ജില്ലാ സീനിയർ പുരുഷ - വനിത വോളിബോൾ ചാമ്പ്യൻഷിപ്പ്; ഫൈനൽ മത്സരം ഞായറാഴ്ച

  • Posted By:
Subscribe to Oneindia Malayalam

വടകര: ചെമ്മരത്തൂരിൽ പിഎസി കോട്ടപ്പള്ളിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കോഴിക്കോട് ജില്ലാ സീനിയർ പുരുഷ - വനിത വോളിബോൾ ചാമ്പ്യൻഷിപ്പ് ആദ്യ റൗണ്ട് മത്സരങ്ങൾ പൂർത്തിയായി. ഫൈനൽ മത്സരം ഞായറാഴ്ച.

ഹാദിയ കേസില്‍ എന്‍ഐഎ റിപ്പോര്‍ട്ട് നല്‍കി, പുതിയ റിപ്പോര്‍ട്ടിലുള്ളത്... ഹാദിയ ദില്ലിയിലേക്ക്

വിന്നേഴ്സ് നാദാപുരം,സായ് കാലിക്കറ്റ് , ലീഡേഴ്‌സ് കുറ്റിയാടി, സാവോസ് നരിക്കുനി, പാറ്റേൺ കാരന്തൂർ, കെസിനൗ ജൂനിയേർസ് ഓമശ്ശേരി, ഐഡിയൽ കോളേജ് കുറ്റിയാടി, എസ് എൻ കോളേജ് ചേളന്നൂർ എന്നീ ടീമുകൾ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ വിന്നേഴ്സ് നാദാപുരം സായ് കാലിക്കറ്റ് മായി എതിരിടും.നാളത്തെ ദിവസം നടക്കുന്ന ആദ്യ വനിതാ വിഭാഗം മത്സരത്തിൽ എസ് എൻ കോളേജ് സായ് കാലിക്കറ്റ് മായി മാറ്റുരക്കും.തിങ്കളാഴ്ച ക്വാർട്ടറിൽ മൂന്നു മത്സരങ്ങൾ ഉണ്ടാവും.

ലീഡേഴ്‌സ് കുറ്റിയാടി സാവോസ് നരിക്കുനി യുമായും പാറ്റേൺ കാരന്തൂർ കെസിനൗ ജൂനിയേർസ് ഓമശ്ശേരി യുമായും ഐഡിയൽ കോളേജ് എസ് എൻ കോളേജ് മായും ഏറ്റുമുട്ടും.28 ന് ചൊവ്വാഴ്ച സെമി ഫൈനൽ മത്സരവും 29 ന് ബുധനാഴ്ച ഫൈനൽ മത്സരവും നടക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
district senior mens-womens volleyball championship; final match on sunday

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്