കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കുവി എന്ന വളർത്തു നായ; സങ്കടത്തോടെയല്ലാതെ കുവിയെ നമുക്കു ഓർക്കാൻ പറ്റില്ല'

Google Oneindia Malayalam News

തിരുവനന്തപുരം;പെട്ടിമുടി ദുരന്തത്തിൽ മലയാളിയുടെ കണ്ണീരായി മാറിയ രണ്ടുവയസുകാരി ധനുവിനേയും അവളുടെ പ്രീയപ്പെട്ട വളർത്തുനായ കുവിയേയും അത്ര പെട്ടെന്നൊന്നം മറക്കാൻ നമ്മുക്ക് സാധിക്കില്ല. തന്റെ ഉറ്റ കൂട്ടുകാരിയെ തേടിയ കുവി നടന്നത് 8 ദിവസമായിരുന്നു. ഒടുവിൽ എട്ടാം നാൾ തന്റെ പ്രിയപ്പെട്ടവളുടെ ചേതനയറ്റ ശരീരം കണ്ട് തളർന്നിരുന്ന കുവി എല്ലാവർക്കും നൊമ്പരക്കാഴ്ചയായിരുന്നു. ഇന്ന് കേരള പോലീസിന്റെ ഭാഗാമായിരിക്കുകയാണ് ഈ വളർത്തുനായ. കുവിയെ കുറിച്ച് ഡോ പ്രസാദ് പങ്കുവെച്ച കുറിപ്പ് വായിക്കാം

 കുവി കുഞ്ഞ് ധനുവിനെ തേടി നടന്നത്

കുവി കുഞ്ഞ് ധനുവിനെ തേടി നടന്നത്

കുവി എന്ന വളർത്തു നായ സങ്കടത്തോടെയല്ലാതെ കുവിയെ നമുക്കു ഓർക്കാൻ പറ്റില്ല. കുവിയെ പറ്റി ഇതിവിടെ എഴുതാതിരിക്കാൻ പറ്റില്ല. പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായ തന്റെ ഉറ്റ കളിക്കൂട്ടുകാരി രണ്ടുവയസ്സുകാരി ധനുഷ്കയെ തിരഞ്ഞു കുവി നടന്നത് 8 ദിവസമാണ്.

 കണ്ണ് നനയാതെ വായിക്കാനാവില്ല

കണ്ണ് നനയാതെ വായിക്കാനാവില്ല

മനുഷ്യനും വളർത്തുനായയും തമ്മിലുള്ള അഭേദ്യമായ സ്നേഹബന്ധത്തിന്റെ ഈ സംഭവം കണ്ണുനനയാതെ നമുക്ക് വായിക്കാനാവില്ല അത്രയും വൈകാരികമായ അന്തഃസംഘര്ഷവും കൊണ്ടാണ് കുവി തന്റെ കുഞ്ഞു കൂട്ടുകാരിയെ തിരഞ്ഞു ദുരന്തഭൂമിയിൽ 8ദിവസം കണ്ണീരുമായി അലഞ്ഞത്.

 ചേതനയറ്റ ശരീരം കണ്ടെത്തി

ചേതനയറ്റ ശരീരം കണ്ടെത്തി

അവസാനം 8നാൾ ഉച്ചക്ക് 11മണിയോടുകൂടി കുവി തന്റെ കുഞ്ഞു കൂട്ടുകാരിയുടെ ചേതനയറ്റ ശരീരം കുത്തൊഴുക്കിലെ മരത്തടിയിൽ തടഞ്ഞിരിക്കുന്നതു കണ്ടു ചങ്കുപൊട്ടിക്കരഞ്ഞുകൊണ്ടാണ് രക്ഷാപ്രവർത്തകരെ വിളിച്ചറിയിച്ചത്.... പിന്നീടവൾ ജലപാനം പോലും കഴിക്കാതെ അവിടുന്ന് കുറച്ച് മാറി ഒരു ലയത്തിന്റ അവിടെ ക്ഷീണിച്ചു കരഞ്ഞുകലങ്ങിയ കണ്ണുമായി ദുഖത്താൽ മരവിച്ചമനസ്സുമായി കിടക്കുകയായിരുന്നു.

 സ്നേഹത്തിന് മുൻപിൽ

സ്നേഹത്തിന് മുൻപിൽ

അപ്പോഴാണ് അവളെതിരഞ്ഞു ജില്ലാ K9 ഡോഗ് സ്‌ക്വാഡിലെ ട്രെയ്നറും സിവിൽ പോലീസ് ഓഫീസറുമായ അജിത് മാധവൻ വരുന്നതും ഭക്ഷണമുപേക്ഷിച്ചു ക്ഷീണിച്ചു കരഞ്ഞു കലങ്ങിയ കണ്ണുമായി കിടക്കുന്ന അവളെ വാരിയെടുത്ത് കൊണ്ട്‌ ശിശ്രുഷിച്ചു ഭക്ഷണം കൊടുത്തെങ്കിലും ആദ്യമൊക്കെ കുവി അത് നിഷേധിച്ചു പിന്നീട് അജിത് മാധവൻ സാറിന്റെ സ്നേഹത്തിനു മുൻപിൽ അവൾ ഭക്ഷണം കഴിച്ചുതുടങ്ങി...

 ഹൃദയസ്പർശയായിയ സംഭവം

ഹൃദയസ്പർശയായിയ സംഭവം

തന്റെ പുതിയ യജമാനനുമായി സൗഹൃദത്തിലാവുകയും പിന്നീട് സംസ്ഥാന പോലീസിന്റെ K 9 ഡോഗ് സ്‌ക്വാഡിലേക്കു കുവിയെ റിക്രൂട്ട് ചെയ്യുകയും ചെയ്തു. കുവി എന്നവളർത്തു നായയുടെ സ്നേഹം കണ്ടു ഇന്ന് കേരളക്കരയാകെ കുവിയുടെ ആരാധകരായിരിക്കുകയാണ്. മനുഷ്യനും വളർത്തു നായയും തമ്മിലുള്ള ഹൃദയസ്പർശിയായ ഒരു സംഭവം കൂടി...

മനുഷ്യനേക്കാൾ കൂടുതലുണ്ട്

ഓർക്കുക വളർത്തുമൃഗങ്ങൾക്കും മനസ്സും, ഹൃദയവും, വികാരങ്ങളും മനുഷ്യനേക്കാൾ കൂടുതലുണ്ട് അവർക്കു സ്നേഹിക്കാൻ മാത്രമേ അറിയൂ. കുഞ്ഞു ധനുവിന് കണ്ണീർപൂക്കൾ അർപ്പിക്കുന്നു ഒപ്പം അവളുടെ കുവിക്കു ഒരായിരം സ്നേഹപ്പൂക്കൾ... കുവിയുടെ പുതിയ ദൗത്യം മഹത്വമുള്ളതായി തീരട്ടെ...Big salute to you KUVI @K9 squad....and Big salute to officer Ajith Madhavan for his special effort to protect KUVI..

English summary
Doctor's viral post about pet dog kuvi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X