മരണവും വിവാദവും മറന്നോ..? ഇ അഹമ്മദിന്റെ മക്കള്‍ മോദിക്ക് മുന്നില്‍..! ആവശ്യം ഇതാണ്..!

  • By: Anamika
Subscribe to Oneindia Malayalam

ദില്ലി: പാര്‍ലമെന്റ് അംഗമായിരിക്കുന്ന സമയത്താണ് മുസ്ലിം ലീഗിന്റെ സമുന്നതനായ നേതാവ് ഇ അഹമ്മദിന്റെ മരണം സംഭവിച്ചത്. മരണത്തിന് പിന്നാലെ നിരവധി വിവാദങ്ങളും ഉയര്‍ന്നുവന്നു. ബജറ്റ് അവതരണം തടസ്സപ്പെടാതിരിക്കാന്‍ ഇ അഹമ്മദിന്റെ മരണം മറച്ചുവെയ്ക്കപ്പെട്ടു എന്ന് ആരോപണം ഉയര്‍ന്നു. ദില്ലി രാം മനോഹര്‍ ലോഹ്യ ആശുപത്രി കേന്ദ്രത്തിന്റെ നിര്‍ദേശം അനുസരിച്ച് മരണം പുറത്തറിയുന്നത് വൈകിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം വന്‍വിവാദം ഉണ്ടാക്കി. ഇ അഹമ്മദിന്റെ കുടുംബം ഇതിനെതിരെ ശക്തമായി പ്രതികരിച്ച് രംഗത്ത് വരികയും ചെയ്തു. പിന്നീടാ വിവാദം കെട്ടടങ്ങുകയും ചെയ്തു.

ദിലീപിന് സഹായം ആര്‍എസ്എസ് നേതാവ്..?? എല്ലാം തരപ്പെടുത്തിക്കൊടുത്തു..! വന്‍ അജണ്ട..!

അന്ന് പ്രതിക്കൂട്ടില്‍ നിര്‍ത്തിയെങ്കിലും ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് ഇ അഹമ്മദിന്റെ മക്കള്‍. കോഴിക്കോട് വിമാനത്താവളത്തിന് ഇ അഹമ്മദിന്റേ പേരിടണം എന്നതടക്കം നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡോ. ഫൗസിയ ഷെര്‍സാദ്, നസീര്‍ അഹമ്മദ് എന്നിവര്‍ മോദിയെ കണ്ടത്.

modi

കോഴിക്കോട് വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കാന്‍ വളരെ അധികം പ്രയത്‌നിച്ച വ്യക്തിയായിരുന്നു ഇ അഹമ്മദ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പേര് വിമാനത്താവളത്തിന് ഇടുന്നത് ഉചിതമായിരിക്കുമെന്ന് മക്കള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. തങ്ങളുടെ ആവശ്യത്തോട് അനുഭാവപൂര്‍ണമായി സമീപനം ആയിരുന്നു പ്രധാനമന്ത്രിയുടേത് എന്ന് ഫൗസിയയും നസീര്‍ അഹമ്മദും പറയുന്നു. രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ നിന്നും ഇ അഹമ്മദിന് ഉണ്ടായ ദുരനുഭവം ചൂണ്ടിക്കാട്ടി മെഡിക്കല്‍ അവകാശ ബില്‍ പാസാക്കണം എന്നും ഇവര്‍ മോദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
E Ahmmed's daughter and son met PM Narendra Modi.
Please Wait while comments are loading...