വളർത്തുനായ ചാടിവീണ് ആക്രമിച്ചു! ഭയന്നു വിറച്ച ജ്യോത്സ്യൻ ഹൃദയം പൊട്ടി മരിച്ചു,സംഭവം തിരുവനന്തപുരത്ത്

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: വളർത്തുനായയുടെ ആക്രമണത്തിനിടെ ഹൃദയസ്തംഭനമുണ്ടായി ജ്യോത്സ്യൻ മരണപ്പെട്ടു. ബാലരാമപുരം പരുത്തിച്ചക്കോണം ചെറുത്തലവിളാകത്തുവീട്ടിൽ വിജയൻ ജ്യോൽസ്യൻ(60) ആണ് കഴിഞ്ഞ ദിവസം ദാരുണമായി മരണപ്പെട്ടത്.

ഒന്നും ചെയ്യില്ല,ഒരു ചുക്കും സംഭവിക്കില്ല! ശ്രീവത്സം ടെക്സ്റ്റൈൽസിൽ പിള്ള സാറിന്റെ അടിയന്തര യോഗം...

ഫസലിനെ കൊന്നത് സിപിഎമ്മുകാർ തന്നെയെന്ന് ഭാര്യ മറിയം!സുബീഷിനെ വിശ്വാസം,ആർഎസ്എസുകാർക്ക് ശത്രുതയില്ല...

മണക്കാട് പുത്തൻകോട്ട കുര്യാത്തിയിൽ വിജയൻ ജ്യോത്സ്യൻ നടത്തിയിരുന്ന ജ്യോതിഷാലയത്തിന് സമീപമായിരുന്നു സംഭവമുണ്ടായത്. ജ്യോതിഷാലയത്തിന് സമീപത്തെ വീട്ടിലേക്ക് പ്രാഥമികാവശ്യത്തിനായി പോയ വിജയൻ ജ്യോത്സ്യന് നേരെ വീട്ടിലെ വളർത്തുനായ ചാടിവീണ് ആക്രമിക്കുകയായിരുന്നു.

astrologertvm

നായയുടെ ആക്രമണത്തിൽ ഭയന്നുവിറച്ച വിജയൻ ജ്യോത്സ്യൻ കുഴഞ്ഞുവീഴുകയായിരുന്നു. സമീപത്തെ വീട്ടുകാർ വിജയൻ ജ്യോത്സ്യനെ ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് ജനറൽ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൂട് വൃത്തിയാക്കാനായി പുറത്തിറക്കിയപ്പോഴാണ് വളർത്തുനായ വിജയൻ ജ്യോത്സ്യനെ ആക്രമിച്ചത്. ഇദ്ദേഹം സ്ഥിരമായി പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിനായി പോകുന്ന വീട്ടിലെ നായയാണ് ആക്രമിച്ചത്. മൃതദേഹം മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ സംസ്ക്കരിക്കും.

English summary
dog attacked astrologer in thiruvananthapuram.
Please Wait while comments are loading...