കൊച്ചി മെട്രോ പൂർത്തിയാകാൻ വൈകി; ആദ്യഘട്ടം പൂർത്തിയാക്കാൻ നാല് വർഷമെടുത്തു, കാരണം?

  • By: അക്ഷയ്
Subscribe to Oneindia Malayalam

കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യഘട്ടം മൂന്ന് വർഷം കൊണ്ട് പൂർത്തിയാക്കുമെന്നാണ് പറഞ്ഞതെന്നും നാല് വർഷമെടുത്തതിൽ നിരാശയുണ്ടെന്നും ഇ ശ്രീധരൻ. സിവില്‍ കരാറുകാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് മെട്രൊ വൈകാന്‍ കാരണം. കരാറുകാര്‍ രണ്ടുവര്‍ഷത്തിനകം എല്ലാ ജോലിയും പൂര്‍ത്തിയാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2004ല്‍ തുടങ്ങിയ പദ്ധതി നീണ്ടുപോയതില്‍ വിഷമമുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ അനുമതി കിട്ടാന്‍ അഞ്ചുവര്‍ഷം നഷ്ടപ്പെടുത്തി. കേന്ദ്രാനുമതി നേടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഏറെ ശ്രമിച്ചു. പക്ഷേ അനുമതി ലഭിക്കാന്‍ വൈകിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇടക്കാലത്ത് പദ്ധതിയില്‍ നിന്നും ഡിഎംആര്‍സിയെ ഒഴിവാക്കാന്‍ ചില ശ്രമങ്ങള്‍ നടന്നിരുന്നു. അനാവശ്യമായിരുന്നു പല വിവാദങ്ങളെന്നും ഇ.ശ്രീധരന്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

E Sreedharan

യാത്രക്കാര്‍ കുറവായിരിക്കും. എല്ലാ മെട്രൊയിലും ആദ്യഘട്ടത്തില്‍ യാത്രക്കാര്‍ കുറവായിരുന്നു. അതില്‍ പേടിക്കേണ്ട. നിരാശയുടെയും കാര്യമില്ല. മെട്രൊയുടെ നീളം കൂടുമ്പോള്‍ യാത്രക്കാരുടെ എണ്ണവും കൂടും. ആദ്യത്തെ ഒരാഴ്ച. അല്ലെങ്കില്‍ പത്തുദിവസം, നല്ല തിരക്കായിരിക്കും മെട്രൊയില്‍. കേരളത്തിലെ എല്ലാവരും മെട്രൊ കാണാനെത്തും. അതിനുശേഷം കുറയുമെന്നും ഇ. ശ്രീധരന്‍ പറയുന്നു. ഡിഎംആര്‍സി ഇല്ലായിരുന്നെങ്കില്‍ കൊച്ചി മെട്രൊ ഇത്ര പെട്ടെന്ന് പൂര്‍ത്തിയാകില്ലായിരുന്നു. ചെന്നൈ, ബംഗ്‌ളൂരു, എല്ലാം ആറുവര്‍ഷമെടുത്ത് പൂര്‍ത്തിയാകാന്‍. ആ സമയം എടുത്തില്ലല്ലോ ഇവിടെ. ആദ്യഘട്ടത്തില്‍ യാത്രക്കാരെ അധികം പ്രതീക്ഷിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
E Sreedharan talking about Kochi Metro
Please Wait while comments are loading...