• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

21 ദിവസം എങ്ങനെ പിന്നീടും, ലോക്ക് ഔട്ട് എന്ന അനിവാര്യതയിലും ഓർക്കേണ്ട ചില ആളുകൾ ഉണ്ട്, കുറിപ്പ്

 • By Aami Madhu

തിരുവനന്തപുരം; കൊവിഡ് മരണതോത് ഉയർന്നതോടെ രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. ലോകത്തിൽ തന്നെ ഇത്രയധികം ആളുകൾ ലോക്ക് ഡൗണിലേക്ക് വരുന്നത് ഇത് ആദ്യത്തെ സംഭവമായിരിക്കും.കൊറോണ പൊട്ടിപ്പുറപ്പെട്ട ചൈനയിൽ പോലും ചില ഭാഗങ്ങൾ മാത്രമേ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നുള്ളൂ.

21 ദിവസം ജനം വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്നാണ് സർക്കാർ ഉത്തരവ്. ഈ 21 ദിവസ ലോക്ക് ഔട്ട് എന്ന അനിവാര്യതയിലും ഓർക്കേണ്ട ചില ആളുകളെ കുറിച്ച് ഓർമ്മപ്പെടുത്തുകയാണ് സംവിധായകൻ ഡോ ബിജു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

 കടുത്ത തീരുമാനം അനിവാര്യമാണ്

കടുത്ത തീരുമാനം അനിവാര്യമാണ്

തീർച്ചയായും ഇത്തരം ഒരു രോഗത്തെ നേരിടാൻ സംസ്ഥാനവും രാജ്യവും അടച്ചിടുക എന്ന കടുത്ത തീരുമാനം അനിവാര്യമാണ്. ഈ അടച്ചിടലിലും പൂർണ്ണമായും വീട്ടിൽ ഇരിക്കാതെ തന്നെ ജോലി ചെയ്യേണ്ട ഒരാൾ ആണ് ഞാൻ. ഓഫീസ്,റിപ്പോർട്ടിംഗ്,ഡോക്ടർമാരുടെയും ജീവനക്കാരുടെയും കോ ഓർഡിനേഷൻ , ജില്ലാ ഭരണകൂടത്തിന്റെയും ജനപ്രതിനിധികളുടെയും ദിനം പ്രതിയുള്ള രോഗ പ്രതിരോധ റിവ്യൂ മീറ്റിങ്ങുകൾ അങ്ങനെ ഏറെ സമയവും പുറത്തു തന്നെ ജോലി എടുക്കേണ്ട ഒരാളാണ് ഞാൻ.

 അനേക ലക്ഷം മനുഷ്യർ

അനേക ലക്ഷം മനുഷ്യർ

ഈ 21 ദിവസ ലോക്ക് ഔട്ട് എന്ന അനിവാര്യതയിലും ഓർക്കേണ്ട ചില ആളുകൾ ഉണ്ട്. ദിവസ വേതനത്തിന് ജോലി ചെയ്യുന്ന അനേക ലക്ഷം മനുഷ്യർ..അന്നന്ന് കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കുന്ന അടിസ്ഥാന വർഗ്ഗ തൊഴിലാളികൾ, ഓട്ടോറിക്ഷാ തൊഴിലാളികൾ, ലോക്ക് ഔട്ട് അല്ലാത്തപ്പോൾ പോലും കൂടുതൽ സമയങ്ങളിലും പട്ടിണി ആകുന്ന ആദിവാസി വിഭാഗം, പട്ടികജാതി പട്ടിക വർഗ്ഗ കോളനികളിലെ മനുഷ്യർ.

 തെരുവുകളിൽ അന്തി ഉറങ്ങുന്നവർ

തെരുവുകളിൽ അന്തി ഉറങ്ങുന്നവർ

തെരുവുകളിൽ കപ്പലണ്ടി കച്ചവടവും മറ്റ് ചെറിയ വഴിയോര വാണിഭവും നടത്തി കിട്ടുന്ന തുച്ഛമായ തുക കൊണ്ട് ജീവിക്കുന്ന ആളുകൾ , തെരുവ് യാചകർ, ബസ്സുകളിലും ട്രെയിനുകളിലും പാട്ട് പാടി ജീവിക്കുന്നവർ, ഒരു വീട് പോലും സ്വന്തമായില്ലാതെ തെരുവുകളിൽ അന്തി ഉറങ്ങുന്ന മനുഷ്യർ, അതിഥി സംസ്ഥാന തൊഴിലാളികൾ, മാനസിക അസ്വാസ്ഥ്യം ബാധിച്ചു തെരുവുകളിൽ അലഞ്ഞു തിരിയുന്ന മനുഷ്യർ..

 പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യർ

പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യർ

മറ്റുള്ളവരുടെ സഹായം കൊണ്ട് മാത്രം നടന്നു പോകുന്ന കുട്ടികളുടെ അനാഥാലയങ്ങൾ, വൃദ്ധ സദനങ്ങൾ, സ്വന്തമായി വീടില്ലാത്ത വാടക വീട്ടിൽ ജീവിക്കുന്നവർ, ദിവസക്കൂലി തൊഴിലുകളിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് വാടകയും ഭക്ഷണവും കൂട്ടിമുട്ടിക്കാൻ പാടു പെടുന്നവർ..ചേരിയിൽ പുറമ്പോക്ക് സ്ഥലങ്ങളിൽ താമസിക്കുന്ന മനുഷ്യർ , നാടോടികൾ, അങ്ങനെ ഒട്ടേറെ ഒട്ടേറെ പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യർ ഉണ്ട്..

 21 ദിവസം എങ്ങനെ പിന്നീടും

21 ദിവസം എങ്ങനെ പിന്നീടും

പ്രവർത്തി ദിവസങ്ങളിൽ പോലും അര വയറും മുഴു പട്ടിണിയും പുതുമ അല്ലാത്ത ലക്ഷക്കണക്കിന് മനുഷ്യർ.. ഇവരൊക്കെ കൂടി ചേർന്നതാണ് നമ്മുടെ നാട്..അതാണ് യാഥാർഥ്യം..അവരൊക്കെ ഈ 21 ദിവസം എങ്ങനെ പിന്നീടും. എത്ര ആത്മാർത്ഥത ഉള്ള സർക്കാറുകൾക്കും ഗ്രൗണ്ട് ലെവലിൽ ഇത്ര ഏറെ നാൾ ഈ ആളുകളെ മൊത്തം കരുതലോടെ പരിഗണിക്കുക അവശ്യ സാധനങ്ങൾ നൽകുക എന്നത് പ്രായോഗികമായി നടക്കാത്ത കാര്യം ആണ്.

cmsvideo
  All you need to know about lock down | Oneindia Malayalam
  കരുതലുണ്ടാവുക

  കരുതലുണ്ടാവുക

  ഈ മനുഷ്യരെ പറ്റിയും മറ്റുള്ള ഓരോ മനുഷ്യർക്കും കരുതലുണ്ടാവുക എന്നതാണ് അല്പമെങ്കിലും സാധ്യമായ വഴി... നമ്മൾ വീടുകളിൽ 21 ദിവസം സുരക്ഷിതമായ സാമൂഹ്യ അകലത്തിൽ ജീവിക്കുമ്പോൾ ഓർക്കുക നമ്മുടെ ചുറ്റും അനേക ലക്ഷം ആളുകൾ ദുരിത ജീവിതത്തിൽ ആയിരിക്കും. ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാൻ സാധ്യത ഇല്ലാത്ത ആ മനുഷ്യരെ കൂടി കരുതുക എന്നത് നമ്മുടെ സാമൂഹ്യ ബാധ്യത ആണ് എന്നത് മറക്കാതിരിക്കുക.. ഈ ലോക്ക് ഔട്ട് കാലം കരുതലിന്റെയും മാനവികതയുടെയും സഹ ജീവി സ്നേഹത്തിന്റെയും കൂടി കാലമാകട്ടെ..

  English summary
  Dr Biju aout 21 days lock down
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X