Get Updates
Get notified of breaking news, exclusive insights, and must-see stories!

'അത് കൃഷ്ണകുമാറിന്റേയും ദിയയുടേയും നന്മ, തട്ടിപ്പ് നടത്തിയിട്ട് ജാതികാര്‍ഡിറക്കരുത്': അഖില്‍ മാരാര്‍

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനും മകള്‍ ദിയയ്ക്കുമെതിരായ കേസില്‍ പ്രതികരണവുമായി സംവിധായകനും ബിഗ് ബോസ് ജേതാവുമായ അഖില്‍ മാരാര്‍. ഈ വിഷയത്തില്‍ സത്യം കൃഷ്ണകുമാറിനൊപ്പമാണ് എന്ന് തെളിഞ്ഞു എന്നും അവരെ കുറ്റക്കാരാക്കാന്‍ ഒരു ചാനല്‍ അമിത ആവേശം കാണിച്ചു എന്നും അഖില്‍ മാരാര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അഖിലിന്റെ പ്രതികരണം.

ദളിത് വിഭാഗത്തില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികള്‍ക്ക് തൊഴില്‍ കൊടുത്തത് വഴി കൃഷ്ണകുമാറിന്റെയും കുടുംബത്തിന്റെയും നന്മയാണ് വെളിവാക്കപ്പെട്ടത് എന്നും അദ്ദേഹം അവകാശപ്പെട്ടു. തട്ടിപ്പ് നടത്തിയ ശേഷം ജാതി കാര്‍ഡ് ഇറക്കുന്ന ഇത്തരക്കാരാണ് യാഥാര്‍ത്ഥത്തില്‍ ജാതീയ വിവേചനം നേരിടുന്നവര്‍ക്ക് പോലും ശാപം എന്നും അഖില്‍ പറഞ്ഞു. അഖിലിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

Diya Krishna

നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാര്‍ തന്റെ മകളുടെ സ്ഥാപനത്തിലെ തൊഴിലാളികളെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി.. ജാതീയമായി അധിക്ഷേപിച്ചു. ഈ വിഷയത്തില്‍ ഏറ്റവും ആവേശം കാണിച്ചത് മീഡിയ ഫണ് ആയത് കൊണ്ട് തന്നെ സത്യം കൃഷ്ണകുമാറിന്റെയും കുടുംബത്തിന്റെയും ഒപ്പം ആണെന്ന് ഉറപ്പായിരുന്നു.. വൈകി ആണെങ്കിലും തൊഴിലാളികള്‍ മുമ്പ് നടത്തിയ കുറ്റസമ്മതം (പണം തട്ടിയെടുതെന്ന് സമ്മതിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍) പുറത്തു വന്നു.

സ്വര്‍ണം വില്‍ക്കുന്നതിന് പ്രായപരിധിയുണ്ടോ? രേഖകളില്ലാത്ത സ്വര്‍ണത്തിന് എത്ര പിഴയൊടുക്കണം?
ഈ വിഷയത്തോടെ കൃഷ്ണ കുമാറിന്റെയും കുടുംബത്തിന്റെയും നന്മയാണ് കൂടുതല്‍ പുറത്ത് വന്നത്.. അതായത് തൊഴില്‍ ഇല്ലാതെ വലയുന്ന നിരവധി സ്ത്രീകള്‍ ഉള്ള നമ്മുടെ നാട്ടില്‍ സ്വന്തം സ്ഥാപനത്തില്‍ 15000 രൂപ ശമ്പളം കൊടുത്തു ദളിത് വിഭാഗത്തില്‍ നിന്നുള്ള 3 കുട്ടികള്‍ക്ക് തൊഴില്‍ നല്‍കി അവരെ കൂടെ നിര്‍ത്തിയത് ഏത് സവര്‍ണ മനോഭാവം ഉള്ളവര്‍ ചെയ്യുന്നതാണ്.

ശുദ്ധ തെമ്മാടിത്തരം, മോഷണവും, തട്ടിപ്പും കാണിച്ച ശേഷം ജാതി കാര്‍ഡ് ഇറക്കുന്ന ഇത് പോലത്തെ ഊളകളാണ് യാഥാര്‍ത്ഥത്തില്‍ ജാതീയ വിവേചനം നേരിടുന്നവര്‍ക്ക് പോലും ശാപം. തീവ്രവാദ പ്രവര്‍ത്തനം പോലും ന്യായീകരിക്കുന്ന മീഡിയ ഫണ് ഈ വിഷയത്തിലും മനുഷ്യനെ തമ്മിലടിപ്പിക്കാന്‍ വേണ്ടത് പരമാവധി ചെയ്തിട്ടുണ്ട്. എന്ത് വാര്‍ത്തയും കേട്ട പാതി വിശ്വസിച്ചു അഭിപ്രായം പറയാന്‍ നടക്കുന്ന കുറെ കഴുതകള്‍ ആണല്ലോ നമുക്ക് ചുറ്റും ഉള്ളതും.

എന്ത് തെറ്റും മറക്കാന്‍ ഉള്ള മറയായി ജാതിയെ ഉപയോഗിച്ചാല്‍ ദളിതര്‍ എന്നും താഴ്ന്നവന്‍ ആയി തുടരും. തെറ്റ് ആരുടെ ഭാഗത്താണോ അവരെ തള്ളി പറഞ്ഞു ഈ സമൂഹത്തില്‍ അഭിമാനത്തോടെ തല ഉയര്‍ത്തി നില്‍ക്കാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നെങ്കില്‍ ശരി തെറ്റുകളെ ജാതി നോക്കി അളക്കാതെ സത്യം നോക്കി വിലയിരുത്താന്‍ പഠിക്കു. വിനായകന്‍ അഭിമാനിക്കപ്പെട്ടത് കഴിവ് കൊണ്ടാണ് അയാളെ ജനം തള്ളി പറഞ്ഞത് കൈയിലിരിപ്പ് കൊണ്ടാണ്.

വേടന്‍ അംഗീകരിക്കപ്പെട്ടത് കഴിവ് കൊണ്ടാണ്. സമൂഹം തള്ളി പറഞ്ഞത് റേപ് കേസിലും കഞ്ചാവ് കേസിലും പെട്ടപ്പോള്‍ ആണ്. ഇതിലൊന്നും ജാതി അല്ല കൈയിലിരുപ്പ് ആണ് എതിര്‍പ്പിന് കാരണമായതെന്ന് കുറഞ്ഞ പക്ഷം എന്റെ നെഞ്ചത്തു കയറി എന്നെ ജീവപപര്യന്തം ശിക്ഷ കിട്ടാവുന്ന ഒരു കേസില്‍ പ്രതിയാക്കി എന്റെ തകര്‍ച്ച സ്വപ്നം കണ്ട് നടന്നവര്‍ക്കൊന്നും എന്റെ ജാതി അല്ല എന്റെ വാക്കുകള്‍ ആയിരുന്നു പ്രശ്‌നം.

ഒരിക്കല്‍ മീഡിയ ഫണ് എന്നെ വിശേഷിപിച്ച സവര്‍ണ്ണ മാരാര്‍. ജാതിയുടെ പ്രിവിലേജ് ലഭിക്കാന്‍ പേരിനൊപ്പം അഖില്‍ ചേര്‍ത്ത മാരാര്‍ വാല്‍ എന്നൊക്കെ പറഞ്ഞു നിങ്ങള്‍ ചര്‍ച്ച ചെയ്തില്ലേ. ആ പ്രിവിലേജ് എനിക്ക് കിട്ടിയത് രാജ്യ ദ്രോഹി പട്ടമായിട്ടാണ്.
സത്യത്തെ ഉള്‍കൊള്ളാനും മനുഷ്യരെ തിരിച്ചറിയാനും സാധിക്കുന്ന പുതു തലമുറ ഉണ്ടെങ്കിലും നമുക്ക് ഉണ്ടാവട്ടെ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+