റെയിൽവേ സ്റ്റേഷൻ പരിസരത്ത് സ്കൂട്ടറിൽ എത്തി കഞ്ചാവ് വിതരണം; അര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

  • Posted By: sreejith kk
Subscribe to Oneindia Malayalam

വടകര: നഗരത്തിൽ വീണ്ടും കഞ്ചാവ് വേട്ട. റെയിൽവേ സ്റ്റേഷൻ പരിസരത്ത് കഞ്ചാവ് വിൽപ്പനക്കിടയിൽ യുവാവ് അറസ്റ്റിൽ.പയ്യോളി തെക്കേ കാഞ്ഞിരോളി വീട്ടിൽ സന്തോഷിനെ(40)യാണ് വടകര എക്സ്സൈസ് റേഞ്ച് ഇൻസ്‌പെക്‌ടർ ആർ.ജയരാജും സംഘവും അറസ്റ്റ് ചെയ്തത്.വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് സ്കൂട്ടറിലെത്തി കഞ്ചാവ് വിതരണം ചെയ്യുന്നതിനിടയിലാണ് പ്രതി പിടിയിലാകുന്നത്.വാഹനത്തിലുണ്ടായിരുന്ന അര കിലോ കഞ്ചാവും, കെ.എൽ-56 ക്യൂ-1247 സ്കൂട്ടറും എക്സ്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

santhosh

ഇതര സംസ്ഥാന തൊഴിലാളികൾക്കും,വിദ്യാർത്ഥികൾക്കും,റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും സ്ഥിരം കഞ്ചാവ് വിൽപ്പനക്കാരനാണ് പ്രതിയെന്ന് എക്സ്സൈസ് അധികൃതർ വ്യക്തമാക്കി.വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.വില്‍പനയ്ക്കായി എത്തിച്ച ബ്രൗണ്‍ഷുഗറുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. കണ്ണൂര്‍ മുഴുപ്പിലങ്ങാട് ബീച്ചില്‍ വയലില്‍ ഹൗസില്‍ ഖാസിം(31)നെയാണ് വടകര എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പിഎം അനില്‍കുമാറും സംഘവും പിടികൂടിയത്. ഇയാളുടെ കയ്യില്‍ നിന്നും 5.76 ഗ്രാം ബ്രൗണ്‍ഷുഗര്‍ പിടിച്ചെടുത്തു.

വെള്ളിയാഴ്ച വൈകീട്ട് ദേശീയപാതയില്‍ കൈനാട്ടിയില്‍ വാഹന പരിശോധന
നടത്തുന്നതിനിടെയാണ് ബൈക്കിലെത്തിയ പ്രതിയെ പിടികൂടിയത്. ഇയാള്‍
ഓടിച്ചിരുന്ന കെ.എല്‍.58 എസ് 9574 പള്‍സര്‍ ബൈക്കും എക്‌സൈസ്
കസ്റ്റഡിയിലെടുത്തു. പ്രതിയായ ഖാസിം മുമ്പും ബ്രൗണ്‍ഷുഗറമായി
പിടിക്കപ്പെട്ട കേസില്‍ ഒരു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചയാളാണെന്ന്
എക്‌സൈസ് അധികൃതര്‍ അറിയിച്ചു

മാത്രമല്ല ഇയാള്‍ ലഹരി വസ്തുക്കള്‍ വ്യാപകമായ രീതിയില്‍ വില്‍പന നടത്തുന്നയാളാണ്. ഇന്നലെ ഇയാളില്‍ നിന്നും പിടിച്ചെടുത്ത ബ്രൗണ്‍ഷുഗറിന് മാര്‍ക്കറ്റില്‍ അമ്പതിനായിരം രൂപ വരെ ലഭിക്കുമെന്നാണ് എക്‌സൈസ് സംഘം പറയുന്നത്.വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി  ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വാഹന പരിശോധനയ്ക്ക് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ മോഹന്‍ദാസ്, ഷൈജു, സിഇഒ മാരായ അനീഷ്, സുധീര്‍, ഉനൈസ്, ജിജുഎന്നിവരും പങ്കെടുത്തു.

ബെംഗളൂരു നഗരത്തെ 'തരിപ്പണമാക്കി' ഹനുമാൻ പ്രതിമയുടെ യാത്ര! ബിജെപി നേതാക്കൾക്കെതിരെ കേസ്...

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
drug distribution near vadakara railway station caught arrested

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്