പണിയെടുക്കലല്ല ജോലിക്കാരിയാക്കുന്നതിലാണ് പ്രശ്നം; ഭര്‍തൃ വീട്ടിലെ ആത്മഹത്യകള്‍ക്ക് പരിഹാരം എന്താണ്?
കൊച്ചി: കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച രണ്ട് മരണങ്ങളായിരുന്നു മോഫിയയുടെയും, വിസ്മയുടേതും ഇവര്‍ രണ്ട് പേരും മരണമടഞ്ഞത് ഭര്ത്താക്കന്മാരുടെയും അവരുടെ വീട്ടുകാരുടെയും പീഡനം മൂലവും. രണ്ടുപേരും ആത്മഹത്യ ചെയ്യുകയാണ് ചെയ്തത്. ഇതാണ് കേരളത്തെ ഏറ്റവും കൂടുതല്‍ ദുഖത്തിലാഴ്ത്തിയത്. ഇങ്ങനെ സമൂഹം അറിഞ്ഞതും അറിയാത്തുമായി നിരവധി പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പയ്യന്നൂര്‍ കണ്ടോത്തെ സുനിഷയയുടെ ആത്മഹത്യയും സമാനമായിരുന്നു. മൈലാഞ്ചിയുടെ രാജകുമാരി എന്നായിരുന്നു കുട്ടുകാര്‍ക്കിടയില്‍ മോഫിയ അറയപ്പെട്ടിരുന്നത്. കൂട്ടുകാരുടംെ വിവാദ ദിനങ്ങളില്‍ ഏത് ഡിസൈന്‍ പറഞ്ഞലും മനോഹരമായി ചെയ്ത് നല്കുന്ന കുട്ടിയാണ് മോഫിയ. അത് അവള്‍ക്കുള്ള പഠനത്തിനുള്ള പണമായും സഹാകമായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈയിടെ കേരളത്തില്‍ നടന്ന മിക്ക ആത്മഹത്യകള്‍ക്കും പിന്നിലുള്ള കാരണം വീട്ടിലേക്ക് കയറി വരുന്ന പെണ്‍കുട്ടിയെ സ്വന്തം മകളായി കാണുന്നതിന് പകരം വീട്ടിലെ വേലക്കാരിയായി മാത്രം കാണുന്നതാണ്. അത് തെളിയിക്കുന്നതാണ് മോഫിയയുടെആത്മഹത്യക്ക് പിന്നാലെ ഒരു കുട്ടി നടത്തിയ വെളിപ്പെടുത്തല്‍. വിവാഹം കഴിക്കുന്നത് തന്നെ ആ വീട്ടില്‍ പണിയെടുക്കാന്‍ ആളില്ലാഞ്ഞിട്ടായിരുന്നു. ഇപ്പോഴും പണി തന്നെ. വെപ്പും വൃത്തിയാക്കലും അലക്കലും ഒടുക്കം രാത്രിയില്‍ അയാളുടെ ഇഷ്ടത്തിനു കിടപ്പറയിലും. എനിക്ക് എന്റേത് എന്ന തോന്നല്‍ തന്നെ ഇല്ലാതായിപ്പോയി. ഞാനും ഇല്ലാതായിപ്പോയി. ഇതായിരുന്നു ആ കുട്ടി പറഞ്ഞത്. പണിയെടുക്കുന്നത് നല്ലത് തന്നെയാണ് എന്നാല്‍ ജോലിക്കാരിയായി മാത്രം ആക്കുന്നതിലാണ് പ്രശ്നം.

വിവാഹം കഴിപ്പിച്ചുകഴിഞ്ഞാല് മകള്‍ക്ക് ഭര്‍ത്താവുണ്ടല്ലോ ഇനി തങ്ങള്‍ ഇടപെടേണ്ട കാര്യമില്ല എന്ന ചിന്തഗതിയിലുള്ളവരാണ് മിക്ക രക്ഷിതാക്കളും. പിന്നീട് ഭര്‍ത്താവിനെതിരെ പരാതിയുമായി മാതാപിതാക്കളെ സമീപിച്ചാലും അവരെ ഭര്ത്താവിനടുക്കലേക്ക് തിരിച്ചയക്കുകയാണ് ചെയ്യുക. ഇത് വീണ്ടും കൊടിയ പീഡനങ്ങള്‍ക്ക് കാരണമാകുന്നു. അവസാനം ഒരു തുങ്ങ് കയറിലോ, ഒരു നുള്ള വിഷത്തിലോ ജീവന് വെടിയുന്നു. പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ച് വിടുമ്പോള്‍ ഭര്ത്താനവിനെ അനുസരിക്കണെ എന്ന് മാത്രമല്ല വിവാഹം കഴിച്ചു വിടുമ്പോള്‍ പെണ്മക്കളോടു ഇനി പറഞ്ഞുകൊടുക്കേണ്ടത് ഏത് പ്രതിസന്ധിഘട്ടത്തിലും ഒരു കയറിന് തുമ്പിലോ വിഷക്കുപ്പിയിലോ അവസാനിപ്പിക്കേണ്ടതല്ല ജീവിതം എന്ന് കൂടി പറഞ്ഞ് കൊടുക്കേണ്ട അവസ്ഥയാണ്. താലികെട്ടി കൂടെക്കൂട്ടി കരയിപ്പിക്കുന്നവനു വേണ്ടിയോ അല്ലെങ്കില്‍ അവനൊപ്പം നില്ക്കുന്ന അവന്റെ വീട്ടുകാര്‍ക്ക് വേണ്ടിയോ അവസാനിപ്പിക്കാനുള്ളതല്ല നിന്റെ ജീവിതം എന്ന് പറഞ്ഞ് ആത്മവിശ്വാസവും നല്കേണം.

പെണ്‍കുട്ടികള്‍ക്ക് പതിനെട്ട് തികയാന്‍ കാത്തു നില്‍ക്കുകയാണ് ഇന്ന് പല കുടുംബങ്ങളിലും വിവാഹം കഴിപ്പിച്ചയക്കാന്‍. സ്വന്തം കാലില്‍ നിന്നതിന് ശേഷം മാത്രം വിവാഹം കഴിപ്പിച്ച് അയച്ചാല്‍ പോരെ എന്തിനാണിത്ര തിടുക്കം കൂട്ടുന്നത്. മരണത്തിന് വിട്ട്കൊടുക്കാതെ ചേര്‍ത്ത് നിര്ത്തേണ്ടവരെയാണ് നമ്മള് അറിഞ്ഞ് കൊണ്ട് തള്ളിവിടുന്നത്. എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യചെയ്ത മോഫിയ. ഇത്രയും വിദ്യഭ്യാസമുള്ളവരൊക്കെ ആത്മഹത്യചെയ്യുന്നത് എന്ന ചോദ്യവും ഉയര്‍ന്നു വരുന്നുമ്ട്. അരുപക്ഷെ നിയമം കയ്യാളുന്നവര്‍ കൂടി പീഡിപ്പിക്കുന്നവര്‍ക്കൊപ്പം നില്ക്കുമ്പോള് മതിയായ ശിക്ഷ ലഭിക്കാന്‍ ഇതാണ് മാര്‍ഗം എന്നുകൂടി കരുതിയായിരിക്കാം ആത്മഹത്യ ചെയ്തിരിക്കുന്നത്. ആണ് മക്കളെ പോലെയല്ലെ പെണ്മക്കളേയും വളര്‍ത്തുന്നത്. പിന്നെന്തിനാണ് സ്ത്രീധനം എന്ന പേരില്‍ ബര്‍ത്താവിന് നല്‍കുന്നത്. എന്നാല്‍ പിന്നെ പുരുഷന്മാരുടെ വീട്ടില്‍ നിന്നും പണം സ്ത്രീക്കും നല്‍കണം ഇത്തരം അഭിപ്രായങ്ങളും സമൂഹത്തില്‍ നിന്നും ഉയരുന്നുണ്ട്.

പെണ്‍കുട്ടികളെ മാത്രമല്ല അച്ചടക്കത്തോടെയും പേടിപ്പിച്ചും വളര്‍ത്തേണ്ടത് ആണ്മക്കളേയും വളര്‍ത്തണം. മകന് ഉയര്‍ന്ന ജോലിയുണ്ടെന്ന് കരുതി കൂടുതല്‍ സ്ത്രീധനം വാങ്ങണമെന്നല്ല പഠിപ്പിക്കേണ്ടത്. സ്ത്രീയുടെ വീട്ടിലെ ധനം ആത്മാഭിമാനമുള്ള പുരുഷന് കൈ നീട്ടി വാങ്ങില്ലെന്ന് ആണ്മക്കളെ ആദ്യം പറഞ്ഞു മനസ്സിലാക്കേണ്ടത്. പീഡിപ്പിക്കാനുള്ള ഒരു വസ്തുവല്ല ഭാര്യയെന്നും അവളും മജ്ജയും മാംസവും വികാരങ്ങളും വിചാരങ്ങളുമൊക്കെയുള്ള ഒരു സ്ത്രീയാണെന്നുംആണ്കുട്ടികളെ പറഞ്ഞ് മനസ്സിലാക്കണം. മക്കള്‍ മാത്രമല്ല മാതാപിതാക്കളും കൂടി സ്വയം നന്നായാല്‍ താരാവുന്ന പ്രശ്നങ്ങള്‍ മാത്രമാണ് ഇന്ന് പല കുടുംബത്തിലുമുള്ളതെന്നും ജനങ്ങള്‍ പറയുന്നു.

ഗാര്‍ഹിക പീഡനം, യുവതി ആത്മഹത്യ ചെയ്തു ഇത്തരം വാര്‍ത്തകള്‍ നിരന്തരം കേള്‍ക്കുന്നതാണെന്ന് അന്ന ബെന്നി എന്ന എഴുത്ത്കാരി പറയുന്നു. എന്തിനാവള് ആത്മഹത്യ ചെയ്യുന്നത്, അവള്‍ക്ക് പ്രതകരിക്കാമായിരുന്നില്ലേ നിയമസഹായംതേടായിരുന്നില്ലെ തുടങ്ങിയ കാര്യങ്ങളാണ് എല്ലാവരും ആദ്യ ഘട്ടത്തില്‍ ചിന്തിക്കുന്നകൃത്. എന്നാല്‍ ഇന്നലെ ആത്മഹത്യ ചെയ്ത യുവതി ഒരു നിയമ വിദ്യാര്‍ത്ഥിനിയായിരുന്നു. വീട്ടില്‍ പ്രതികരിക്കാവുന്ന എല്ലാ രീതികളിലും ശ്രമിച്ച ശേഷമായിരുന്നു അവള് നിയമത്തിന്റെ വഴിയില്‍ ചെന്നെത്തിയിരുന്നത്. അവള്‍ക്ക് നീതി ലഭിക്കേണ്ടിടത്തുനിന്നും അത് ലഭിച്ചിരുന്നില്ല. പിന്നീട് വേറെ മാര്‍ഗമില്ലെന്ന് കണ്ടപ്പോള്‍ ആത്മഹത്യ തന്നെ ചെയ്തു. ഇവിടെ മരണത്തിനുത്തരവാദി ഭര്‍തൃ വീട്ടുകാര്‍ മാത്രമല്ല. നിയമപാലകര്‍ കൂടിയാണ്.

ശരീരത്തിനേറ്റ മുറിവിനേക്കാള്‍ ആഴത്തില്‍ വേദനിപ്പിക്കുക മനസിനേറ്റ മുറിവുകളാണ്. ശരീരത്തിനേല്‍ക്കുന്ന മുറിവുകള്‍ക്ക് ഉത്തരവാദികളാകുന്നത് ഭര്‍ത്താവോ കുടുബമോ മാത്രമായിരിക്കും. എന്നാല്‍ മനസ്സിനേല്‍ക്കുന്ന മുറിവുകള്‍ക്ക് സമൂഹം മൊത്തം പങ്കാളിയാകും. എന്നാല്‍ തളരില്ല എന്ന് സ്വയം തീരുമാനം എടുക്കുന്നിടത്തു നിന്ന് നമുക്ക് ജയിക്കാനാകുന്നത്. നമ്മുടെ വ്യക്തിത്വത്തെ സ്വയം മനസിലാക്കുകയും, സ്വന്തം കാലില്‍ നില്‍ക്കുകയും, പ്രതികരിക്കുകയും, അങ്ങനെവന്നാല്‍ ഇത്തരം പീഡനങ്ങളെ നേരിടാനാകും.
Recommended Video

സ്വന്തം വീട്ടില്‍ നടക്കുന്ന വീഡനങ്ങള് പുറത്ത് പറയാന്‍ ബുദ്ധിമുട്ടുള്ളവരാണ് ഇന്ന് പലരും. മനസിനുള്ളില്‍ അടക്കിപിടിച്ച് ഒടുക്കം മാനസികമായി തളരുമ്പോഴാണ് ആത്മഹത്യയിലേക്ക് എത്തുന്നത്. എന്ത് ബുദ്ധിമുട്ടുണ്ടെങഅകിലും അത് അടുത്ത കൂട്ടുകാരോടോ, മാതാപിതാക്കളോടോ പറയുകയാണ് വേണ്ടത്. അതിന് മാതാപിതാക്കള്‍ അവള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന തോന്നല്‍ ആദ്യം ഉണ്ടാക്കണം. എങ്കില്‍ മാത്രമേ അവര്‍ക്ക് പറയാന്‍ സാധിക്കുകയുള്ളു. ഇനിയെങ്കിലും മക്കളെ ചേര്‍ത്ത് പിടിച്ച് അവര്‍ക്കൊപ്പം നില്ക്കുന്ന മാതാപിതാക്കളുണ്ടെന്ന് മക്കള്‍ക്ക് തോന്നിയാല്‍ മാത്രമേ ആത്മഹത്യകളില്‍ നിന്നും നമ്മുടെ മക്കളെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടു വരാന്‍ സാധിക്കുകയുള്ളു.
-
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്...












Click it and Unblock the Notifications