ഇത് മലപ്പുറമാണ് മക്കളേ, ഞങ്ങളുടെ ചങ്കായ നാട്! മലപ്പുറത്ത് ജനിച്ചു വളർന്ന പെണ്ണിന് പറയാനുള്ളത്...

  • By: Afeef
Subscribe to Oneindia Malayalam

തിരുവനന്തപുരം:മലപ്പുറത്തെക്കുറിച്ചുള്ള ഡോക്ടർ ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. മലപ്പുുറത്തിന്റെ മതസൗഹാർദ്ദവും ചരിത്രവും വിവരിക്കുന്ന ഫേസ്ബുക്ക് പോസറ്റ് ഇതിനോടകം നിരവധിപേരാണ് ഷെയർ ചെയ്തിട്ടുള്ളത്.

Read More: ക്രൈസ്തവരെ കൂടെക്കൂട്ടാൻ ബിജെപി! അമിത് ഷാ കേരളത്തെ ഞെട്ടിക്കും! ബീഫ് ഫെസ്റ്റെല്ലാം ചൂളിപ്പോകും...

Read More: പുത്തനുടുപ്പും ബാഗും അനാഥമായി; ഒന്നാം ക്ലാസിലെത്തേണ്ട ബാലനും കൂട്ടുകാരനും കുളത്തിൽ മുങ്ങിമരിച്ചു...

പൂക്കോട്ടുപാടത്ത് ക്ഷേത്രം വൃത്തികേടാക്കി വർഗീയ കലാപത്തിന് ശ്രമമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ഷിംന അസീസിന്റെ പോസ്റ്റ് ശ്രദ്ധേയമാകുന്നുത്. മലപ്പുറത്ത് ജനിച്ചുവളർന്ന ഒരു പെണ്ണിന് പറയാനുള്ളത് എന്നുതുടങ്ങുന്ന ഷിംന അസീസിന്റെ പോസ്റ്റ് മലപ്പുറത്തെക്കുറിച്ച് ദുഷ്പ്രചരണം നടത്തുന്നവർക്കുള്ള ചുട്ടമറുപടിയാണ്.

shimnaazeez

കേരളത്തിന്റെ കശ്മീർ എന്നൊക്കെ മലപ്പുറത്തെ വിശേഷിപ്പിക്കുന്നവർ ഒരു വിഷുവിനോ ഈദിനോ മലപ്പുറത്തേക്ക് വരണമെന്നാണ് ഷിംനയുടെ അഭിപ്രായം. 'ദുഷ്‌പ്രചരണം നടത്തുന്ന നിങ്ങൾ വന്നാലും ഞങ്ങൾ വെച്ച്‌ വിളമ്പും. ഇനി നിങ്ങൾ സസ്യഭുക്കാണെന്ന്‌ പറഞ്ഞ്‌ നോക്ക്‌, നിങ്ങൾ ഞങ്ങളുടെ അതിഥിയാണെങ്കിൽ റംസാൻ നോമ്പെടുത്ത്‌ നിങ്ങൾക്ക്‌ മാത്രമായി പച്ചക്കറി വെച്ച്‌ വിളമ്പും ഞങ്ങൾ മലപ്പുറത്തെ പെണ്ണുങ്ങൾ' -ഷിംന അസീസ് പറയുന്നു

English summary
doctor shimna azeez facebook post about malappuram goes viral.
Please Wait while comments are loading...