• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'സനൂപും സഖാക്കളും പറഞ്ഞുറപ്പിച്ച പൊതിച്ചോറുകള്‍ മുടങ്ങില്ല,ആരും വിശപ്പോടെ മടങ്ങില്ല';എഎ റഹീം

തൃശ്ശൂർ; ഞായറാഴ്ച രാത്രിയാണ് സിപിഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായ പി യു സനൂപിനെ ഒരു സംഘം കുത്തികൊലപ്പെടുത്തിയത്.കുന്നംകുളത്തിനടുത്തുള്ള ഇയാലെന്ന സ്ഥലത്തുവെച്ചായിരുന്നു സംഭവം. നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിട്ടുണ്ട്.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്നാണ് സിപിഎം ആരോപണം.

കൊലപാതകത്തിൽ പ്രതികരിക്കുകയാണ് ഡിവൈഎഫ്ഐ നേതാവ് എഎ റഹീം.

ജീവൻ നഷ്ടപ്പെടുന്നതിനു മണിക്കൂറുകൾ മുൻപും പ്രിയ സഖാവ് കർമ്മ നിരതനായിരുന്നു.താൻ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത,ഏതൊക്കെയോ അപരിചിതരായ സഹോദരങ്ങളുടെ വിശപ്പ് മാറ്റാൻ,അവർക്ക് വേണ്ടി ഭക്ഷണം ശേഖരിക്കാൻ ഓടി നടക്കുകയായിരുന്നു, റഹീം ഫേസ്ബുക്കിൽ കുറിച്ചു. റഹീമിൻെ കുറിപ്പ് വായിക്കാം

 അരും കൊല ചെയ്തു

അരും കൊല ചെയ്തു

തൃശൂർ മെഡിക്കൽ കോളേജിൽ ഇന്ന് ഉച്ചഭക്ഷണം വിതരണം ചെയ്യാനുള്ള ഉത്തരവാദിത്വം ചൊവ്വന്നൂർ മേഖലയിലെ സഖാക്കൾക്കായിരുന്നു. വീടുകൾ കയറി പൊതിച്ചോറുകൾ ഉറപ്പിക്കുന്ന അവസാനവട്ട ശ്രങ്ങളിലായിരുന്നു അവിടുത്തെ സഖാക്കൾ. ചൊവ്വന്നൂർ മേഖലാ ജോയിൻറ് സെക്രട്ടറി സഖാവ് പി യു സനൂപിനെ ആർ എസ് എസ് ക്രിമിനലുകൾ അരും കൊല ചെയ്തു.

 ഹൃദയപൂർവ്വം പൊതിച്ചോർ

ഹൃദയപൂർവ്വം പൊതിച്ചോർ

ജീവൻ നഷ്ടപ്പെടുന്നതിനു മണിക്കൂറുകൾ മുൻപും പ്രിയ സഖാവ് കർമ്മ നിരതനായിരുന്നു.താൻ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത,ഏതൊക്കെയോ അപരിചിതരായ സഹോദരങ്ങളുടെ വിശപ്പ് മാറ്റാൻ,അവർക്ക് വേണ്ടി ഭക്ഷണം ശേഖരിക്കാൻ ഓടി നടക്കുകയായിരുന്നു.പക്ഷേ രക്ത ദാഹികളായ ബിജെപിക്കാർ ആ ഇരുപത്തിയാറു വയസ്സുകാരന്റെ ജീവനെടുത്തു.

 അനൂപുണ്ടാകും

അനൂപുണ്ടാകും

അല്പം മുൻപ് ഡിവൈഎഫ്ഐ

തൃശൂർ ജില്ലാ സെക്രട്ടറിയുമായി സംസാരിച്ചു.ഹൃദയ പൂർവ്വം പൊതിച്ചോർ വിതരണം ഇന്നും മുടങ്ങില്ല.നിശ്ചയിച്ചത് പോലെ തന്നെ നടക്കും.സനൂപും സഖാക്കളും പറഞ്ഞുറപ്പിച്ച പൊതിച്ചോറുകൾ,ജീവനോടെ ബാക്കിയുള്ളവർ ശേഖരിക്കും, വിശക്കുന്ന മനുഷ്യന് നൽകും. പതിവ് പോലെ തൃശൂർ മെഡിക്കൽ കോളേജിൽ ഹൃദയപൂർവ്വം കൗണ്ടർ സജീവമായിരിക്കും. ആരും വിശപ്പോടെ മടങ്ങില്ല.

cmsvideo
  വെഞ്ഞാറ്മൂട് കൊലപാതകത്തില്‍ നെഞ്ച് പൊട്ടി ഹഖിന്റെ ഭാര്യ | Oneindia Malayalam
  തലകുനിക്കില്ല

  തലകുനിക്കില്ല

  അതേ ആശുപത്രിയിലെ പോസ്റ്റ്മോർട്ടം ടേബിളിലോ,മോർച്ചറിയിലെ തണുത്തുറഞ്ഞ ഫ്രീസറിലോ അപ്പോൾ സനൂപ് ഉണ്ടാകും.കരൾ പിളർക്കുന്ന വേദന, ഒരു

  കൂടെപ്പിറപ്പിനെ കൂടി നഷ്ടപ്പെട്ടല്ലോ.ഒരു മാസത്തിന്റെ ഇടവേളയിൽ കൊടിമരത്തിൽ ഈ പതാക ഇതാ വീണ്ടും താഴ്ത്തിക്കെട്ടുന്നു.

  പക്ഷേ തല കുനിക്കില്ല ഒരു ഡിവൈഎഫ്ഐ പ്രവർത്തകനും.

  കർമ്മ നിരതമായ മനസ്സോടെ,വിശക്കുന്നവന് മുന്നിൽ കരുതലോടെ, വർഗീയതയ്‌ക്കെതിരായ സമരമായി, ഡിവൈഎഫ്ഐ ഉണ്ടാകും.

  എല്‍ജെപിയുടെ മുന്നണി വിടലിന് പിന്നില്‍ ബിജെപി തന്ത്രം? ലക്ഷ്യം ജെഡിയുവിനെ കടന്ന് മുഖ്യമന്ത്രി സ്ഥാനം

  പിണറായി ഫോൺ വിളിച്ചു സംസാരിക്കുമ്പോഴേക്കും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും സബൂറായി; സുരേന്ദ്രന്‍

  ആര്‍എസ്എസ്സിന്റെ വൃത്തികെട്ട പുരുഷാധിപത്യ മാനസികാവസ്ഥ: ബിജെപി എംഎല്‍ക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍

  English summary
  DYFI leaders sanoop's murder; AA Rahim slams BJP
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X