ദിയ അച്ഛനേയും കുടുംബക്കാരെയും ഇറക്കി ഭീഷണിപ്പെടുത്തുകയല്ല വേണ്ടത്, ആൾക്കൂട്ട വിചാരണ,ദിയക്കെതിരെ ബിന്ദു അമ്മിണി
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ ഒ ബൈ ഓസി എന്ന സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ ജീവനക്കാരികൾ നിലവിൽ ഒളിവിലാണെന്നാണ് സൂചന. ഈ മൂന്ന് പെൺകുട്ടികളുടെ അക്കൗണ്ടിലേക്ക് ഒരു വർഷത്തിനിടെ 63 ലക്ഷം രൂപ എത്തിയിട്ടുണ്ട് എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പണം എടുത്തതായി ഇവർ സമ്മതിക്കുന്ന വീഡിയോ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ ദിയ തന്നെയാണ് തങ്ങളുടെ അക്കൌണ്ടിലേക്ക് പണം സ്വീകരിക്കാൻ പറഞ്ഞതെന്നും ഇത് ടാക്സ് പ്രശ്നം ഉളളത് കൊണ്ടാണെന്നും ജീവനക്കാരികൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മാത്രമല്ല തങ്ങളെ ദിയ കൃഷ്ണയും കുടുംബവും ജാതി അധിക്ഷേപം നടത്തിയതായും ഇവർ ആരോപിച്ചിരുന്നു.
അതിനിടെ ഈ പെൺകുട്ടികളെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് ശബരിമല പ്രവേശനത്തിലൂടെ വിവാദത്തിലായ അധ്യാപിക ബിന്ദു അമ്മിണി. തട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിൽ പോലീസിൽ പരാതി നൽകുകയാണ് വേണ്ടിയിരുന്നതെന്നും അല്ലാതെ ഭീഷണിപ്പെടുത്തുകയല്ല വേണ്ടതെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ ബിന്ദു അമ്മിണി പറയുന്നു.

ബിന്ദു അമ്മിണിയുടെ കുറിപ്പ് വായിക്കാം: '' ഈ പെൺകുട്ടികൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നും പണം വകമാറ്റിയിട്ടുണ്ടെങ്കിൽ breach of trust, cheating ഈ ഒഫൻസ്കൾ ചുമത്തി അവരെ വിചാരണ ചെയ്യേണ്ടതാണ്. തൊഴിലുടമക്ക് പോലീസ് സ്റ്റേഷനിൽ പരാതി നൽകാവുന്നതാണ്. അല്ലാതെ തൊഴിലുടമയുടെ അച്ഛനെയും മറ്റു കുടുംബക്കാരെയും ഇറക്കി അവരെ ഭീഷണപ്പെടുത്തികയല്ല ചെയ്യണ്ടത്. അങ്ങനെ ചെയ്തിട്ടുണ്ട് എങ്കിൽ അത് മറ്റൊരു ഒഫൻസ്ആണ്. പിന്നെ ആൾക്കൂട്ട വിചാരണ അതും കുറ്റകരമാണ്.
ജാതി വിവേചനം പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾ മാത്രം അല്ല അനുഭവിച്ചു വരുന്നത്. എന്നാൽ അവർക്ക് മാത്രം ആണ് നിയമം മൂലം പരിരക്ഷ ഉള്ളത്. ഈ പെൺകുട്ടികൾ ചെയ്ത കുറ്റകൃത്യം ദളിത്കളുടെ തലയിൽ കെട്ടിവെക്കാനും ദളിതരെ അടച്ചാക്ഷേപിക്കാനും ആയി വഴി മാറ്റി വിടുന്നത് ബോധപൂർവം തന്നെ ആണ്.
ദിയ കൃഷ്ണ എന്ന തൊഴിലുടമക്ക് തൊഴിലാളികളിൽ നിന്നും നഷ്ടം അല്ലെങ്കിൽ മറ്റെന്തെങ്കിലും ഉപദ്രവം ഉണ്ടായിട്ടുണ്ടെങ്കിൽ അവരുടെ മുൻപിൽ ഉള്ള പോംവഴി നിയമപരമായി മുന്നോട്ട് പോവുക എന്നതാണ്. അതിനെ ഞാൻ വ്യക്തിപരമായി പിന്തുണക്കുന്നു. എന്നാൽ അവർ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന ഭീഷണി, ആത്മഹത്യക്കു പ്രേരിപ്പിക്കൽ, ആൾക്കൂട്ട ആക്രമണത്തിന് പ്രേരിപ്പിക്കൽ ഇതൊക്കെ പ്രാകൃതമാണ്. ന്യായീകരിക്കാൻ കഴിയാത്തതാണ്.
NB: ടാക്സ് വെട്ടിപ്പ് നടത്താൻ ആയി ദിയ തന്നെ പെൺകുട്ടികളുടെ അക്കൗണ്ടിൽ പണം സ്വീകരിക്കാൻ അനുവാദം നൽകിയിരുന്നു. ഒരു തട്ടിപ്പിന് കൂട്ട് നിന്ന അവർ പിന്നീട് അക്കൗണ്ടിൽ വന്ന മുഴുവൻ പണവും കൊടുക്കാതെ ആയി. അതായത് ടാക്സ് തട്ടിപ്പിന് കൂട്ട് നിന്ന അവർ പിന്നീട് സ്വയം തട്ടിപ്പ് നടത്താൻ തുടങ്ങി. അവിടെ നടക്കുന്ന മുഴുവൻ കാര്യങ്ങളും സിസി ടി വി വഴി കണ്ടു കൊണ്ടിരിക്കുന്ന ദിയക്ക് ജീവനക്കാർ അവരുടെ അക്കൗണ്ടിലൂടെ പണം സ്വീകരിക്കുന്നത് അറിയാമായിരുന്നു എന്നു വേണം കരുതാൻ. പക്ഷേ ആ പണം മുഴുവൻ ജീവനക്കാർ ദിയ കൃഷ്ണക്ക് നൽകിയില്ല എന്നതാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്. ടാക്സ് തട്ടിപ്പ് നടന്നിരുന്നോ എന്നത് കൂടി അന്വേഷിച്ചാൽ ബോധ്യപ്പെടാവുന്നതാണ് ഇതൊക്കെ.
ആര് തട്ടിപ്പ് നടത്തിയാലും അത് പുറത്ത് വരട്ടെ''.
അതേസമയം ബിന്ദു അമ്മിണിയുടെ നിലപാടിനെ വിമർശിച്ചുളള പ്രതികരണങ്ങളാണ് പോസ്റ്റിന് ലഭിക്കുന്നത്. ചില കമന്റുകൾ നോക്കാം: ''പെൺകുട്ടികൾ ആണെന്നുള്ള കൺസിഡറേഷൻ കൊടുത്തു അവരെ വിളിച്ചു വരുത്തി ചോദിച്ചു ക്ലാരിറ്റി വരുത്തി. എന്നാൽ അതേ പെൺകുട്ടികൾ സ്വയം പോയോ മീഡിയയ്ക്ക് മുന്നിൽ ഡ്രാമ നടത്തി ജാതി കാർഡ് ഇറക്കി, ഇനി അതിന്റെ കുറ്റം കൂടി ആ കുടുംബം ഏൽക്കണമായിരിക്കും.. അവരുടെ മുഖം അവര് സ്വയം റിവീൽ ചെയ്തതാണ്. കള്ളത്തരം കണ്ടപ്പോൾ ആള്ക്കാര് തെറി വിളിയും തുടങ്ങി.
എന്നാ ഒരു കാര്യം ചെയ്യാം ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൊണ്ട് വന്നാൽ പിന്നെ കുറ്റം ചെയ്തവർക്ക് ശിക്ഷ വേണ്ടെന്ന് വെക്കാം പോരെ''.
മറ്റൊരു പ്രതികരണം ഇങ്ങനെ:'' തെറ്റ് ചെയ്തവരെ ജാതി, മതം ഇത്തരം കാരണങ്ങളാൽ വെറുതെ പിന്തുണക്കരുത്.... ഇത്തരം ആളുകൾ കാരണം യഥാർത്ഥത്തിൽ ജാതി വിവേചനം നേരിടുന്നവർക്ക് നീതി നിഷേധിക്കപ്പെടാൻ കാരണമാവും..... കൃഷ്ണ കുമാറിന്റെ രാഷ്ട്രീയത്തോട് 1000 തവണ എതിർപ്പ് ഉണ്ടെങ്കിലും ഈ വിഷയത്തിൽ സത്യം അയാളുടെ കൂടെയാണ്.. ഈ വിഷയത്തിൽ നമ്മൾ അയാളുടെ കൂടെ നിൽക്കുമ്പോൾ ആണ് നമ്മൾ നീതിയുടെയും ന്യായത്തിന്റെയും ആളുകൾ ആയി മാറുന്നത്!! പട്ടിണി കിടന്ന് വിശന്നു വലഞ്ഞപ്പോൾ ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ അട്ടപ്പാടിയിലെ മധു എടുത്ത പോലെ അര കിലോ അരിയും രണ്ട് തക്കാളിയും അല്ല ഇവർ എടുത്തത്. 69 ലക്ഷം രൂപയാണ് !!''












Click it and Unblock the Notifications