മോഹന്‍ലാലിന് ചുട്ട മറുപടിയുമായി സംവിധായകന്‍; അവിടെ ആര്‍ക്കും ലാലിനെ അറിയില്ല, താല്‍പ്പര്യവുമില്ല

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  മോഹൻലാലിനെതിരെ ആഞ്ഞടിച്ച് സംവിധായകൻ | Oneindia Malayalam

  കൊച്ചി: മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാലിന്റെ ഒരു സിനിമ, അതെങ്ങനെയുള്ളതായാലും കേരളം ശ്രദ്ധിക്കുന്നതാണ്. എന്നാല്‍ മോഹന്‍ലാല്‍ ഒരു സിനിമയില്‍ അഭിനയിക്കുന്നത് സംബന്ധിച്ച് ഇപ്പോള്‍ പുതിയ വിവാദമുണ്ടായിരിക്കുന്നു. സംവിധായകന്‍ ഡോ. ബിജുവിന്റെ സിനിമയില്‍ അഭിനയിക്കുന്നത് സംബന്ധിച്ച് മോഹന്‍ലാല്‍ ചില കാര്യങ്ങള്‍ പറഞ്ഞു. ചില പരാമര്‍ശങ്ങള്‍ അല്‍പ്പം പ്രകോപനപരമാണെന്ന് തോന്നുന്ന വിധത്തില്‍. എന്നാല്‍ അതിനേക്കള്‍ ശക്തമായ വാക്കുകളില്‍ പ്രതികരിച്ചിരിക്കുകയാണ്. ഡോ. ബിജു.

  പശ്ചിമേഷ്യയെ കൊലക്കളമാക്കിയ ഭൂചലനത്തില്‍ ഇടുക്കിയും കുലുങ്ങി? കേരളം ഭയക്കണോ വന്‍ ദുരന്തത്തെ?

  ഒരു പക്ഷേ വരുംദിവസങ്ങളില്‍ സിനിമാ ലോകം തുടര്‍ചര്‍ച്ച ചെയ്യപ്പെടാന്‍ സാധ്യതയുള്ള വിഷയമായി ഇതു വളര്‍ന്നേക്കാം. വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ബിജുവിന്റെ സിനിമയെ കുറിച്ച് അഭിപ്രായം പറഞ്ഞത്. അതിങ്ങനെയായിരുന്നു....

  അതുസത്യം തന്നെ

  അതുസത്യം തന്നെ

  ഡോ.ബിജു കഥ പറഞ്ഞിട്ടുണ്ട്. അതുസത്യം തന്നെ. ഞാന്‍ പറഞ്ഞതുപോലെ കഥ കേള്‍ക്കുമ്പോള്‍ എനിക്ക് ചില ചോദ്യങ്ങളുണ്ടായി. അതിന് മറുപടി തരാന്‍ അദ്ദേഹത്തിന് സാധിച്ചില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

  എനിക്കൊന്നും സംഭവിക്കാന്‍ പോകുന്നില്ല

  എനിക്കൊന്നും സംഭവിക്കാന്‍ പോകുന്നില്ല

  ആ ഒരു സിനിമയില്‍ അഭിനയിച്ചില്ല എന്നുവച്ച് എനിക്കൊന്നും സംഭവിക്കാന്‍ പോകുന്നില്ല. അതേപോലെ തന്നെ അതില്‍ അഭിനയിച്ചു എന്നുവച്ചും ഒന്നും സംഭവിക്കില്ല. അങ്ങനെയുള്ള ഒരു സിനിമയാണെന്ന് കഥ കേട്ടപ്പോള്‍ തോന്നിയെന്നും മോഹന്‍ലാല്‍ പറഞ്ഞു.

  ത്രില്ലായില്ല

  ത്രില്ലായില്ല

  കഥ കേട്ടപ്പോള്‍ ത്രില്ലിങ് ആയി എനിക്കൊന്നും തോന്നിയില്ല. ഡോ. ബിജുവിന്റെ പേഴ്‌സണല്‍ ഫിലിമാണത്. തീര്‍ച്ചയായും അത്തരം സിനിമകള്‍ നമുക്ക് ചെയ്യാം. മുമ്പ് ചെയ്തിട്ടുമുണ്ട്. പക്ഷേ, അത്രയ്ക്ക് ബ്രില്യന്റായിരിക്കണം- മോഹന്‍ലാല്‍ പറഞ്ഞു.

  അക്കാര്യം ഇന്നെനിക്കില്ല

  അക്കാര്യം ഇന്നെനിക്കില്ല

  ബ്രില്യന്റായ സിനിമയെന്ന് പറഞ്ഞതിനൊപ്പം മോഹന്‍ലാല്‍ ഉദാഹരണമായി വാനപ്രസ്ഥമുള്‍പ്പെടെയുള്ള സിനിമകളെ പേരെടുത്ത് പറയുകയും ചെയ്തു. അതിന് ശേഷം നടന്‍ പറഞ്ഞത് ഇങ്ങനെ. അത്തരം സിനിമകള്‍ ബ്രില്യന്റായിരിക്കണം. അല്ലാതെ മനപ്പൂര്‍വം ഒരു ആര്‍ട്ട്ഹൗസ് സിനിമയില്‍ അഭിനയിച്ചു കളയാം എന്നുവച്ച് അഭിനയിക്കേണ്ട കാര്യം ഇന്നെനിക്കില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

  അവിടെ ആര്‍ക്കും മോഹന്‍ലാലിനെ അറിയില്ല

  അവിടെ ആര്‍ക്കും മോഹന്‍ലാലിനെ അറിയില്ല

  ഈ വാക്കുകളോടാണ് ഡോ. ബിജു പ്രതികരിച്ചത്. എന്റെ സിനിമയില്‍ ആര് അഭിനയിച്ചാലും അത് കാണിക്കുന്നത് അന്താരാഷ്ട്ര വേദികളിലാണ്. യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലുമൊക്കെയാണ്. അവിടെ ആര്‍ക്കും മോഹന്‍ലാലിനെനേയോ മമ്മൂട്ടിയെയോ അറിയില്ലെന്നു ബിജു പറഞ്ഞു.

  ആദ്യവട്ട ചര്‍ച്ച മാത്രം

  ആദ്യവട്ട ചര്‍ച്ച മാത്രം

  മറ്റു പ്രൊജക്ടുകളുടെ തിരക്കിലായിരുന്നു ഞാന്‍. അതുകൊണ്ട് തന്നെ മോഹന്‍ലാലുമായി വിശദമായ ചര്‍ച്ച നടന്നിട്ടില്ല. ഒരു ആദ്യവട്ട ചര്‍ച്ച മാത്രമായിരുന്നു അത്. എന്റെ സിനിമയില്‍ ആര് അഭിനയിക്കുന്നു എന്നത് എന്നെ സംബന്ധിച്ചിടത്തോളം പ്രശ്‌നമുള്ള കാര്യമല്ലെന്നും ബിജു പറഞ്ഞു.

  സിനിമയുടെ ക്വാളിറ്റിയാണ് വിഷയം

  സിനിമയുടെ ക്വാളിറ്റിയാണ് വിഷയം

  എന്നെ സംബന്ധിച്ചിടത്തോളം സിനിമയുടെ ക്വാളിറ്റിയാണ് വിഷയം. അന്താരാഷ്ട്ര വേദികളിലും അങ്ങനെ തന്നെ. നമ്മളോട് സഹകരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ സഹകരിക്കും. അല്ലാത്തവര്‍ സഹകരിക്കില്ല, അത്രേയുള്ളൂവെന്നും ബിജു പറഞ്ഞു.

  താല്‍പര്യമുണ്ടെങ്കില്‍ ഓകെ

  താല്‍പര്യമുണ്ടെങ്കില്‍ ഓകെ

  മോഹന്‍ലാല്‍ അഭിനയിച്ചാല്‍ കേരളത്തില്‍ ചിത്രം ശ്രദ്ധിക്കപ്പെട്ടേക്കാം. അതില്‍കവിഞ്ഞു മറ്റൊന്നും സംഭവിക്കാന്‍ പോകുന്നില്ല. മോഹന്‍ലാലിന് അഭിനയിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ എന്റെ സിനിമയില്‍ അഭിനയിക്കാം. എനിക്ക് വലിയ താല്‍പ്പര്യമൊന്നുമില്ലെന്നും ഡോ. ബിജു വ്യക്തമാക്കി.

  English summary
  Dr. Biju response to Mohal lal for Acting his Cinema

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്