കൈക്കൂലി കേസ് ഒതുക്കാൻ കൈക്കൂലി വാങ്ങിയ ഡിവൈഎസ്പിക്ക് എട്ടിന്റെ പണികിട്ടി!
തിരുവനന്തപുരം: കൈക്കൂലി കേസ് ഒതുക്കാൻ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥന്റെ വാർത്ത അടുത്തിടെ വലിയ രീതിയിൽ സോഷ്യൽമീഡിയയിൽ ചർച്ച ആയിരുന്നു. കൈക്കൂലി വാങ്ങുന്ന സംഭവങ്ങൾ നിരന്തരം പിടിക്കപ്പെടാറുണ്ടെങ്കിലും കൈക്കൂലി കേസ് ഒത്തിതീർക്കാൻ തന്നെ കൈക്കൂലി വാങ്ങിയ സംഭവം അമ്പരപ്പോടെയാണ് ആളുകൾ കേട്ടത്.
തിരുവല്ല നഗരസഭ സെക്രട്ടറി ഉൾപ്പെട്ട കൈക്കൂലി കേസ് ഒതുക്കാൻ വേണ്ടി കൈക്കൂലി വാങ്ങിയത് വിജിലൻസ് ഡിവൈഎസ്പിയായിരുന്നു. ഇദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തു. ഡിവൈഎസ്പി വേലായുധൻ നായരെയാണ് സസ്‌പെൻഡ് ചെയ്തത്. വിജിലൻസിന് ആകെ പ്രശ്നത്തിലാക്കിയ സംഭവമായിരുന്നു ഇത്. തിരുവല്ല മുനിസിപ്പൽ സെക്രട്ടറിയായിരുന്ന നാരായണൻ സ്റ്റാലിൻ ഉൾപ്പെട്ട കൈക്കൂലി കേസ് അന്വേഷിക്കാനാണ് വിജിലൻസ് ഡിവൈഎസ്പിയായിരുന്ന വേലായുധൻ നായരെ നിയോഗിച്ചത്. എന്നാൽ കേസ് ഒതുക്കി തീർക്കാൻ വേലായുധൻ നായർ മുനിസിപ്പൽ സെക്രട്ടറിയുടെ പക്കൽ നിന്നും അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങുകയായിരുന്നു.

മകന്റെ അക്കൗണ്ട് മുഖേനയാണ് കൈക്കൂലി കൈപ്പറ്റിയത്. ഇതിനുശേഷം കൈക്കൂലി കേസിൽ തെളിവില്ല എന്നു ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിക്കാൻ വേലായുധൻ നായർ റിപ്പോർട്ട് നൽകുകയായിരുന്നു. എന്നാൽ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കേസൊതുക്കാൻ ഡിവൈഎസ്പി കൈക്കൂലി വാങ്ങിയതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് വേലായുധൻ നായരുടെ വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു. ഇതിനിടെ മുങ്ങിയ വേലായുധൻ നായർ ഒളിവിലാണ്.
വേലായുധൻ നായർ പത്തനംതിട്ട വിജിലൻസ് യൂണിറ്റിലായിരുന്നപ്പോൾ ആയിരുന്നു സംഭവം നടന്നത്. കൈക്കൂലി കേസിൽ നാരായണനേയും ഓഫീസ് അറ്റൻഡർ ഹസീനാ ബീഗത്തെയും അറസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷം നാരായണൻ തന്റെ ചെങ്ങന്നൂരിലെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഇതേ ബാങ്കിലെ കഴക്കൂട്ടം ശാഖയിലേക്ക് 50000 രൂപ ട്രാൻസ്ഫർ ചെയ്തിരുന്നു.ഇതിൽ നടത്തിയ അന്വേഷണത്തിൽ ആണ് വേലായുധൻ നായരാണ് ഈ പണം കൈപ്പറ്റിയത് എന്ന് വ്യക്തമായത്.
വേലായുധൻ നായരുടെ മകൻ ശ്യാംലാലിന്റെ പേരിലുള്ളതായിരുന്നു ഈ അക്കൗണ്ട്. സംഭവം മനസ്സിലായ അന്വേഷണ സംഘം പിന്നീട് നടത്തി അന്വേഷണത്തിൽ വേലായുധൻ നായരും നാരായണനും നടത്തിയ വാട്സാപ്പ് ചാറ്റുകൾ കണ്ടെത്തി. ഇതോടെയാണ് ഇരുവരും തമ്മിലുള്ള ഇടപാട് പുറത്തുവരുന്നത്. ഇതിന് മുൻപ് കൈക്കൂലി കേസിൽ വിജിലൻസിന് പറ്റിയ പിശകാണ് നാരായണന്റെ പേരിൽ കേസ് എടുക്കാൻ കാരണം എന്ന് കാണിച്ച് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ വേലായുധൻ നായർ റിപ്പോർട്ട് നൽകിയിരുന്നു.
നാരായണനിൽ നിന്ന് പണം കൈപ്പറ്റി മൂന്ന് മാസം കൊണ്ടായിരുന്നു ഇങ്ങനെ ഒരു റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. ഇതിൽ തുടരന്വേഷണം നടത്തിയപ്പോൾ ആണ് സംഭവം പുറത്തുവന്നത്. തിരുവല്ല മുനിസിപ്പൽ സെക്രട്ടറിയായിരുന്ന നാരാണൻ സ്റ്റാലിനെയും, മുനിസിപ്പാലിറ്റി ഓഫിസ് അസിസ്റ്റന്റ് ഹസീന ബീഗത്തെയും 25,000 രൂപ കൈക്കൂലി വാങ്ങുമ്പോൾ രണ്ടാഴ്ച മുൻപാണ് വിജിലൻസ് അറസ്റ്റു ചെയ്തത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications