ബന്ധുവീട്ടിൽ നിന്ന് തൃത്താലയിലേക്ക് കാറിൽ ഒരുമിച്ച് യാത്ര! മൊയ്തീൻകുട്ടിയും യുവതിയും തമ്മിൽ അടുപ്പം
എടപ്പാളിലെ തീയേറ്ററിൽ വച്ച് പത്ത് വയസുകാരിലെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് തൃത്താല സ്വദേശിയും വ്യവസായിയുമായ മൊയ്തീൻകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തത്.
മലപ്പുറം: എടപ്പാളിലെ തീയേറ്റർ പീഡനക്കേസിലെ പ്രതിയും കുട്ടിയുടെ മാതാവും തമ്മിൽ ഏറെനാളത്തെ അടുപ്പമുണ്ടെന്ന് പോലീസ്. താനും കുട്ടിയുടെ മാതാവായ യുവതിയും തമ്മിൽ അടുപ്പമുണ്ടെന്ന് പ്രതി മൊയ്തീൻ കുട്ടി തന്നെയാണ് പോലീസിനോട് വെളിപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ മറ്റുപല കാര്യങ്ങളും പ്രതി പോലീസിനോട് പറഞ്ഞു.
എടപ്പാളിലെ തീയേറ്ററിൽ വച്ച് പത്ത് വയസുകാരിലെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് തൃത്താല സ്വദേശിയും വ്യവസായിയുമായ മൊയ്തീൻകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തത്. തീയേറ്ററിലെ പീഡനം സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കുട്ടിയെ പീഡിപ്പിക്കുന്നതിന് കൂട്ടുനിന്ന അമ്മയെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.

മണിക്കൂറുകൾ നീണ്ടു...
തീയേറ്റർ പീഡനക്കേസിലെ പ്രതി മൊയ്തീൻ കുട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷമാണ് മണിക്കൂറുകളോളം ചോദ്യം ചെയ്തത്. എന്നാൽ തീയേറ്ററിലെ പീഡനത്തിന് മുൻപ് കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നാണ് മൊയ്തീൻ കുട്ടി ആവർത്തിച്ച് പറഞ്ഞത്. പ്രതി നേരത്തെ കുട്ടിയെ പീഡിപ്പിച്ചതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥരും വ്യക്തമാക്കി. അതേസമയം, തീയേറ്ററിലെ പീഡനത്തെക്കുറിച്ച് ചോദിച്ചപ്പോൾ എല്ലാം സംഭവിച്ചുപോയെന്ന് പറഞ്ഞാണ് പ്രതി മൊയ്തീൻകുട്ടി കുറ്റം സമ്മതിച്ചത്.

അടുപ്പം...
തൃത്താലയിലെ വ്യവസായിയായ മൊയ്തീൻ കുട്ടിയുടെ ഉടമസ്ഥതയിലുള്ള ലോഡ്ജിലാണ് കുട്ടിയും അമ്മയും താമസിച്ചിരുന്നത്. ലോഡ്ജിൽ താമസം ആരംഭിച്ചനാൾ മുതൽ തന്നെ മൊയ്തീൻ കുട്ടിയും പെൺകുട്ടിയുടെ അമ്മയും തമ്മിൽ അടുപ്പമുണ്ടായിരുന്നു. ഈ സ്ത്രീയെ കാണാനായി പലതവണ മൊയ്തീൻകുട്ടി ലോഡ്ജിൽ വന്നിരുന്നു. എന്നാൽ പെൺകുട്ടിയുടെ മാതാവുമായി താൻ ബന്ധപ്പെടാറുണ്ടെങ്കിലും കുട്ടിയെ ഇതിനു മുൻപൊന്നും പീഡിപ്പിച്ചിട്ടില്ലെന്നാണ് മൊയ്തീൻ കുട്ടി പറഞ്ഞത്.

എടപ്പാളിലേക്ക്...
മൊയ്തീൻ കുട്ടിയുമായുള്ള ബന്ധത്തിന്റെ പേരിൽ സ്ത്രീയുടെ കുടുംബത്തിലും പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാൽ ഇതൊന്നും വകവയ്ക്കാതെ ഇരുവരും ബന്ധം തുടർന്നു. ഇതിനിടെയാണ് ഏപ്രിൽ 18ന് കേസിനാസ്പദമായ സംഭവമുണ്ടായത്. ഏപ്രിൽ 18ന് സ്ത്രീയും കുട്ടിയും മലപ്പുറം ജില്ലയിലെ ബന്ധുവീട്ടിലേക്ക് പോയിരുന്നു. തുടർന്ന് ഇവിടെ നിന്ന് തിരികെ തൃത്താലയിലേക്ക് കൊണ്ടുപോകാൻ സ്ത്രീ തന്നെയാണ് മൊയ്തീൻ കുട്ടിയോട് ആവശ്യപ്പെട്ടത്.

തീയേറ്ററിൽ...
സ്ത്രീ ആവശ്യപ്പെട്ടതനുസരിച്ച് മൊയ്തീൻ കുട്ടി ഇരുവരെയും തൃത്താലയിലേക്ക് കൊണ്ടുപോകാനെത്തി. യാത്രയ്ക്കിടെയാണ് എടപ്പാളിലെ തീയേറ്ററിൽ കയറി സിനിമ കാണാമെന്ന് ഇരുവരും തീരുമാനിച്ചത്. തുടർന്ന് സിനിമ തീയേറ്ററിൽ വച്ചാണ് മൊയ്തീൻ കുട്ടി പത്തു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചത്. ഇതിനിടെ കുട്ടിയുടെ അമ്മയുടെ ശരീരഭാഗങ്ങളിലും മൊയ്തീൻ കുട്ടി പലതവണ സ്പർശിച്ചിരുന്നു. ഈ സംഭവങ്ങളെല്ലാം തീയേറ്ററിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

ആദ്യമായെന്ന്...
തീയേറ്റർ പീഡനക്കേസിൽ കുട്ടിയുടെ അമ്മയെയും പോലീസ് വിശദമായി ചോദ്യം ചെയ്തു. തീയേറ്ററിൽ വച്ച് മൊയ്തീൻകുട്ടി മകളെ പീഡിപ്പിക്കുന്നത് താൻ അറിഞ്ഞിരുന്നില്ലെന്നാണ് യുവതി ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാൽ മൊയ്തീൻ കുട്ടിയുമായുള്ള അടുപ്പത്തെക്കുറിച്ച് പോലീസ് സംഘം വിശദീകരിച്ചതോടെ യുവതി വെട്ടിലായി. തുടർന്നാണ് താനും മൊയ്തീൻകുട്ടിയും തമ്മിൽ ഏറെനാളെത്തെ അടുപ്പമുണ്ടെന്നും, തീയേറ്ററിൽ വച്ച് മൊയ്തീൻകുട്ടി പീഡിപ്പിച്ചത് തന്റെ അറിവോടെയാണെന്നും യുവതി സമ്മതിച്ചത്. അതേസമയം, ഇതിനുമുൻപ് മൊയ്തീൻകുട്ടി മകളെ പീഡിപ്പിച്ചിട്ടില്ലെന്ന് അമ്മയും പറഞ്ഞു. തീയേറ്ററിൽ വച്ചാണ് മൊയ്തീൻകുട്ടി മകളെ ആദ്യമായി കാണുന്നതെന്നാണ് യുവതി മൊഴി നൽകിയിരിക്കുന്നത്.

അന്വേഷണം...
എടപ്പാളിലെ തീയേറ്റർ പീഡനക്കേസിൽ മൊയ്തീൻ കുട്ടിക്ക് പുറമേ കുട്ടിയുടെ അമ്മയെയും പോലീസ് പ്രതിചേർത്തിട്ടുണ്ട്. ഇരുവർക്കുമെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. അതേസമയം, പ്രതി ഇതിനുമുൻപ് കുട്ടിയെ പീഡിപ്പിച്ചതിന് പോലീസിനും തെളിവ് ലഭിച്ചിട്ടില്ല. മറ്റേതെങ്കിലും കുട്ടികളെയും പ്രതി ഇത്തരത്തിൽ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടോ എന്നതും വ്യക്തമല്ല. അങ്ങനെയെങ്കിൽ തീയേറ്ററിൽ നടന്ന പീഡനത്തിൽ മാത്രമാവും ഇരുവർക്കുമെതിരെ കുറ്റം ചുമത്തുക.

സസ്പെൻഷനും പോക്സോയും..
എടപ്പാളിലെ തീയേറ്റർ പീഡനത്തിൽ ആദ്യം കേസെടുക്കാൻ തയ്യാറാകാതിരുന്ന ചങ്ങരംകുളം എസ്ഐക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് സൂചന. എസ്ഐക്കെതിരെ പോക്സോ ചുമത്തണമെന്ന് നിർദേശം നൽകിയതായി റിപ്പോർട്ടുകളുണ്ടായെങ്കിലും ഇക്കാര്യത്തിൽ വ്യക്തതയില്ല. അതേസമയം, എസ്ഐയ്ക്ക് പുറമേ സംഭവം ഒതുക്കിതീർക്കാൻ ശ്രമിച്ച കൂടുതൽ പോലീസുകാർക്കെതിരെ നടപടി ഉണ്ടാവാനും സാദ്ധ്യതയുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications