ലാവലിനിലെ വിവാദ നായകൻ ദിലീപ് രാഹുലന് ദുബായിൽ ജയിൽ ശിക്ഷ; പക്ഷേ ദിലീപ് എവിടെ? അടുത്തത് ആര്?

  • Posted By:
Subscribe to Oneindia Malayalam

തിരുവന്തപുരം: പിണറായി വിജയൻ ആരോപണം നേരിടുന്ന ലാവലിൻ കേസുമായി ബന്ധപ്പെട്ട പ്രവാസി വ്യവസായിക്ക് ജയിൽ ശിക്ഷ. ദിലീപ് രാഹലനാണ് ജയിൽ ശിക്ഷ ലഭിച്ചിരിക്കുന്നത്. കൊച്ചി സ്വദേശിയായ ദിലീപിനെ ചെക്ക് കേസിലാണ് മൂന്ന് വർഷത്തേക്ക് ജയിൽ ശിക്ഷ വിധിച്ചിരിക്കുന്നത്.

എന്നാൽ ദീലീപ് എവിടെയാണെന്ന് ആർക്കും അറിയില്ല. നേരത്തെ ലാവലിൻ കേസുമായി ബന്ധപ്പെട്ട് സിബിഐ ചോദ്യം ചെയ്ത വായക്തിയാണ് ദിലീവ്. ദുബായ് സർക്കാർ ഇന്റർപോൾ വഴി രാജ്യാന്തര അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യക്കാരനായ എസിടി വിനോദ് ചന്ദ്ര നൽകിയ പരാതിയിലാണ് ദിലീപ് രാഹലനെതിരെ കേസെടുത്തിരിക്കുന്നത്.

ഫണ്ടില്ല...ചെക്ക് മടങ്ങി

ഫണ്ടില്ല...ചെക്ക് മടങ്ങി

ദിലീപ് രാഹുലൻ ഒപ്പിട്ട 5.9 മില്യൺ ഡോളറിന്റെ രണ്ട് ചെക്കുകൾ ഫണ്ടില്ലാതെ മടങ്ങുകയായിരുന്നു.

ടെക് സ്ഥാപനത്തിന്റെ ഉടമ

ടെക് സ്ഥാപനത്തിന്റെ ഉടമ

പസഫിക്ക് കൺട്രോൾ എന്ന ടെക് സ്ഥാപനത്തിന്റെ ഉയമായാണ് ദിലീപ് രാഹുലൻ. എന്നാൽ ചെക്ക് ഒപ്പിട്ടതുമായി ബന്ധപ്പെട്ട് പസഫിക് കൺട്രോളിന് പങ്കില്ലെന്നാണ് റിപ്പോർട്ട്.

ദിലീപ് രാഹുലൻ എവിടെ?

ദിലീപ് രാഹുലൻ എവിടെ?

കോടതി ശിക്ഷ വിധിക്കുമ്പോൾ ദിലീപ് രാഹുലൻ കോടതിയിൽ ഉണ്ടായിരുന്നില്ല. അദ്ദേഹം എവിടെയാണെന്ന് പോലും ആർക്കും അറിയില്ല.

രാജ്യാന്തര അറസ്റ്റ് വാറണ്ട്

രാജ്യാന്തര അറസ്റ്റ് വാറണ്ട്

ദുബായ് പോലീസ് ഇന്റർപോൾ വഴി രാജ്യാന്തര അറസ്റ്റ് വാറണ്ട് പുറപ്പെടുപവിച്ചിട്ടുണ്ട്. എന്നാൽ ദിലീപ് എവിടെയാണ് വ്യക്തമല്ല.

ലാവലിൻ കേസിൽ സിബിഐക്ക് മുന്നിൽ

ലാവലിൻ കേസിൽ സിബിഐക്ക് മുന്നിൽ

മുഖ്യമന്ത്രി പിമറായി വിജയൻ സഉൾപ്പെടെയുശള്ളവർ ആരോപണം നേരിടുന്ന ലാവലിൻ കേസിൽ ദിലീപ് രാഹുലനെ സിബിഐ ചോദ്യം ചെയ്തിരുന്നു.

ടെക്‌നിക്കാലിയയുടെ പേര്‌ നിര്‍ദ്ദേശിച്ചത് പിണറായി

ടെക്‌നിക്കാലിയയുടെ പേര്‌ നിര്‍ദ്ദേശിച്ചത് പിണറായി

എസ്‌എന്‍സി ലാവലിന്‍ ഇടപാടില്‍ കണ്‍സള്‍ട്ടന്റായി ടെക്‌നിക്കാലിയയുടെ പേര്‌ നിര്‍ദ്ദേശിച്ചത് അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനും സംസ്‌ഥാന ഊര്‍ജ സെക്രട്ടറിയും ലാവ്‌ലിന്‍ കമ്പനി പ്രസിഡന്റും ഉള്‍പ്പെട്ട ഉന്നതതല യോഗത്തിലാണെന്ന്‌ ദിലീപ്‌ രാഹുലന് സിബിഐയ്ക്ക് മൊഴി നല്‍കിയിരുന്നു.

എന്നാല്‍ ഇടത്‌ സര്‍ക്കാരിനു ശേഷം കരാര്‍ പുതുക്കിയിട്ടില്ല

എന്നാല്‍ ഇടത്‌ സര്‍ക്കാരിനു ശേഷം കരാര്‍ പുതുക്കിയിട്ടില്ല

കരാര്‍ ഒപ്പിടുന്ന കാലത്ത്‌ താന്‍ കമ്പനിയുടെ ഡയറക്‌ടറായിരുന്നു. കരാറില്‍ താന്‍ സാക്ഷിയായി ഒപ്പിട്ടിരുന്നുവെന്നും ദിലീപ്‌ മൊഴിയില്‍ പറഞ്ഞിരുന്നു. ടെക്‌നിക്കാലിയുമായി നടത്തിയ ഇടപാടുകള്‍ നിയമവിരുദ്ധമാണെന്ന്‌ സിബിഐ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ബാങ്ക് കടം തിരിച്ചടക്കാൻ നിർവ്വാഹമില്ല... മുങ്ങി!

ബാങ്ക് കടം തിരിച്ചടക്കാൻ നിർവ്വാഹമില്ല... മുങ്ങി!

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഡാറ്റാ സെന്റർ ക്യാമ്പ് ആയ പസഫിക് കൺട്രേൾസിന്റെ ഉടമ ദിലീപ് രാഹുലൻ മുങ്ങി നടക്കുന്നത് 381 ദശലക്ഷം ഡോളറിന്റെ ബാങ്ക് കടം തിരിച്ചടക്കാൻ നിർവ്വാഹമില്ലാത്തിനെ തുടർന്നാണെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.

ദുബായിയിലെ അതിപ്രശസ്ത കമ്പനികളിൽ ഒന്ന്

ദുബായിയിലെ അതിപ്രശസ്ത കമ്പനികളിൽ ഒന്ന്

യുഎഇ സർക്കാരിന്റെ സുരക്ഷയും ട്രാഫിക്ക് കൺട്രോളും ദുരന്ത നിവാരണവും അടക്കം നിരവധി ഡാറ്റകൾ സൂക്ഷിക്കുന്ന പസഫിക് കൺട്രേോൾസ് എന്ന ഐടി സ്ഥാപനം ദുബായിലെ അതിപ്രശസ്ത കമ്പനികളിൽ ഒന്നാണ്.

English summary
Dubai Court ordered imprisonment of Dileep Rahulan
Please Wait while comments are loading...