കാണാതായ വിദ്യാര്‍ഥിനി കായലില്‍ മരിച്ച നിലയില്‍
എടപ്പാള്‍: കാണാതായ വിദ്യാര്‍ഥിനി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദിനിക്കര കാവുപാടത്ത് ബഷീറിന്റെ മകള്‍ ഫസ്‌ന് (21) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എടപ്പാളില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് വിദ്യാര്‍ഥിയെ കാണാതാവുകയായിരുന്നു. ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് ബുധനാഴ്ച രാവിലെ കാഞ്ഞിരമുക്ക് ആളം കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പോലിസ് ഇന്‍ക്വിസ്റ്റ് നടത്തി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. വ്യാഴ്യാഴ്ച രാവിലെ എടപ്പാള്‍ ചുങ്കം ജുമാ മസ്ജിദില്‍ ഖബറടക്കും. പിതാവ് ബഷീര്‍, ഒന്നരമാസം മുന്‍പാണ് നാട്ടില്‍ വന്ന് വിദേശത്തേക്ക് തിരിച്ചു പോയത്. ജമീലയാണ് മാതാവ്.

എടപ്പാളിലെ സമാന്തര സ്ഥാപനത്തിലെ പ്ലസ്റ്റു വിദ്യാര്‍ഥിനിയായ ഫസ്‌നയെ ചൊവ്വാഴ്ച ഉച്ചയോടെ കാണാതാവുകയായിരുന്നു. ഫസ്‌ന ആളത്ത് സമീപം ബസ്സ് ഇറങ്ങിയെന്ന് ബസ്സ് ജീവനക്കാരില്‍ നിന്നും വിവരം ലഭിച്ചെന്ന് പോലിസ് പറഞ്ഞു. ഇവിടെ ഉണ്ടായിരുന്ന ഫസ്‌നയുടെ ബന്ധുക്കളാണ് തിരച്ചില്‍ നടത്തി കണ്ടെത്തിയത്.












Click it and Unblock the Notifications