Get Updates
Get notified of breaking news, exclusive insights, and must-see stories!

'മനുഷ്യത്വം നഷ്ടപ്പെട്ട മനുഷ്യരൂപമാണ് കെ സുധാകരന്‍'; സുധാകരനെതിരെ ആഞ്ഞടിച്ച് എഎ റഹീം

തിരുവനന്തപുരം: ഇടുക്കി പൈനാവ് എഞ്ചിനിയറിംഗ് കോളജില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകനും കോളജ് വിദ്യാര്‍ത്ഥിയുമായി ധീരജിന്റെ മരണത്തില്‍ വിവാദ പരിതകരണം നടത്തിയ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ മറപുടിയുമായി ഡിവൈഎഫ്‌ഐ അഖിലെന്ത്യാ പ്രസിഡന്റ് എഎ റഹീം. സുധാകരന്‍ പ്രസ്താവന നടത്തിയത് മകന്റെ വിയോഗത്തില്‍ ആര്‍ത്തല്ച് കരയുന്ന കുടുംബത്തെ നോക്കിയാണെന്ന് എഎ റഹീം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഇരന്നു വാങ്ങിയതാണെന്ന സുധാകരന്റെ നെറികെട്ട പ്രതികരണം അത് സുധാകരനില്‍ നിന്നല്ലാതെ മറ്റൊരാളില്‍ നിന്നും കേള്‍ക്കാന്‍ കഴിയില്ലെന്നും എഎ റഹീം പറയുന്നു. ധീരജിന്റെ അച്ഛന്റെ സങ്കടപ്പെട്ട് പറയുന്ന വാക്കുകളിലൂടെയാണ് അദ്ദേഹം തന്റെ പോസ്റ്റ് ആരംഭിക്കുന്നത്. ധീരജിന്റെ ആച്ഛനെ റഹീം ആശ്വസിപ്പിക്കുന്ന ചിത്രവും അദ്ദേഹം ഒപ്പം പങ്കുവെച്ചിരുന്നു.

എന്തിനായിരുന്നു അവരെന്റെ കുഞ്ഞിനെ കൊന്നത്.?? അവന്‍ പാവമായിരുന്നു. സ്‌നേഹിക്കാന്‍ മാത്രമറിയുന്നവന്‍.ഹൃദയം നുറുങ്ങുന്ന വേദനയോടെ ധീരജിന്റെ അച്ഛന്‍ വിങ്ങിപ്പൊട്ടുമ്പോള്‍,
കെ സുധാകരന്റെ നീചമായ പ്രതികരണം ടെലിവിഷനുകളില്‍ നിറയുകയായിരുന്നുവെന്ന് എഎ റഹീം പറയുന്നു. 'ഇരന്നുവാങ്ങിയതാണ് ഈ രക്തസാക്ഷിത്വം' ഒരൊറ്റ വാചകത്തില്‍ ഇന്നലെവരെ പറഞ്ഞത് റദ്ദാക്കി, ഈ സ്റ്റേറ്റ്‌മെന്റില്‍ കുമ്പക്കുടി സുധാകരന്‍ ഒരു കാര്യംസമ്മതിക്കുന്നുണ്ട്, 'കൊന്നത് തന്റെ കുട്ടികള്‍ തന്നെയാണെന്ന്.' അത് ഇരന്നു വാങ്ങിയതാണെന്നാണ് സുധാകരന്റെ നെറികെട്ട വീരസ്യമെന്നും എഎ റഹീം പറയുന്നു.

AA

ഇതിന് സമാനമായ നിന്ദ്യമായ പ്രതികരണം സുധാകരനില്‍ നിന്നല്ലാതെ മറ്റൊരാളില്‍ നിന്നും കേരളത്തില്‍ കേള്‍ക്കാന്‍ കഴിയില്ല. അധമമായ അലര്‍ച്ചയാണ് സുധാകരന്റേത്. മനുഷ്യത്വം നഷ്ടപ്പെട്ട മനുഷ്യരൂപമാണ് കെ സുധാകരനെന്നും എഎ റഹീം ആഞ്ഞടിക്കുന്നു. ഇരന്നുവാങ്ങിയതാണ് പോലും....
ആര്‍ത്തലച്ചു കരയുന്ന ഈ പിതാവിനോടാണ്,തകര്‍ന്നു പോയ ഒരു കുടുംബത്തെ നോക്കിയാണ് സുധാകരന്‍ ഈ വിവരക്കേട് പറഞ്ഞത്. ഒരാളും കൊലചെയ്യപ്പെടാന്‍ പാടില്ല. ചോര ഒഴുക്കിയുംകൊലവിളിച്ചും സുധാകരനും കോണ്‍ഗ്രസ്സും പണിയാന്‍ പോകുന്ന സാമ്രാജ്യം ഏതാണ്. തകരുന്ന കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ അന്ത്യകൂദാശ നല്‍കാനുള്ള നിയോഗമാണ് സുധാകരന്. കൊന്നും,കൊലവിളിച്ചും,നുണ പറഞ്ഞും,സുധാകരനിസം കോണ്‍ഗ്രസ്സില്‍ തുടരട്ടെ. നാട് കാണുന്നുണ്ട്,കോണ്‍ഗ്രസ്സ് കൊലവെറി.

കോണ്‍ഗ്രസ്സ് കൂടുതല്‍ ഒറ്റപ്പെടുകയേ ഉള്ളു.ഉറപ്പ്. ഇന്നലെ അര്‍ദ്ധരാത്രിയിലും ഒഴുകിയെത്തിയ നാട് ആ കുഞ്ഞിന് അന്ത്യാഭിവാദ്യം നല്‍കി.നിറമിഴികളോടെ രോഷത്തോടെ യാത്രയാക്കുമ്പോള്‍,ആ ജനരോഷത്തെ സുധാകരന്റെ ഈ അധമ ശബ്ദം കൊണ്ട് കോണ്‍ഗ്രസ്സിന് അതിജീവിക്കാനാകില്ല.

ധീരജിന്റെ കുടുംബം അനാഥമാകില്ല. ചേര്‍ത്തു നിര്‍ത്തും അവന്റെ പ്രസ്ഥാനം.
കരള്‍ പിളരും നിമിഷങ്ങളായിരുന്നു ധീരജിന്റെ അന്ത്യയാത്രയിലും അവനില്ലാത്ത അവന്റെ വീട്ടിലും ഞങ്ങള്‍ അനുഭവിച്ചത്.പഠിച്ചും പാടിയും കടന്നുപോയ വഴിയില്‍ ഖദറിട്ട കൊലയാളികള്‍ അവന്റെ ജീവനെടുത്തിരിക്കുന്നു. രക്തദാഹം തീരാത്തവര്‍,രക്തംപുരണ്ട നാവുമായി വീണ്ടുംവീണ്ടും വിഷം ചീറ്റുന്നു.
ഇതിലൊക്കെ തളരുമെന്നും എസ്എഫ് ഐയും ഡിവൈഎഫ്‌ഐയും തകര്‍ന്നുപോകുമെന്നും കരുതുന്ന നേരം വെളുക്കാത്ത വിഡ്ഢി കൂടിയാണ് സുധാകരന്‍.

ഇന്നലെ വഴികളില്‍ ധീരനാം ധീരജിന് വിടപറഞ്ഞപ്പോള്‍ അവന്റെ കൂട്ടുകാര്‍ തൊണ്ടയിടറി വിളിച്ചതുപോലെ,
'ഒരു പൂവിറുത്താല്‍ വസന്തമില്ലാതാകില്ല' ധീരജിന്റെ ഓര്‍മ്മകള്‍ കോണ്‍ഗ്രസ്സിനെ എന്നും എക്കാലവും വേട്ടയാടും. ഈ കുരുന്നിന്റെ ചോരപുരണ്ട കത്തിയും, ചോര ദാഹിക്കുന്ന നിങ്ങളുടെ നാവും സ്വാഭാവിക രാഷ്ട്രീയ മൃത്യുവിലേയ്ക്ക് കോണ്‍ഗ്രസ്സിന് വേഗത കൂട്ടും എന്നും എഎ റഹീം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. ഇനിയും ഓരോന്ന് പറഞ്ഞ് ധീരജിന്റെ കുടുംബത്തെ സങ്കടപ്പെടുത്തരുചെന്നായിരുന്നു സുധാകരന് കോടിയേരി നല്‍കിയ മറുപടി. ഇങ്ങനെയാണോ പറയേണ്ടെതെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും സുധാകരനെതിരെ ആഞ്ഞടിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+