കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായിലെ തട്ടിപ്പുകളില്‍ മലയാളികള്‍ മുന്നില്‍? വെട്ടിച്ചത് കോടികള്‍, കേസുമായി ബാങ്കുകളെത്തി

1200 കോടിയാണ് 27 മലയാളികള്‍ ചേര്‍ന്ന് വെട്ടിച്ചതെന്ന് യുഎഇയിലെ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം പറയുന്നു

  • By Vaisakhan
Google Oneindia Malayalam News

തൃശൂര്‍: കേരളത്തില്‍ നിന്ന് നിരവധി പേര്‍ ദുബായില്‍ ചെന്ന് ബിസിനസ് ആവശ്യങ്ങള്‍ക്കായി വായ്പയെടുക്കാറുണ്ട്. മുന്‍പ് അത് പലരും തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അടുത്ത കാലത്തായി ഈ കീഴ്‌വഴക്കങ്ങളൊക്കെ തെറ്റിയിരിക്കുകയാണ്. നേതാക്കളുടെ മക്കള്‍ പണം വാങ്ങി മുങ്ങുന്നുവെന്ന് ആരോപിച്ച് നിരവധി കമ്പനികളും ഉടമകളും രംഗത്ത് വരികയുണ്ടായിരുന്നു. മര്‍സൂഖി അത്തരത്തില്‍ കേരളത്തിലെത്തിയ വമ്പന്‍ വ്യവസായി ആയിരുന്നു.

ഇപ്പോഴിതാ നേതാക്കളുടെ മക്കള്‍ മാത്രമല്ല 27 മലയാളികള്‍ പ്രതികളായ കേസുമായി ദുബായ് ബാങ്കുകള്‍ കേരളത്തിലെത്തിയിരിക്കുകയാണ്. പണം തിരിച്ചുപിടിക്കാന്‍ ഇവരില്‍ പലരും കേരളത്തിലെ കോടതിയെ സമീപിച്ചിരിക്കുകയാണ്. എന്നാല്‍ തട്ടിപ്പ് നടത്തിയവരെ പിടിക്കുക അത്ര എളുപ്പമല്ലെന്നാണ് സൂചന.

1200 കോടിയുടെ തട്ടിപ്പ്

1200 കോടിയുടെ തട്ടിപ്പ്

ഒന്നും രണ്ടും കോടിയല്ല 1200 കോടിയാണ് ഈ 27 മലയാളികള്‍ ചേര്‍ന്ന് വെട്ടിച്ചതെന്ന് യുഎഇയിലെ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം പറയുന്നു. വായ്പാത്തവണ മുടങ്ങുകയും ഗ്യാരണ്ടിയായി നല്‍കിയ ചെക്ക് മടങ്ങുകയും ചെയ്തതോടെയാണ് ഇവര്‍ കേരളത്തിലെത്തിയത്. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇവര്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.

നേതാക്കളുടെ മക്കള്‍ പേടിക്കേണ്ട

നേതാക്കളുടെ മക്കള്‍ പേടിക്കേണ്ട

വായ്പാത്തട്ടിപ്പ് വിവാദത്തില്‍ പെട്ട സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി, വിജയന്‍ പിള്ള എംഎല്‍എയുടെ മകന്‍ ശ്രീജിത്ത് വിജയന്‍ എന്നിവരുടെ പേര് പരാതിയില്‍ ഇല്ല എന്നത് അവര്‍ക്ക് ആശ്വാസമാണ്. ഈ ബാങ്കുകള്‍ പരാതിയുമായി കേരളത്തിലേക്ക് വരുമെന്ന അഭ്യൂഹം ഉയര്‍ന്നപ്പോള്‍ അത് ബിനോയിക്കെതിരെയും ശ്രീജിത്തിനെതിരെയും പരാതി നല്‍കാനാണെന്ന് സൂചനയുണ്ടായിരുന്നു.

രാജ്യത്തിനും നാണക്കേട്

രാജ്യത്തിനും നാണക്കേട്

മലയാളികള്‍ മാത്രമല്ല രാജ്യത്തിനാകെ നാണക്കേടുണ്ടാക്കുന്ന അത്രയും തട്ടിപ്പുകളും ഗള്‍ഫ് രാജ്യങ്ങളില്‍ നടന്നിട്ടുണ്ട്. 740 ഇന്ത്യക്കാരും അവരുടെ കമ്പനികളും ചേര്‍ന്ന് 30000 കോടിയുടെ ബാധ്യത ഗള്‍ഫ് രാജ്യങ്ങളില്‍ ഉണ്ടാക്കിയെന്നാണ് കണ്‍സോര്‍ഷ്യത്തിന്റെ വെളിപ്പെടുത്തല്‍. യുഎഇയില്‍ മാത്രം ഇത് 12000 കോടിയാണ്. നേരത്തെയുള്ള തട്ടിപ്പുകള്‍ക്ക് പുറമേ മലയാളികള്‍ പങ്കാളികളായ 376 വ്യാപാരസ്ഥാപനങ്ങള്‍ 4800 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയെന്നും കണ്‍സോര്‍ഷ്യം പറയുന്നു.

അന്വേഷണം തുടങ്ങി

അന്വേഷണം തുടങ്ങി

കണ്‍സോര്‍ഷ്യത്തിന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുറ്റംതെളിഞ്ഞാല്‍ ഇവരെ യുഎഇയ്ക്ക് കൈമാറും. ദുബായില്‍ പലയിടങ്ങളിലായി വ്യാജ ബിസിനസ് സംരംഭങ്ങള്‍ ആരംഭിച്ചാണ് മലയാളികള്‍ തട്ടിപ്പിന് സാഹചര്യമൊരുക്കിയതെന്ന് പോലീസ് പറയുന്നു.ബിസിനസ് വിപുലീകരണമെന്ന് വാദത്തോടെ ഇവര്‍ ബാങ്കുകളെ പറ്റിക്കുകയായിരുന്നു. അടുത്തിടെ കിട്ടാക്കടം പെരുകിയതോടെയാണ് ബാങ്കുകള്‍ നിയമനടപടിയുമായി രംഗത്തെത്തിയത്.

English summary
case against 27 malayalis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X