കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

4 വര്‍ഷത്തെ അടച്ചിടല്‍; തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് ഗണപതി ഹോമം നടത്തി വീണ്ടും തുറന്നു

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നാല് വര്‍ഷമായി പൂട്ടിക്കിടക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പ് ഏറ്റെടുത്തതോടെയാണ് ഡ്യൂട്ടി ഫ്രീ ഷോപ്പ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഗണപതി ഹോമം നടത്തിയാണ് ഡ്യൂട്ടി ഫ്രീ ഷോപ്പ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്

വിമാനത്താവളം അദാനി ഏറ്റെടുത്തത് മുതല്‍ ഡ്യൂട്ടി ഫ്രീ ഷോപ്പ് വീണ്ടും തുറക്കുന്നതിനുള്ള ശ്രമം തുടങ്ങിയിരുന്നു. ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ പ്രവര്‍ത്തനം ദുബായ് ആസ്ഥാനമായ ഫ്ളെമിംഗ്ഗോയും അദാനിയുമായി ചേര്‍ന്നുണ്ടാക്കിയ സംയുക്ത കമ്പനിയാണ് ഏറ്റെടുത്തിരിക്കുന്നത്.

dwqdwq

ഇതിനായി ഇറക്കുമതി ചെയ്ത സാധനങ്ങള്‍ മുംബൈയില്‍ നിന്ന് കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു. അറൈവല്‍, ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലുകളിലായി 2500 ചതുരശ്ര അടി വിസ്തൃതിയില്‍ മൂന്ന് ഡ്യൂട്ടി ഫ്രീ ഷോപ്പുകളാണ് തുറന്നിരിക്കുന്നത്. നിരവധി വിമാനത്താവളങ്ങളില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പ് നടത്തുന്ന ഫ്ളെമിംഗ് ഗോ ട്രാവല്‍ റീട്ടെയ്ല്‍, മുംബയ് ട്രാവല്‍ റീട്ടെയ്ല്‍ എന്നിവയുമായി ചേര്‍ന്നാണ് അദാനി ഗ്രൂപ്പ് ഡ്യൂട്ടി ഫ്രീഷോപ്പ് ഒരുക്കിയിരിക്കുന്നത്.

ഇമിഗ്രേഷന്‍, പാസ്പോര്‍ട്ട് വിവരങ്ങള്‍ രേഖപ്പെടുത്തി മാത്രമ്രേ ഡ്യൂട്ടിഫ്രീ ഷോപ്പിലൂടെ സാധനങ്ങള്‍ അനുവദിക്കൂ. ക്രമക്കേടുകള്‍ തടയുന്നതിനായി കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്നും അധികൃതര്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് ഡ്യൂട്ടി ഫ്രീ ഷോപ്പ് വീണ്ടും തുറക്കണം എന്നത് അന്താരാഷ്ട്ര യാത്രക്കാരുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു.

 അഭയ കേസ്: 'കോടാലിയാണോ കൈക്കോടാലിയാണോ ഉപയോഗിച്ചത്? അത് ആദ്യമറിയണം': കെന്നഡി കരിമ്പിന്‍കാലയില്‍ അഭയ കേസ്: 'കോടാലിയാണോ കൈക്കോടാലിയാണോ ഉപയോഗിച്ചത്? അത് ആദ്യമറിയണം': കെന്നഡി കരിമ്പിന്‍കാലയില്‍

എമിഗ്രേഷന്‍, കസ്റ്റംസ് കൗണ്ടറുകള്‍ക്കിടയിലാണ് പുതിയ ഷോപ്പ് സജ്ജമാക്കിയിരിക്കുന്നത്. 2018 ല്‍ മദ്യക്കടത്ത് കേസില്‍ കുടുങ്ങിയ പ്ലസ് മാക്‌സ് നടത്തിയിരുന്ന ഡ്യൂട്ടിഫ്രീ ഷോപ്പ് നിലവില്‍ സീല്‍ ചെയ്തിരിക്കുകയാണ്. മദ്യക്കടത്തില്‍ കസ്റ്റംസ്, സി.ബി.ഐ എന്നിവ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഇതുവരെ തീരാത്തതും കോടതി ഉത്തരവുമുള്ളതിനാല്‍ ഈ സ്ഥലം അദാനി ഗ്രൂപ്പിന് ഉപയോഗിക്കാന്‍ സാധിക്കില്ല.

കേസ് തീരുമ്പോള്‍ ഈ സ്ഥലം കൂടിയെടുത്ത് അദാനി ഡ്യൂട്ടി ഫ്രീ ഷോപ്പ് വിശാലമാക്കിയേക്കും എന്നാണ് റിപ്പോര്‍ട്ട്. 13,000 യാത്രക്കാരുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ ദുരുപയോഗിച്ച് ഡ്യൂട്ടി ഫ്രീ ഷോപ്പിലൂടെ ആറ് കോടി രൂപയുടെ മദ്യക്കടത്ത് നടത്തി എന്ന പരാതിയില്‍ സി ബി ഐ കേസെടുത്തതിനെ തുടര്‍ന്നാണ് പ്ലസ് മാക്‌സ് നടത്തിയിരുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ് അടച്ചത്.

വീണ്ടും ബീച്ച് ഫോട്ടോയുമായി ഞെട്ടിച്ച് അഹാന; വൈറല്‍ ചിത്രങ്ങള്‍

കാര്‍ഗോ കോംപ്ലക്‌സിലെ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ. ജോര്‍ജിന്റെ സഹായത്തോടെ മദ്യം വാങ്ങാത്ത യാത്രക്കാരുടെ പേരില്‍ വിദേശമദ്യം വിറ്റതായി രേഖയുണ്ടാക്കി കസ്റ്റംസ് തീരുവ വെട്ടിപ്പ് നടത്തി എന്നാണ് സി ബി ഐ കേസ്. ക്രമക്കേട് കണ്ടെത്തിയതോടെ ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ ലൈസന്‍സ് റദ്ദാക്കിയിരുന്നു.

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

English summary
duty free shop at Thiruvananthapuram International Airport, which closed for 4 years, has resumed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X