ആലപ്പുഴയില്‍ ചോരക്കളി..ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ അരിഞ്ഞുവീഴ്ത്തി..!! മരിക്കുന്നത് വരെ കാവല്‍!

  • Posted By:
Subscribe to Oneindia Malayalam

ആലപ്പുഴ : ഹരിപ്പാട് കരുവാറ്റയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ഒരു സംഘം അക്രമികള്‍ ചേര്‍ന്ന് വെട്ടിക്കൊന്നു. കരുവാറ്റ മേഖല ജോയിന്റ് സെക്രട്ടറി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. ജിഷ്ണുവിനെ വെട്ടിയ ശേഷം സംഭവസ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികള്‍ ജിഷ്ണുവിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ സമ്മതിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിഷ്ണുവിന്റെ വീടിന് സമീപത്ത് വെച്ചുതന്നെയാണ് ആക്രമണമുണ്ടായത്.

പ്രതികളെ ഉടൻ പിടികൂടുമെന്നാണ് പോലീസ് പറയുന്നത്. നേരത്തെ തന്നെ സ്ഥലത്ത് ഗുണ്ടാ ഭീഷണി ഉളളതായി നാട്ടുകാർ പറയുന്നു.

പിന്തുടർന്ന് വെട്ടി

ബൈക്കുകളിലെത്തിയ എട്ടംഗ സംഘം കരുവാറ്റ റെയില്‍വേ ഗേറ്റിന് സമീപം വെച്ചാണ് ജിഷ്ണുവിനെ ആക്രമിച്ചത്. ജിഷ്ണു ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ പിന്തുടര്‍ന്ന് വെട്ടുകയായിരുന്നു.

മരിക്കുന്നത് വരെ കാത്തു

വെട്ടേറ്റ് അരമണിക്കൂറിന് ശേഷം നാട്ടുകാര്‍ ഇടപെട്ടാണ് ജിഷ്ണുവിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പേ ജിഷ്ണു മരിച്ചു. കൊലപാതകികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു.

വീടിന് മുന്നിലിട്ട് വെട്ടി.

വിഷ്ണുവും സുഹൃത്തും ബൈക്കല്‍ പോകുമ്പോഴാണ് ആക്രമണം നടന്നത്. റോഡിലിട്ട് വെട്ടാന്‍ ശ്രമിച്ചപ്പോള്‍ ജിഷ്ണു തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി. പക്ഷേ പിന്തുടര്‍ന്നെത്തിയ സംഘം വീടിന് മുന്നിലിട്ട് വെട്ടി.

കുടിപ്പക കാരണം

ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ഒരാഴ്ച മുന്‍പ് ഉല്ലാസ് എന്നയാളെ വെട്ടിക്കൊന്നതിന്റെ പ്രതികാരമായാണ് ഈ കൊലപാതകം എന്നാണ് പൊലീസ് പറയുന്നത്.

English summary
DYFI leader Jishnu murdered in Alappuzha. Police started enquery to find the killers.
Please Wait while comments are loading...