Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഡോ. വന്ദനദാസിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കുത്തി'; കേസില്‍ കുറ്റപത്രം കോടതിയില്‍

കൊല്ലം: ഡോ വന്ദനദാസിന്റെ കൊലപാതകത്തില്‍ അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതി സന്ദീപ് വന്ദനയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ കുത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. സ്ഥിരം മദ്യപാനിയായ പ്രതി ബോധപൂര്‍വം ആക്രമണം നടത്തുകയായിരുന്നു. കുറ്റകൃത്യത്തെ കുറിച്ച് സന്ദീപിന് കൃത്യമായ ബോധ്യമുണ്ടായിരുന്നു എന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നു. സംഭവം നടന്ന് 84ാം ദിവസമാണ് കേസില്‍ കുറ്റുപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

കൊല്ലം റൂറല്‍ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി എം എം ജോസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 1050 പേജുള്ള കുറ്റപത്രത്തില്‍ 136 സാക്ഷിമൊഴികള്‍ ഉള്‍പ്പെടുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വച്ചാണ് സംഭവം നടന്നത്. മദ്യപാനിയും ലഹരിക്ക് അടിമയുമായ പ്രതി കൊല്ലുകയെന്ന ലക്ഷ്യത്തോടെ വന്ദനദാസിനെ ആക്രമിക്കുകയായിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

kerala

കൊലപാതകം നേരില്‍ കണ്ട ആശുപത്രി ജീവനക്കാര്‍, രോഗികള്‍ കൂട്ടിരിപ്പുകാര്‍, പൊലീസുകാര്‍ ഉള്‍പ്പടെ 136 സാക്ഷികളുടെ മൊഴികളുണ്ട്.
കുറ്റപത്രത്തില്‍ സാക്ഷിമൊഴികള്‍ നിര്‍ണായകമാണ്. കൊലപാതരത്തിന് ഉപയോഗിച്ച ഉപകരണം, സി സി ടി വി ദൃശ്യങ്ങള്‍, പ്രതിയുടെ ഷര്‍ട്ടിലെ വന്ദനദാസിന്റെ രക്തക്കറ അടക്കം 110 തൊണ്ടിമുതലുകളാണുള്ളത്.

പോസ്റ്റ്‌മോര്‍ട്ടം, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ക്കൊപ്പം സന്ദീപിന്റെ ശാരീരിക മാനസിക നില പരിശോധിച്ച വിദഗ്ദധ സംഘത്തിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടും ഉള്‍പ്പടെ 200 രേഖകളുമുണ്ട്. കുറ്റപത്രം സ്വീകരിച്ച കൊട്ടാരക്കര കോടതി കേസ് കൊല്ലം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റും. വിചാരണ തീയതി പിന്നീട് തീരുമാനിക്കും.

ആശുപത്രിയിലെ ഡ്യൂട്ടിക്കിടയാണ് ഡോക്ടര്‍ വന്ദന അക്രമിയുടെ കുത്തേറ്റ് മരിച്ചത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ചാണ് ലഹരിക്കടിമയായ അധ്യാപകന്‍ സന്ദീപ് ഡോക്ടര്‍ വന്ദനയെ കുത്തിയത്. പോലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിയ സന്ദിപ് എന്ന ആള്‍ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കോട്ടയം മുട്ടുചിറയില്‍ വ്യാപാരിയായ കെ.ജി. മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളാണ് കൊല്ലപ്പെട്ട വന്ദന.

സ്വഭാവ ദൂഷ്യത്തിന് സസ്‌പെന്‍ഷനില്‍ ആയിട്ടുള്ള നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകന്‍ ആണ് എസ്. സന്ദീപ്. ഇയാള്‍ ലഹരിക്ക് അടിമയാണ് എന്നാണ് പോലീസ് പറയുന്നത്. ഡോക്ടര്‍ വന്ദനയുടെ കൊലപാതകത്തെ തുടര്‍ന്ന് എല്ലാ ജില്ലകളിലും ഡോക്ടര്‍മാര്‍ പണിമുടക്കിയിരുന്നു. സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന ആരോപണം ഉയരുന്നിരുന്നു. വിലങ്ങണിയിക്കാതെ അക്രമിയെ ആശുപത്രിയിലെത്തിച്ചതില്‍ വീഴ്ചയുണ്ടായെന്നാണ് ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+