കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ വെട്ടാന്‍ ഇ അഹമ്മദിന്റെ മകള്‍..!! പിന്നില്‍ ലീഗിലെ ഉന്നതൻ..!!

Google Oneindia Malayalam News

മലപ്പുറം: ഇ അഹമ്മദിന്റെ മരണശേഷം ഒഴിവു വന്ന മലപ്പുറം ലോകസഭാ മണ്ഡലത്തില്‍ ആരാവും ലീഗ് സ്ഥാനാര്‍ത്ഥി എന്നത് സംബന്ധിച്ച ഒദ്യോഗിക പ്രഖ്യാപനം വരുന്നതേ ഉള്ളൂ. പികെ കുഞ്ഞാലിക്കുട്ടിയുടെ പേരാണ് ഏറ്റവുമധികം പറഞ്ഞു കേള്‍ക്കുന്നതെങ്കിലും തീരുമാനം നാളെയെ പുറത്ത് വരൂ.

Read Also: മിഷേല്‍ കൊച്ചിയിലെത്തി മോശം കൂട്ടുകെട്ടില്‍പ്പെട്ടു..!! ഡിഫി നേതാവിന്റെ പോസ്റ്റ് വിവാദത്തില്‍..!!

Read Also: മിഷേലിനെ അയാള്‍ പള്ളിയുടെ മുന്നിലിട്ട് തല്ലി..ബന്ധം വേര്‍പ്പെടുത്തിയാല്‍ കൊന്നുകളയുമെന്ന് ഭീഷണിയും!!

കുഞ്ഞാലിക്കുട്ടി മത്സരിക്കുന്നത് സംബന്ധിച്ച് ലീഗില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. എംകെ മുനീര്‍, കെഎം ഷാജി എന്നിവരടങ്ങിയ ലീഗിലെ ഒരു വിഭാഗം ഇ അഹമ്മദിന്റെ മകളെയാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ കളത്തിലിറക്കാന്‍ നീക്കം നടത്തുന്നത്.മത്സരിക്കാന്‍ തയ്യാറെന്ന് ഫൗസിയ അഹമ്മദും വ്യക്തമാക്കിക്കഴിഞ്ഞു.

മത്സരിക്കാൻ തയ്യാർ

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ താന്‍ തീര്‍ച്ചയായും മത്സരിക്കുമെന്നാണ് ഇ അഹമ്മദിന്റെ മകള്‍ ഫൗസി അഹമ്മദ് വ്യക്തമാക്കിയിരിക്കുന്നത്. പാണക്കാട് ഹൈദരലി തങ്ങള്‍ക്ക് ഇക്കാര്യം അറിയാമെന്നും ഫൗസിയ വ്യക്തമാക്കുന്നു.

പ്രഖ്യാപനം നാളെ

മലപ്പുറത്തെ ലീഗ് സ്ഥാനാര്‍ത്ഥിയെ നാളെയാണ് പാര്‍ട്ടി പ്രഖ്യാപിക്കുക. പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അഹമ്മദിന്റെ മകള്‍ രംഗത്ത് വന്നിരിക്കുന്നത്. മുനീര്‍ അടക്കമുള്ള ലീഗ് നേതാക്കളാണ് ഫൗസിയയ്ക്ക് പിന്തുണയുമായിട്ടുള്ളതെന്ന് വ്യക്തമാണ്.

ഫൌസിയ തനിച്ചല്ല

മലപ്പുറം ഉപതിരഞ്ഞെടുപ്പിലെ ലീഗ് സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ത്തന്നെ ഒരുവിഭാഗം ഫൗസിയയുടെ പേര് ഉയര്‍ത്തിക്കൊണ്ടു വന്നിരുന്നു. പക്ഷേ രാഷ്ട്രീയത്തിലേക്ക് ചുവടുവെയ്ക്കുമോ എന്ന കാര്യം അന്ന് ഫൗസിയ വ്യക്തമാക്കിയിരുന്നില്ല.

കുഞ്ഞാലിക്കുട്ടിയെ തടയുക ലക്ഷ്യം

ലീഗില്‍ കുഞ്ഞാലിക്കുട്ടിയോട് താല്‍പ്രയക്കുറവുള്ള നേതാക്കള്‍ അന്നു തന്നെ ഫൗസിയയോട് മലപ്പുറത്ത് മത്സരിക്കണമെന്നാവശ്യപ്പെട്ടിരുന്നു. മലപ്പുറം വഴി കുഞ്ഞാലിക്കുട്ടി ദേശീയ നേതൃത്വത്തിലേക്ക് ഉയരുന്നത് തടയുകയാണ് ഒരു വിഭാഗം ലക്ഷ്യമിടുന്നത്.

മുനീറടക്കം എതിർവിഭാഗം

ഫൗസിയയെ രാഷ്ട്രീയത്തിലിറക്കുക എന്നതിനപ്പുറം കുഞ്ഞാലിക്കുട്ടി മത്സരിക്കുന്നത് തടയുക എന്നതാണ് ഈ വിഭാഗം ഉന്നംവെയ്ക്കുന്നത്. മുനീറിനെക്കൂടാതെ ഇടി മുഹമ്മദ് ബഷീര്‍, അബ്ദുസമദ് സമദാനി എന്നിവരും കുഞ്ഞാലിക്കുട്ടി മത്സരിക്കുന്നത് ഇഷ്ടപ്പെടുന്നില്ല.

വിശദമായ ചർച്ച വേണം

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യം പാര്‍ട്ടിയില്‍ വിശദമായി ചര്‍ച്ച ചെയ്യാതെ തീരുമാനിക്കരുതെന്ന് ഈ നേതാക്കള്‍ ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

അവകാശക്കാർ വേറെയും

മലപ്പുറത്തെ സീറ്റിന് അവകാശവാദം ഉന്നയിച്ച് ലീഗ് അഖിലേന്ത്യാ സെക്രട്ടറി കൂടിയായ സമദാനി രംഗത്ത് വന്നിരുന്നു. ഫൗസിയയെ പിന്തുണയ്ക്കുമ്പോള്‍ തന്നെ ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ മകന്‍ സിറാജ് സേട്ടിനേയും മുനീറിനും ഇടിക്കും താല്‍പര്യമുണ്ടെന്നാണ് വിവരം.

കളി ഫൌസിയയെ മുൻനിർത്തി

എന്നാല്‍ ഇവരെക്കാളൊക്കെ ഫൗസിയയെ മുന്നില്‍ നിര്‍ത്തി പാര്‍ട്ടി നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തിയാല്‍ കുഞ്ഞാലിക്കുട്ടിയെ വെട്ടാമെന്ന് മുനീറും ഇടിയും അടക്കമുള്ളവര്‍ കണക്ക് കൂട്ടുന്നു. ഫൗസിയ തയ്യാറല്ലെങ്കില്‍ മറ്റാരെങ്കിലും എന്നതായിരുന്നു പദ്ധതി.

മലപ്പുറത്ത് കണ്ണുവെച്ച്

മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കുഞ്ഞാലിക്കുട്ടി പലസന്ദര്‍ഭങ്ങളിലും താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. കേരള രാഷ്ട്രീയത്തിന് തന്നെ ഇനി ആവശ്യമില്ലെന്ന മട്ടിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ ആ കണക്കില്‍ പെടുത്തിയതാണ്. ലീഗിനും പൊതുവേ അത്തരം നിലപാടായിരുന്നു.

ഫൌസിയ തലവേദനയാകും

എന്നാല്‍ അച്ഛന്റെ സീറ്റിന് അവകാശ വാദവുമായി അവസാന മണിക്കൂറില്‍ ഉള്ള ഫൗസിയയുടെ രംഗപ്രവേശനം കുഞ്ഞാലിക്കുട്ടിക്ക് തലവേദനയാകും. ഫൗസിയ മത്സരിക്കുന്നതില്‍ പൊതുവേ പാര്‍ട്ടിയില്‍ എതിര്‍പ്പ് ഉയര്‍ന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

English summary
E Ahmed's daughter Fouziya said that she is willing to contest in Malappuram by election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X