നാദാപുരത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ ഡിവൈഎസ്പി മോചിപ്പിച്ചത് വിവാദമാകുന്നു

  • Posted By:
Subscribe to Oneindia Malayalam

വടകര: ഇതര സംസ്ഥാന തൊഴിലാളിയില്‍നിന്ന് പണം പിടിച്ചുപറിച്ച സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ ഡിവൈഎസ്പി മോചിപ്പിച്ചത് വിവാദമാകുന്നു. കഴിഞ്ഞ 16ന് രാത്രി എടിഎം കൌണ്ടറില്‍നിന്ന് പണം പിന്‍വലിച്ച് പുറത്തിറങ്ങിയ യുവാവിനെയാണ് കക്കംവെള്ളി സ്വദേശികളായ മൂന്നംഗസംഘം തടഞ്ഞുനിര്‍ത്തി പണം തട്ടിയെടുത്തത്.

ദിലീപ് എട്ടാം പ്രതി, താന്‍ മുഖ്യസാക്ഷി... മഞ്ജു അറിഞ്ഞത് കാസര്‍കോട്ട് വച്ച്, നടി സംഘാടകരോട് പറഞ്ഞത്

പണം കവരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നാദാപുരം പൊലീസിന് ലഭിച്ച പരാതിയെ തുടര്‍ന്ന് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും മൂന്നംഗ സംഘത്തെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവര്‍ സഞ്ചരിച്ച ബൈക്കും പിടികൂടി.

dysp

പ്രതികളെ സ്റ്റേഷനിലെത്തിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനിടയിലാണ് നാദാപുരം സബ് ഡിവിഷണല്‍ ഡിവൈഎസ്പിയുടെ ചുമതലയുള്ള കണ്‍ട്രോള്‍ റൂം ഡിവൈഎസ്പി സ്റ്റേഷനിലെത്തുകയും പ്രതികളെ വിട്ടയക്കാന്‍ പൊലീസുകാരോട് ആവശ്യപ്പെടുകയും ചെയ്തത്. ഇത് കൂട്ടാക്കാതിരുന്നതോടെ ഡിവൈഎസ്പി ലോക്കപ്പിലുണ്ടായിരുന്ന പ്രതികളെ തുറന്നുവിടുകയായിരുന്നുവത്രെ. നാദാപുരത്തുള്ള ഒരു ഇടനിലക്കാരന്‍ മുഖേനയാണ് പ്രതികളെ മോചിപ്പിച്ചതെന്നറിയുന്നു.


സംഭവത്തിന് പിന്നില്‍ വന്‍ സാമ്പത്തിക ഇടപാട് നടന്നതായും ആരോപണമുണ്ട്. പ്രതികളെ പൊലീസിലെ ഉന്നതന്‍ ഇടപെട്ട് മോചിപ്പിച്ചത് സേനയില്‍ കടുത്ത അമര്‍ഷത്തിന് ഇടയാക്കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.പണം നഷ്ടപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കുകയും ചെയ്തു. സംഭവത്തെ ക്കുറിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary
dysp releases crmininals arrested by police make controversy

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്