റാന്നിയിലും കരിങ്കൊടി പ്രതിഷേധത്തിന് ശ്രമം; മുഖ്യമന്ത്രിയെത്തും മുൻപേ ഡിവൈഎഫ്ഐ–യൂത്ത് കോണ്‍ഗ്രസ് സംഘർഷം
റാന്നി: മുഖ്യമന്ത്രി പിണറായി വിജയനുനേരെ കരിങ്കൊടി കാട്ടാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച് എസ് എഫ് ഐ- ഡി വൈ എഫ് ഐ പ്രവർത്തകർ. പത്തനംതിട്ടയിലെ നവകേരള സദസ്സില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനം റാന്നിയിൽ എത്തുന്നതിന് മുൻപായിരുന്നു സംഭവം.
കമ്പില്‍ കറുത്ത തുണിചുറ്റി ബസിനുനേരെ വലിച്ചെറിയാനായിരുന്നു യൂത്ത് കോൺഗ്രസ് നേതാക്കളുടെ ശ്രമം. ഇതിനായി മുഖ്യമന്ത്രിയുടെ വാഹനവും കാത്ത് 20-ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊഴല്ലൂര്‍- മൂവാറ്റുപുഴ പാതയില്‍ കാത്തുനില്‍ക്കുകയായിരുന്നു. ഇതിനിടയിൽ എസ് എഫ് ഐ- ഡി വൈ എഫ് ഐ പ്രവർത്തകർത്തകര്‍ ഇവിടേക്ക് എത്തുകയും ഇവരെ മർദ്ദിക്കുകയുമായിരുന്നു. തുടർന്ന് നവകേരള ബസിനു മുന്നിലായി വന്ന പോലീസുകാരെ വിവരം അറിയിക്കുകയും ചെയ്തു.

ഇതിനിടെ എസ് എഫ് ഐ- ഡി വൈ എഫ് ഐ പ്രവര്‍ത്തകർ തമ്മിൽ ഏറ്റുമുട്ടി. ഇതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എന്നാൽ എസ് എഫ് ഐ- ഡി വൈ എഫ് ഐ പ്രവർത്തകർക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
അതേസമയം രാവിലെ ആറന്മുളയിൽ നവകേരള സദസ് വേദിക്കു സമീപം കറുത്ത ബലൂൺ പറത്തി യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചിരുന്നു. കരിങ്കൊടി കറുത്ത ബലൂണുകളിൽ കെട്ടിവെച്ച് ആകാശത്തേക്ക് പറത്തിവിട്ടുകൊണ്ടാണ് യൂത്ത് കോൺഗ്രസുകാർ പ്രതിഷേധിച്ചത്.
അതേസമയം പ്രതിഷേധിക്കുന്ന പ്രവർത്തകരെ തല്ലിയാൽ ഇനി തിരിച്ചടിക്കുമെന്നാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ തുറന്നടിച്ചത്.
'തിരിച്ചടിക്കാൻ കൈക്കരുത്തും മനക്കരുത്തും ഉള്ളവരാണ് പ്രവർത്തകർ. വരമ്പത്ത് തന്നെ കൂലി കൊടുക്കണം എന്നാണ് പ്രവർത്തകരുടെ പൊതു വികാരം. എന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഉന്നതമായ ധാർമിക മൂല്യങ്ങളുടെയും പാരമ്പര്യത്തിന്റെയും പേരിൽ ഈ നിമിഷവും സംയമനം പാലിക്കുന്നത് ബലഹീനതയായി ആരും കരുതേണ്ട .
ഇതേ സമീപനം സി പി എം തുടർന്നാൽ കോൺഗ്രസിന്റെ പ്രവർത്തകർ അതേ നാണയത്തിൽ അതാത് സ്ഥലങ്ങളിൽ തന്നെ തിരിച്ചടിക്കും. അവരെ സംരക്ഷിക്കാൻ ഞാൻ മുന്നിലുണ്ടാകും', സുധാകരൻ രാവിലെ വ്യക്തമാക്കി.












Click it and Unblock the Notifications