Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനത്തിന്റേത് വെറും ജല്‍പനം, ഇടതു മുന്നണിയുടെ മേലാവിയല്ല കാനം; തുറന്നടിച്ച് ഇപി ജയരാജന്‍

കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇപി ജയരാജന്‍. കാനം മുന്നണി മര്യാദകള്‍ ലംഘിക്കുന്നുവെന്നും ഇടതു മുന്നണിയുടെ മേലാവിയായി കാനത്തെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇപി ജയരാജന്‍.

തിരുവനന്തപുരം: പോലീസിനേയും ആഭ്യന്തര വകുപ്പിനേയും വിമര്‍ശിച്ച സിപിഐ ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇപി ജയരാജന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തന്റെ വിമര്‍ശനം. കാനം രാജേന്ദ്രന്‍ നടത്തിയ വിമര്‍ശനങ്ങളും കുത്തുവാക്കുക്കളും എല്ലാ സീമകളും മുന്നണി മര്യാദകളും ലംഘിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് നയം പറയേണ്ടത് മുന്നണി ചര്‍ച്ച ചെയ്തിട്ടാണ്. ഏതെങ്കിലും കക്ഷികളെ മുന്നിണിയില്‍ എടുക്കില്ല എന്നോ എടുക്കും എന്നോ മുന്‍കൂട്ടി തീരുമാനിക്കാനുള്ള അധികാരം കാനത്തിനില്ല. ഇടതു മുന്നണിയുടെ മേലാവിയായി കാനത്തെ ആരും ചുമതലപ്പെടുത്തിയതായി അറിവില്ലെന്നും ഇപി ജയരാജന്‍.

EP Jayarajan

എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ വകുപ്പിനേയും ഘടക കക്ഷി നേതാവ് തന്നെ പരസ്യമായി വിമര്‍ശിക്കുന്നത് അപലപനീയമാണ്. മുന്നണി മര്യാദ പാലിക്കാതെ കാനം നിരന്തരം വിവാദങ്ങള്‍ സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരം പ്രതികരണങ്ങള്‍ വേണ്ടി വരുന്നതെന്നും ഇപി ജയരാജന്റെ തന്റെ പോസ്റ്റില്‍ പറയുന്നു.

ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്ത കേസില്‍ സര്‍ക്കാരിന് ചെയ്യാവന്നതെല്ലാം ചെയ്തുവെന്ന് ആവര്‍ത്തിച്ചിട്ടുംമനസിലാക്കാത്ത ആള്‍ കാനം രാജേന്ദ്രനാണ്. അദ്ദേഹത്തിന്റെ വാക്കുകളില്‍ ഒളിഞ്ഞു കിടക്കുന്ന അജണ്ട എന്താണെന്ന് ആ പാര്‍ട്ടി വ്യക്തമാക്കണമെന്നും പോസ്റ്റില്‍ പറയുന്നു.

Kanam Rajendran

ഷാജഹാന്റെ അട്ടിമറിക്ക് കാനം എന്തിനാണ് ചൂട്ട് പിടിക്കുന്നത്. വ്യത്യസ്തനാണെന്ന് തെളിയിക്കാന്‍ അഭിനയം നടത്തുന്നവരുണ്ടാകാം. കാനം അക്കൂട്ടത്തില്‍ അല്ല എന്ന് കരുതാനാണ് ഇഷ്ടം. എന്നു പറഞ്ഞാണ് ഇപി ജയരാജന്റെ പോസ്റ്റ് അവസാനിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+