കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേടിപ്പെടുത്തുന്ന 'ഡസ്റ്റ് ഡെവിള്‍' പ്രതിഭാസം തൃശൂരില്‍, വീഡിയോ പുറത്ത്

  • By ജാനകി
Google Oneindia Malayalam News

തൃശൂര്‍: 'ഡസ്റ്റ് ഡെവിള്‍' എന്ന കാലാവസ്ഥാ പ്രതിഭാസം കേരളത്തിലും റിപ്പോര്‍ട്ട് ചെയ്തു. ചൂടുപിടിച്ച കാലാവസ്ഥയില്‍ പൊടിപടലങ്ങള്‍ പ്രത്യേക രീതിയില്‍ കാറ്റിനൊപ്പം പറക്കുന്നതാണ് ഡസ്റ്റ് ഡെവിള്‍ എന്ന പ്രതിഭാസം.

തൃശൂരിലെ ഭവന്‍സ് വിദ്യാമന്ദിറിന്റെ മുറ്റത്ത് പ്രത്യക്ഷപ്പെട്ട ഡസ്റ്റ് ഡെവിള്‍ പ്രതിഭാസം സ്‌കൂളിലെ ഒരു അധ്യാപികയാണ് തന്റെ മൊബൈലില്‍ പകര്‍ത്തിയത്. പൊടിക്കാറ്റിനോടും ചുഴലിക്കാറ്റിനോടും ഏറെ സാമ്യമുള്ളതാണ് ഡസ്റ്റ് ഡെവിള്‍ പ്രതിഭാസം.

Thrissur

കാലാവസ്ഥയിലുണ്ടാകുന്ന പ്രകടമായ വ്യതിയാനമാണ് ഡസ്റ്റ് ഡെവിള്‍ പ്രതിഭാസം ഉണ്ടാകാന്‍ കാരണം. സംസ്ഥാനത്ത് മുന്‍ വര്‍ഷങ്ങളിലേതിനെക്കാള്‍ താപനില വളരെ ഉയര്‍ന്നതും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. പല ജില്ലകളിലും താപനില 40 ഡിഗ്രിയോട് അടുക്കുകയാണ്.

കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ താപനില വളരെ അധികം ഉയരുകയാണ്. തെക്കന്‍ ജില്ലകളിലും ചൂടിന് കുറവില്ല. ചില സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട മഴ പെയ്യുന്നു എന്നതൊഴിച്ചാല്‍ സംസ്ഥാന കനത്ത വേനലിലേയ്ക്ക് തന്നെ പോവുകയാണ്.

English summary
Dust Devil in Kerala: Fascinating weather phenomenon caught on camera.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X