കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോളർ കടത്ത് കേസ്; സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ഇഡിക്ക് നൽകില്ല..ആവശ്യം കോടതി തള്ളി

Google Oneindia Malayalam News

ദില്ലി; ഡോളര്‍ കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് കസ്റ്റംസിന് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇ.ഡി)ന് നല്‍കാനാവില്ലെന്ന് കോടതി. കേസിൽ അന്വേഷണം പൂർത്തിയാക്കാത്ത സാഹചര്യത്തിലാണ് കോടതി നടപടി.

wapnasuresh-165469255

നേരത്തേ കസ്റ്റംസിനോട് പറഞ്ഞ കാര്യങ്ങളാണ് താൻ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയതെന്ന് സ്വപ്ന സുരേഷ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു കസ്റ്റംസിൽ നിന്നും മൊഴി പകർപ്പ് ഇഡി തേടിയത്. എന്നാൽ അന്വേഷണം തുടരുന്നതിനാൽ കോടതി വഴി മൊഴിപകർപ്പ് നൽകാനാകില്ലെന്ന് കസ്റ്റംസ് വ്യക്തമാക്കി. അതേസമയം നേരിട്ട് അപേക്ഷ നൽകിയാൽ മൊഴി കൈമാറാമെന്ന് കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തേ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകർപ്പിനായി ക്രൈം ബ്രാഞ്ച് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി ഈ ആവശ്യം തള്ളിയിരുന്നു. ഇഡി രജിസ്റ്റര്‍ ചെയ്ത കേസിലാണ് രഹസ്യമൊഴി നല്‍കിയിരിക്കുന്നതെന്നും ഈ കേസിലെ അന്വേഷണ ഏജന്‍സി ഇഡിയാണെന്നുമായിരുന്നു സ്വപ്ന വാദിച്ചത്. കേസിൽ ഇതുവരെ അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ മൊഴി പകർപ്പ് ആർക്കും നൽകാനാവില്ലെന്നും ഇഡി അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു.

വിജയ് ബാബു കേസിൽ അതിജീവിതയ്ക്ക് വേണ്ടി ഹാജരാകുമോ?; അഡ്വ ആളൂർ പറയുന്നുവിജയ് ബാബു കേസിൽ അതിജീവിതയ്ക്ക് വേണ്ടി ഹാജരാകുമോ?; അഡ്വ ആളൂർ പറയുന്നു

അതിനിടെ സ്വപ്‌ന സുരേഷ്, പിസി ജോര്‍ജ് എന്നിവര്‍ പ്രതികളായ ഗൂഢാലോചന കേസില്‍ സരിത്തിനെ പോലീസ് ചോദ്യംചെയ്തു. കൊച്ചി പോലീസ് ക്ലബില്‍ വ്യാഴാഴ്ച രാവിലെ മുതലായിരുന്നും ചോദ്യം ചെയ്യൽ. നേരത്തേ കേസിൽ ഷാജ് കിരണിനെയും സുഹൃത്ത് ഇബ്രാഹിമിനെയും പോലീസ് ചോദ്യംചെയ്തിരുന്നു.

Recommended Video

cmsvideo
Swapna Suresh | CBI അന്വേഷണമാവശ്യപ്പെട്ട് മോദിക്ക് സ്വപ്നയുടെ കത്ത് | *Kerala

കീർത്തി, ആരാധകരെ ഇങ്ങനെ ഞെട്ടിക്കണം എന്ന വാശിയിലാണോ? ദേ നടിയുടെ വൈറൽ ഫോട്ടോസ് കാണാം

English summary
Dollar case; Swapna Suresh's secret statement will not be given to ED
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X