14,796 പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും!! കൂടുതല്‍ പേര്‍...നിയമം കൂടുതല്‍ തവണ ലംഘിച്ചത് അയാള്‍!!

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: ഗതാഗത നിയമങ്ങള്‍ ലംഘിച്ചവര്‍ക്കും അപകടങ്ങള്‍ക്കു കാരണക്കാരായവര്‍ക്കുമെതിരേ കര്‍ശന നടപടികള്‍ക്ക് തുടക്കമിട്ടു. കുറ്റക്കാരായ ഒന്നര ലക്ഷത്തിലധികം പേരുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. അഞ്ചില്‍ കൂടുതല്‍ തവണ നിയമം ലംഘിച്ച 14,796 പേരുടെ ലൈസന്‍സ് ആദ്യഘട്ടത്തില്‍ സസ്‌പെന്‍ഡ് ചെയ്യും.

ലക്ഷ്മി നായര്‍ക്കെതിരായ പരാതി പിന്‍വലിക്കല്‍....എല്ലാം അവരറിഞ്ഞു!! ഇപ്പോള്‍ തന്നെ പഴിചാരുന്നു!!

കാലി വിൽപ്പന നിരോധനം; കേരളം നേരിടാൻ പോകുന്നത് വൻ നഷ്ടം, കോടികൾ!!

1

നിയമലംഘനത്തിന്റെ പേരില്‍ കൂടുതല്‍ പേര്‍ക്കെതിരേ നടപടിയുണ്ടാവുക എറണാകുളം ജില്ലയിലാണ്. ഇവിടെ 1376 പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. കണ്ണൂര്‍ (1053), തലശേരി (915), കോഴിക്കോട് (849), തളിപ്പറമ്പ് (848), പെരുമ്പാവൂര്‍ (723), തിരുവനന്തപുരം (313) എന്നിങ്ങനെയാണ് മറ്റു കണക്കുകള്‍.

2

തലശേരി സ്വദേശി മുനീറാണ് ഏറ്റവും കൂടുതല്‍ തവണ നിയമലംഘനം നടത്തിയിട്ടുള്ളത്. ഒരു വര്‍ഷത്തിനിടെ 168 തവണ ഇയാള്‍ നിയമം ലംഘിച്ചു. മുനീറിന്റെ ഉടമസ്ഥതയിലുള്ള KL-58-F-534 എന്ന കാറാണ് ഒരു വര്‍ഷം കൊണ്ട് നിയമലംഘനത്തിന്റെ പേരില്‍ കുപ്രസിദ്ധി നേടിയത്. 156 തവണ നിയമം ലംഘിച്ച തലശേരിയിലെ KL-58-P-7696 എന്ന നമ്പറുള്ള സ്വകാര്യ ബസിന്റെ ഡ്രൈവറുടെ ലൈസന്‍സിനൊപ്പം ബസിന്റെ പെര്‍മിറ്റും സസ്‌പെന്‍ഡ് ചെയ്യും. കേരളം-ബംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തുന്ന കര്‍ണാടക രജിസ്‌ട്രേഷനോട് കൂടിയ 18 സ്വകാര്യ ടൂറിസ്റ്റ് ബസുകളും പട്ടികയിലുണ്ട്.

3

ഒക്ടോബറിനു ശേഷം നിയമം ലംഘിച്ച ഒന്നര ലക്ഷത്തില്‍ അധികം പേരുടെ ലൈസന്‍സാണ് വിവിധ ഘട്ടങ്ങളായി സസ്‌പെന്‍ഡ് ചെയ്യുന്നത്. ഇതില്‍ 1,21,669 പേര്‍ അമിത വേഗതയില്‍ വാഹനം ഓടിച്ചതിനാണ് കുടുങ്ങിയത്. ഹെല്‍മറ്റ് ഇല്ലാതെ വാഹനമോടിച്ചത് 22,549 പേരാണ്. മദ്യപിച്ച് വാഹനമോടിച്ച 3071 പേരും ലിസ്റ്റിലുണ്ട്.

English summary
Driving license to be suspended in kerala who breach law continuously.
Please Wait while comments are loading...