കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫിലെ കട്ടില്‍ കണ്ട് പ്രതിപക്ഷം പനിക്കണ്ടെന്ന് മുഖ്യന്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫിലെ പ്രശ്‌നങ്ങള്‍ കണ്ട് പ്രതിപക്ഷം ഒരു പാട് പ്രതീക്ഷിക്കേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആര്‍ ബാലകൃഷ്ണ പിള്ളക്കും പിസി ജോര്‍ജ്ജിനും എതിരെ നടപടി ഉണ്ടാകില്ലെന്ന സൂചനയാണ് മുഖ്യമന്ത്രി നല്‍കുന്നത്.

യുഡിഎഫിലെ കട്ടില്‍ കണ്ട് ആരും പനിക്കണ്ട എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എല്‍ഡിഎഫിന്റെ വാതില്‍ യുഡിഎഫ് വിട്ട് വരുന്നവര്‍ക്ക് മുന്നില്‍ അടച്ചിട്ടില്ലെന്ന പിണറായി വിജയന്റെ പ്രസ്താവനയോടുള്ള പ്രതികരണമായിരുന്നു ഇത്.

Oommen Chandy

എന്നാല്‍ ബാര്‍ കോഴ കേസില്‍ കൂടുതല്‍ പ്രതികരണം നടത്താന്‍ ഉമ്മന്‍ ചാണ്ടി തയ്യാറായില്ല. തനിക്കെതിരെ ഗൂഢാലോചന നടന്നു എന്ന് കഴിഞ്ഞ ദിവസം കെഎം മാണി പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് പ്രതികരണം ആരാഞ്ഞപ്പോള്‍ അത് മാണിയോട് തന്നെ ചോദിക്കണം എന്നാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.

ബാര്‍ കോഴ വിവാദത്തില്‍ ബിജു രമേശ് പുറത്ത് വിട്ട ടെലിഫോണ്‍ സംഭാഷണങ്ങളാണ് യുഡിഎഫിനെ വലിയ പ്രതിസന്ധിയിലാക്കിയത്. ഇതിനെ തുടര്‍ന്ന് പിസി ജോര്‍ജ്ജ് ഉയര്‍ത്തിയ വിവാദവും വലിയ ചര്‍ച്ചയായി. മാണിക്കും സര്‍ക്കാരിനും എതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച ആര്‍ ബാലകൃഷ്ണ പിള്ളയെ മുന്നണിയില്‍ നിന്ന് പുറത്താക്കണം എന്ന ആവശ്യം സജീവമാണ്.

എന്നാല്‍ പിള്ളയേയും ജോര്‍ജ്ജിനേയും ഇടതുപക്ഷം മൃദുസമീപനത്തോടെ സ്വീകരിക്കുമ്പോള്‍ സര്‍ക്കാര്‍ ആശങ്കയിലാണ്. അതുകൊണ്ട് തന്നെ രണ്ട് പേരേയും താക്കീത് ചെയ്താല്‍ മതിയെന്നരീതിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്.

English summary
Don't expect parties from UDF, says Oommen Chandy to LDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X