Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹകരിച്ചാല്‍ മാര്‍ക്ക് കൂടുതല്‍ തരും... പിന്നെ ശരീരഭാഗങ്ങില്‍ തൊട്ടുരുമ്മലും, ഡോക്ടര്‍ ആളുകൊള്ളാലോ..

സഹകരിച്ചാല്‍ പരീക്ഷയില്‍ മാര്‍ക്ക് കൂട്ടിയിടാമെന്ന് പ്രലോഭിപ്പിക്കുകയും ശരീര ഭാഗങ്ങളില്‍ തൊട്ടുരുമ്മുകയും ചെയ്തു.

തൃശൂര്‍: ഓപ്പറേഷന്‍ തിയേറ്ററില്‍ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമം. തൃശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററിലാണ് സീനിയര്‍ ഡോക്ടര്‍ പിജി വിദ്യാര്‍ത്ഥിനിയായ ജൂനിയര്‍ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സഹകരിച്ചാല്‍ പരീക്ഷയില്‍ മാര്‍ക്ക് കൂട്ടിയിടാമെന്ന് പ്രലോഭിപ്പിക്കുകയും ശരീര ഭാഗങ്ങളില്‍ തൊട്ടുരുമ്മുകയും ചെയ്തു.

ഇതോടെ പെണ്‍കുട്ടി ബഹളം വച്ചു. ഇതിനൊപ്പം മറ്റ് വിദ്യാര്‍ത്ഥികളെ വിളിച്ചു വരുത്തിയതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച സീനിയര്‍ ഡോക്ടറെ ജൂനിയര്‍ ഡോക്ടര്‍മാര്‍ തടഞ്ഞു. ഇത് സംഘര്‍ഷത്തിനിടയാക്കി. പ്രിന്‍സിപ്പലിനും പോലീസിനും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും പരാതി നല്‍കി.

 രക്ഷിച്ചു

രക്ഷിച്ചു

അധ്യാപകന്‍ കൂടിയായ സീനിയര്‍ ഡോക്ടറെ വിദ്യാര്‍ത്ഥികള്‍ കൈകാര്യംചെയ്യാനൊരുങ്ങിയെങ്കിലും മറ്റുള്ളവര്‍ ഇടപെട്ട് രക്ഷിക്കുകയായിരുന്നു.

 ഹബീബ് മുഹമ്മദ്

ഹബീബ് മുഹമ്മദ്

ജനറല്‍ സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍ ഹബീബ് മുഹമ്മദിന് നേരെയാണ് പീഡനശ്രമത്തിനുള്ള പരാതി.

ചികിത്സാരീതി പഠിപ്പിക്കാം

ചികിത്സാരീതി പഠിപ്പിക്കാം

വിദ്യാര്‍ഥികളുടെ ശരീരഭാഗങ്ങളില്‍ കടന്ന് പിടിക്കുകയും രാത്രി എട്ട് മണിവരെ ജോലിയെടുത്താല്‍ ചില ചികിത്സാരീതികള്‍ പഠിപ്പിക്കാമെന്ന് പറഞ്ഞതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

 മാര്‍ക്ക് കൂടുതല്‍ തരാം

മാര്‍ക്ക് കൂടുതല്‍ തരാം

ആരോടും ഇക്കാര്യം പറയരുതെന്നും തിയറി പരീക്ഷയില്‍ മാര്‍ക്ക് കൂട്ടത്തരാമെന്നും അധ്യാപകനായ സീനിയര്‍ഡോക്ടര്‍ പറഞ്ഞു.

 ശസ്ത്രക്രിയ

ശസ്ത്രക്രിയ

കൂടതല്‍ വിദ്യാര്‍ത്ഥികള്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ എത്തിയതോടെ ശസ്ത്രക്രിയ വേഗം തീര്‍ത്ത് ഡോക്ടര്‍ പുറത്തിറങ്ങുകയായിരുന്നു.

 പരാതി

പരാതി

കൂടുതല്‍ വിദ്യാര്‍ത്ഥിനികള്‍ ഇതേ ഡോക്ടര്‍ക്കെതിരെ സമാന പരാതികളുമായി രംഗത്ത് വരുന്നുണ്ടെന്നാണ് സൂചന.

 ഡോക്ടര്‍

ഡോക്ടര്‍

പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന യുവതിയുടെ രഹസ്യഭാഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി എന്ന പരാതിയും ഈ ഡോക്ടറുടെ പേരിലുണ്ടായിരുന്നു.

 സൂചന

സൂചന

മന്ത്രിതലത്തില്‍ ചിലരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തയാണ് ഡോക്ടറെന്നും സൂചനയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+