Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുക്കം 'ഇ ബുള്‍ ജെറ്റ്' ഒതുങ്ങുന്നു! പിഴ അടയ്ക്കാന്‍ തയ്യാറെന്ന് കോടതിയില്‍... ജാമ്യം നല്‍കണമെന്നും അപേക്ഷ

കണ്ണൂര്‍: കഴിഞ്ഞ ദിവസം മുതല്‍ കേരളത്തില്‍ പ്രധാന ചര്‍ച്ചകളില്‍ ഒന്ന് യൂട്യൂബര്‍ സഹോദരങ്ങളായ എബിനും ലിബിനും അവരുടെ രൂപമാറ്റം വരുത്തിയ വാഹനവും ആയിരുന്നു. 'ഇ ബുള്‍ ജെറ്റ്' എന്ന യൂട്യൂബ് ചാനലിന്റെ ഉടമകളായ ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

നിയമവിരുദ്ധമായി വാഹനത്തില്‍ രൂപമാറ്റങ്ങള്‍ വരുത്തിയതിനെ തുടര്‍ന്നായിരുന്നു മോട്ടാര്‍ വാഹന വകുപ്പ് പിഴചുമത്തിയത്. എന്നാല്‍ അത് അടയ്ക്കാന്‍ തയ്യാറാകാതെ ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ നടത്തിയ വെല്ലുവിളിയാണ് ഒടുവില്‍ അറസ്റ്റിലേക്ക് നയിച്ചത്. ഇപ്പോഴിതാ, പിഴ അടയ്ക്കാന്‍ തയ്യാറാണെന്ന നിലപാടിലേക്ക് അവര്‍ എത്തുകയും ചെയ്തു.

വീണ്ടും ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് അനു ഇമ്മാനുവൽ... വൈറലായി ചിത്രങ്ങൾ

1

കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത എബിന്‍, ലിബിന്‍ എന്നിവരെ കണ്ണൂര്‍ മുന്‍സിഫ് കോടതിയില്‍ പോലീസ് ഹാജരാക്കി. അപ്പോഴാണ് അവര്‍ പിഴയടക്കാന്‍ തയ്യാറാണെന്ന് കോടതിയെ അറിയിച്ചത്. കേസില്‍ ജാമ്യം അനുവദിക്കണമെന്നും ഇവര്‍ കോടതിയോട് അപേക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ഇവരുടെ അപേക്ഷയില്‍ കോടതി ഉടന്‍ തീര്‍പ്പ് കല്‍പിച്ചിട്ടില്ല. ഓഗസ്റ്റ് 12-ാം തീയ്യതിയാണ് ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ജാമ്യ ഹര്‍ജി കോടതി പരിഗണിക്കുക. അതുവരെ അകത്ത് കിടക്കണം എന്നര്‍ത്ഥം.

2

ചെറിയ കുറ്റങ്ങള്‍ ഒന്നും അല്ല ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് എന്നാണ് വിവരം. പൊതുമുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങി ആറ് വകുപ്പുകള്‍ ആണ് ഇവര്‍ക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്. ജാമ്യം ലഭിക്കുക എത്ര എളുപ്പമല്ല. മാത്രമല്ല, തങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചാല്‍ കേരളം കത്തും എന്നൊക്കെ ആയിരുന്നു വെല്ലുവിളിച്ചത്. ഇത്തരം പ്രശ്‌നങ്ങള്‍ കൂടി കോടതി പരിഗണിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാകും.

3

പൊതുമുതല്‍ നശീകരണം തടയല്‍ നിയമ പ്രകാരം ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ ഒമ്പത് വര്‍ഷം വരെ ജയിലില്‍ കിടക്കേണ്ടി വരും. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് ഐപിസി 353 പ്രകാരവും കേസുണ്ട്. മൂന്നര വര്‍ഷം വരെ ആണ് ഇതിന് ശിക്ഷ. മേല്‍പറഞ്ഞ രണ്ട് വകുപ്പുകളം ജാമ്യമില്ലാ വകുപ്പുകളാണ്. കോടതി എന്ത് നിലപാട് സ്വീകരിക്കും എന്നത് നിര്‍ണായകമാണ്.

4

കേസുകള്‍ അതുകൊണ്ടൊന്നും തീര്‍ന്നിട്ടില്ല. ജീവനക്കാര്‍ക്കെതിരെ വധഭീഷണി മുഴക്കിയതിന് ഐപിസി 506 -ാം വകുപ്പ് ചുമത്തിയിട്ടുണ്ട്. ഐപിസി 341 ാം വകുപ്പും ഉണ്ട്, ഇത് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചതിനാണ്. ഐപിസി 448-ാം വകുപ്പും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇതൊന്നും പോരാഞ്ഞ് സാംക്രമിക രോഗ നിയന്ത്രണ നിയമ പ്രകാരവും കേസ് എടുത്തിട്ടുണ്ട്. പിഴയോ, തടവോ രണ്ടും ചേര്‍ന്നോ അനുഭവിക്കേണ്ടി വരുന്ന വകുപ്പുകളാണ് ഇവ. ചുരുക്കി പറഞ്ഞാൽ, ഒരു ഫൈൻ അടക്കേണ്ട കേസ് ഇത്രയും വലിയ ഒരു പ്രശ്നമാക്കി മാറ്റിയെടുത്തു.

5

കണ്ണൂര്‍ കളക്ടറേറ്റിലെ ആര്‍ടിഒ ഓഫീസില്‍ ആയിരുന്നു ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ പ്രശ്‌നം സൃഷ്ടിച്ചത്. ഇവരെ പിന്തുണച്ചുകൊണ്ട് ഒരു സംഘം ആരാധകര്‍ എത്തിയതും സംഘര്‍ഷ സാധ്യത സൃഷ്ടിച്ചിരുന്നു. അവര്‍ക്കെതിരേയും പോലീസ് കേസ് എടുത്തിട്ടുണ്ട്. കടുത്ത നിയമനടപടികള്‍ ഇക്കൂട്ടര്‍ക്കെതിരേയും ഉണ്ടാകും എന്നാണ് വിവരം. സമൂഹ്യ മാധ്യമങ്ങളില്‍ ഇവര്‍ക്ക് വേണ്ടി ആത്മഹത്യാഭീഷണി മുഴക്കിയ ചിലരും ഉണ്ടായിരുന്നു. എന്തായാലും ഒരു വിഭാഗം യുവാക്കളില്‍ നിന്ന് വലിയ പിന്തുണയാണ് ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

6

നെപ്പോളിയന്‍ എന്നാണ് ഇവരുടെ വാഹനത്തിന് പേര് നല്‍കിയിട്ടുള്ളത്. നിയമവിരുദ്ധമായി രൂപമാറ്റങ്ങള്‍ വരുത്തിയ വാഹനം മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. ട്രാവലര്‍ വാഹനം കാരവന്‍ ആക്കി മാറ്റിയപ്പോള്‍ അടക്കേണ്ട നികുതി പൂര്‍ണമായും അടച്ചില്ലെന്നായിരുന്നു കണ്ടെത്തല്‍. നിയമ ലംഘനങ്ങളും നികുതി കുടിശ്ശികയും അടക്കം 43,400 രൂപയായിരുന്നു ഇവര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ടത്. എന്നാല്‍ ഈ പണം അടയ്ക്കാന്‍ ഇവര്‍ തയ്യാറായില്ല എന്നതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും വഴിവച്ചത്.

7

പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഇവരുടെ വാഹനം മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ രേഖകള്‍ ഹാജരാക്കാം എന്ന ഉറപ്പില്‍ ഇവര്‍ക്ക് വാഹനം തിരികെ നല്‍കുകയും ചെയ്തു. ഓഗസ്റ്റ് 7, ശനിയാഴ്ച ആയിരുന്നു ഇത് നടന്നത്. എന്നാല്‍ വാഹനം തിരികെ കിട്ടിയപ്പോള്‍ ഇവരുടെ നിലപാട് മാറി. മോട്ടോര്‍ വാഹന വകുപ്പിനെതിരെ അസഭ്യവര്‍ഷം നടത്തി ഇവരുടെ ഫാന്‍സും രംഗത്തെത്തി. അങ്ങനെയാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇടപെട്ട് വാഹനം വീണ്ടും പിടിച്ചെടുത്തത്. രേഖകള്‍ പൂര്‍ണമായും ഹാജരാക്കിയതിന് ശേഷം മാത്രം വിട്ടുകൊടുത്താല്‍ മതിയെന്ന് മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിക്കുകയും ചെയ്തു. ഇതോടെ ഇവര്‍ കൂടുതല്‍ പ്രകോപിതരാവുകയായിരുന്നു.

8

ആര്‍ടിഒ ഓഫീസില്‍ എത്തിയതിന് ശേഷം നാടകീയമായ സംഭവങ്ങളായിരുന്നു അരങ്ങേറിയത്. ആദ്യം വെല്ലുവിളിയും ഭീഷണിയും ഒക്കെ ആയിരുന്നു. സംഭവങ്ങളുടെ തത്സമയ വീഡിയോ സംപ്രേഷണം ചെയ്യുമെന്നൊക്കെ ആയിരുന്നു ഭീഷണി. തങ്ങളെ തൊട്ടാല്‍ വലിയ പ്രശ്‌നമാകുമെന്നും കേരളം കത്തും എന്നും ഒക്കെ ഇതിനിടയ്ക്ക് പറയുന്നുണ്ട്. എന്നാല്‍ ലൈവ് വീഡിയോ തുടങ്ങിയതില്‍ കരച്ചില്‍ ആയിരുന്നു മുഖ്യം. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ തങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ല എന്നൊക്കെ പറഞ്ഞായിരുന്നു കരച്ചില്‍.

Recommended Video

cmsvideo
    അവസാനം കേരളം കത്തിയില്ല , പ്രതികാരം ഇനി രണ്ടാം ദിവസം | Oneindia Malayalam
    9

    ഈ വിഷയം ഇത്രയും വഷളാക്കിയത് ഇ ബുള്‍ ജെറ്റ് സഹോദരങ്ങളും അവരുടെ ആരാധകരും തന്നെ ആയിരുന്നു എന്നാണ് വിലയിരുത്തല്‍. നിയമവിരുദ്ധമായി ചെയ്ത രൂപമാറ്റങ്ങള്‍ക്ക് പിഴ അടച്ച്, നികുതി കുടിശ്ശിക അടച്ച് ആ നടപടി ക്രമങ്ങള്‍ പാലിച്ചിരുന്നു എങ്കില്‍ ഇത്തരത്തില്‍ കാര്യങ്ങള്‍ സങ്കീര്‍ണമാകുമായിരുന്നില്ല. ഒരു മോട്ടോര്‍ വെഹിക്കിള്‍ കേസില്‍ ഒതുങ്ങേണ്ടിയിരുന്ന കേസ് ഇപ്പോള്‍ ഗുരുതര ക്രിമിനല്‍ സ്വഭാവമുള്ള ക്രിമിനല്‍ കേസിലാണ് എത്തി നില്‍ക്കുന്നത്. ഇതിനിടെ തങ്ങളുടെ 'വാൻ ലൈഫ്' എന്ന ട്രാവൽ വീഡിയോ സീരീസ് അവസാനിപ്പിക്കുമെന്നും ഇവർ പ്രഖ്യാപിച്ചിരുന്നു. യൂട്യൂബിൽ പതിനേഴര ലക്ഷത്തോളം സബ്സ്ക്രൈബർമാരുണ്ട് ഈ സഹോദരങ്ങൾക്ക്. 2019 ഓഗസ്റ്റിൽ തുടങ്ങിയ ചാനലിലെ വീഡിയോകൾ 16 കോടിയിൽ അധികമാണ് വ്യൂസ്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+