10 കല്‍പനകള്‍ നാം പാലിക്കാറുണ്ടോ??? ഇല്ലെന്നു സംവിധായകന്‍ പറയുന്നു!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: ബൈബിളില്‍ പുറപ്പാട് പുസ്തകത്തില്‍ പറയും പ്രകാരം, (ക്രിസ്തീയ വിശ്വാസമനുസരിച്ച്) സീനായ് പര്‍വതത്തില്‍ വച്ച് യഹോവ ഇസ്രായേല്‍ ജനവുമായി ചെയ്ത ഉടമ്പടിയുടെ വ്യവസ്ഥയായി മോശയ്ക്ക് നല്‍കിയ കല്പനകളാണ് 'പത്തു കല്‍പനകള്‍' എന്നറിയപ്പെടുന്നത്. ഈ കല്‍പ്പനകള്‍ മുഴുമനുഷ്യരും കര്‍ശനമായി പാലിക്കേണ്ടവയായിരുന്നു.

ഇന്നത്തെ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് നേരെ നടന്നു കൊണ്ടിരിക്കുന്ന കൊള്ളരുതായ്മകളെ കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടില്‍ നിന്നും ഉദയം കൊണ്ട സിനിമയാണ് '10 കല്പനകള്‍'. ഈ ചിത്രത്തിന് ഇതിനേക്കാള്‍ അനുയോജ്യമായ പേര് മറ്റൊന്നില്ല. ലംഘിക്കപ്പെടരുതെന്ന് പറയുകയും എന്നാല്‍ പലപ്പോഴായി ലംഘിക്കപ്പെടുകയും ചെയ്തു കൊണ്ടിരിക്കുന്ന 10 കല്പനകള്‍ ലംഘിക്കപ്പെടാനുള്ളതല്ലെന്നു തന്നെയാണ് സംവിധായകന്‍ ഡോണ്‍ മാക്‌സ് തന്റെ കന്നി സംവിധാന സംരംഭത്തിലൂടെ പറഞ്ഞുവയ്ക്കുന്നത്.

whatsappimage-30

ക്രൈം ത്രില്ലര്‍ ഗണത്തിലേക്ക് ഒരു ചിത്രം കൂടി വരുമ്പോള്‍ വന്നേക്കാവുന്ന ക്ലീഷേകളെ പരമാവധി ഒഴിവാക്കാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. കഥയിലേക്ക് കടക്കാനുള്ള ആദ്യ ഭാഗത്തെ തപ്പിത്തടയല്‍ ഒഴിച്ചുനിര്‍ത്തിയാല്‍ തികഞ്ഞ ഒരു ത്രില്ലര്‍ തന്നെയാണ് 10 കല്‍പ്പനകള്‍. രണ്ടാം പകുതിയിലേക്ക് കടക്കുന്നതിന് മുന്‍പ് തന്നെ പ്രേക്ഷകരെ ത്രില്ലിംഗ് മൂഡിലേക്ക് കൊണ്ടുവരാന്‍ സംവിധായകന് കഴിഞ്ഞിടത്താണ് ചിത്രത്തിന്റെ വേഗം കൂടുന്നത്. ഇടുക്കിയിലെ ഒരു മലയോരഗ്രാമത്തില്‍ താമസിക്കുന്ന ഒരു കുടുംബത്തെ കേന്ദ്രീകരിച്ചാണ് ചിത്രം ആരംഭിക്കുന്നത്.

വിവിധ കാലഘട്ടങ്ങളിലായി, പരസ്പരബന്ധമുള്ള ചില കൊലപാതകങ്ങള്‍ നടക്കുന്നു. അവയിലേക്കുള്ള അന്വേഷണങ്ങളും, ഉരുത്തിരിയുന്ന ചില യാഥാര്‍ത്ഥ്യങ്ങളുമാണ് 125 മിനിറ്റുകള്‍ ദൈര്‍ഘ്യമുള്ള ഈ ചിത്രം പ്രതിപാദിക്കുന്നത്. ഒരു പോലീസ് ഓഫീസറുടെ(മീര ജാസ്മിന്‍) അന്വേഷണ അനുഭവം പങ്കുവയ്ക്കുന്നതിലൂടെ കഥ പറഞ്ഞുപോകുന്ന രീതിയാണ് ചിത്രത്തില്‍ സ്വീകരിച്ചിരിക്കുന്നത്.

English summary
DonMax about his movie 10 Kalapanakal
Please Wait while comments are loading...