വിജയത്തിന്റെ ക്രെഡിറ്റ് മുഖ്യന്‍ ഒറ്റക്കെടുക്കേണ്ട
തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കേരളത്തില്‍ മികച്ച വിജയം നേടി അല്‍പം കഴിഞ്ഞപ്പോഴേക്കും, സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുളള അഭിപ്രായ വ്യത്യാസം മറനീക്കി പുറത്ത് വന്നുതുടങ്ങി. കെപിസിസി അധ്യക്ഷനാണ് ഇത്തവണ ആദ്യം വെടിപൊട്ടിച്ചത്.
തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ വിജയത്തില്‍ അഭിമാനമുണ്ട്. ഈ വിജയത്തില്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റേയും നേട്ടത്തെ വേര്‍തിരിക്കേണ്ടതില്ലെന്നാണ് സുധീരന്‍ പറയുന്നത്.

അടുത്തിടെ ഫേസ്ബുക്കില്‍ സജീവമായ വിഎം സുധീരന്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. ലോക്‌സഭ തിരഞ്ഞെടുപ്പിലെ കേരളത്തിലെ ഫലം ഭരണത്തിന്റെ വിലയിരുത്തലാണെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞത്.
മദ്യനയത്തിന്റെ കാര്യത്തില്‍ സര്‍ക്കാരും സുധീരനും രണ്ട് തട്ടിലാണ്. ഇത് സംബന്ധിച്ച തര്‍ക്കങ്ങള്‍ ഇതുവരെ തീര്‍ന്നിട്ടുമില്ല. അതിനിടയിലാണ് കെപിസിസി പ്രസിഡന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമാണ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ആദ്യം പറഞ്ഞത്. ഫലം യുഡിഎഫിന് അനുകൂലമായി വന്നപ്പോള്‍ മുഖ്യമന്ത്രി ഇക്കാര്യം ആവര്‍ത്തിച്ചു. ഈ സാഹചര്യത്തിലാണ് സുധീരന്‍ മറുപടിയുമായി ഇറങ്ങിയത്.












Click it and Unblock the Notifications