കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രേമം ഇഫക്ട്' ഇങ്ങനെയോ... ക്ലാസ്സ് മുറികള്‍ ലഹരി കേന്ദ്രങ്ങളാകുന്ന കേരളം

Google Oneindia Malayalam News

തിരുവനന്തപുരം: ക്ലാസ്സ് മുറിയില്‍ ഇരുന്ന് മദ്യപിയ്ക്കുന്ന ജോര്‍ജ്ജ് ഡോവിഡിനെ മലര്‍ ടീച്ചര്‍ ക്ലാസ്സില്‍ നിന്ന് പുറത്താക്കുന്നുണ്ട്. ക്ലാസ്സിലിരുന്നുള്ള വെള്ളമടിയെ സിനിമ പ്രോത്സാഹിപ്പിയ്ക്കുന്നില്ലെന്ന് ഇതിലൂടെ നമുക്ക് സ്ഥാപിയ്ക്കാവുന്നതാണ്.

എന്നാല്‍ സ്‌കൂളുകളിലും കോളേജുകളിലും വിദ്യാര്‍ത്ഥികള്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ലഹരി ഉപയോഗിയ്ക്കുന്നു എന്ന വാര്‍ത്ത ഞെട്ടിയ്ക്കുന്നതാണ്. പലപ്പോഴും ക്ലാസ്സ് മുറികള്‍ തന്നെയാണ് ഇതിന് ഉപയോഗിയ്ക്കുന്നത്.

മദ്യവും പുകയിലയും ഒക്കെ ഇപ്പോള്‍ വിദ്യാര്‍ത്ഥികളില്‍ 'ഔട്ട് ഓഫ് ഫാഷന്‍' ആയിക്കഴിഞ്ഞു എന്നാണ് മനോരമ ന്യൂസിന്റെ വാര്‍ത്ത നല്‍കുന്ന സൂചന. ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.

ക്ലാസ് മുറിയില്‍ ലഹരി

ക്ലാസ് മുറിയില്‍ ലഹരി

ക്ലാസ്സ് മുറിയില്‍ വച്ച് ലഹരി ഉപയോഗിച്ച സംഭവത്തില്‍ സംസ്ഥാനത്തെ രണ്ട് പ്രമുഖ സ്‌കൂളുകളിലെ പത്തിലധികം വരുന്ന പെണ്‍കുട്ടികളെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടി. ഇവരെ താക്കീത് ചെയ്ത് വിട്ടയച്ചു.

ലഹരി പെണ്‍കുട്ടികളിലേയ്ക്ക്

ലഹരി പെണ്‍കുട്ടികളിലേയ്ക്ക്

ഷാഡോ പോലീസും നാര്‍ക്കോട്ടിക് സെല്ലും ചേര്‍ന്ന് നടത്തുന്ന പല അന്വേഷണങ്ങളും ഇപ്പോള്‍ അവസാനിയ്ക്കുന്നത് സ്‌കൂളുള്‍ വിദ്യാര്‍ത്ഥിനികളിലാണത്രെ.

ഫയാസിലൂടെ

ഫയാസിലൂടെ

പൂന്തുറ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ഫയാസ് എന്ന യുവാവില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. വന്‍ മാഫിയയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി എത്തിയ്ക്കുന്നതിന് പിന്നിലെന്നാണ് അറിയുന്നത്.

ആണ്‍കുട്ടികള്‍ വഴി

ആണ്‍കുട്ടികള്‍ വഴി

ആണ്‍കുട്ടികള്‍ തന്നെയാണ് ലഹരി മരുന്നുകള്‍ ഇടനിലക്കാരില്‍ നിന്ന് വാങ്ങുന്നത്. എന്നാല്‍ ഇത് പിന്നീട് പെണ്‍കുട്ടികളിലേയ്ക്ക് കൈമാറപ്പെടുകയാണ്.

എന്താണ് ആ മരുന്ന്

എന്താണ് ആ മരുന്ന്

ഫയാസ് വഴി കുട്ടികളിലേയ്‌ക്കെത്തുന്ന ലഹരി മരുന്ന് എന്താണെന്ന് പോലീസിന് ഇതുവരെ മനസ്സിലായിട്ടില്ലത്രെ.

എത്തിയാല്‍ കുത്തിവപ്പ്

എത്തിയാല്‍ കുത്തിവപ്പ്

മിക്കവരുംനേരിട്ടെത്തിയാണ് മയക്കുമരുന്ന് ഇന്‍ജക്ഷന്‍ എടുക്കുന്നത്.

സൂചിപോലും മാറ്റാതെ

സൂചിപോലും മാറ്റാതെ

ഒരേ സൂചി തന്നെയാണ് പലര്‍ക്കും കുത്തിവപ്പിനായി ഉപയോഗിക്കുന്നതെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. തുരുമ്പെടുത്ത സൂചിയാണ് പോലീസ് ഫയാസില്‍ നിന്ന് പിടിച്ചെടുത്തത്.

എന്താണ് സ്റ്റാമ്പ്

എന്താണ് സ്റ്റാമ്പ്

പെണ്‍കുട്ടികളടക്കമുള്ളവര്‍ക്ക് എലുപ്പത്തില്‍ ഉപയോഗിക്കാവുന്ന സാധനമാണത്രെ സ്റ്റാമ്പ്. റീച്ചാര്‍ജ്ജ് കൂപ്പണ്‍ പോലെയാണിത്- ലഹരി ചുരണ്ടിയെടുക്കാം. ക്ലാസ്സിലോ വീട്ടിലോ.. എവിടെ വച്ച് വേണമെങ്കിലും ഉപയോഗിക്കാം.

കേസില്ല

കേസില്ല

കുട്ടികള്‍ ലഹരി ഉപയോഗിയ്ക്കുന്നത് കണ്ടെത്തിയാലും പൊതുവേ കേസ് എടുക്കാറില്ല. വീട്ടുകാരെ വിവരം അറിയിച്ച് ബോധവത്കരിയ്ക്കാന്‍ ശ്രമിയ്ക്കും.

വഴികളടയാതെ

വഴികളടയാതെ

വീട്ടുകാരെ വിവരം അറിയച്ചതുകൊണ്ട് മാത്രം ഈ കുട്ടികള്‍ ലഹരി ഉപയോഗത്തില്‍ നിന്ന് പിന്‍മാറുമോ... ലഹരി വസ്തുക്കള്‍ അവരിലേയ്ക്ക് എത്താതിരിയ്ക്കാനാണ് ശ്രദ്ധിക്കേണ്ടത്. അവിടെ തോറ്റാല്‍ പിന്നെ ഒന്നും ചെയ്തിട്ട് കാര്യമില്ല.

English summary
Drug use in class rooms increased, police found many girls using drugs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X