഭാഗത്തില്‍ നിന്നുള്ള സെബാസ്യറ്റന്‍ കുളത്തുങ്കലിനെ പിന്തുണച്ചു. 22 അംഗ സമിതിയില്‍ 14 പേരുടെ പിന്തുണയോടെയാണ് അദ്ദേഹം വിജയിച്ചത്. എല്‍ഡിഎഫ് അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ ഒരംഗം മാത്രമുള്ള പിസി ജോര്‍ജ്ജിന്‍റെ ജനപക്ഷം വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+